സാമൂഹിക ആരോഗ്യപ്രവർത്തകരാണ് - ആശമാരും വയറ്റാട്ടികളായ അമ്മമാരും ഉൾപ്പെടെയുള്ളവർ - ആരോഗ്യപരിചരണം എല്ലാവർക്കും പ്രാപ്യമാക്കാൻ ചുമതലപ്പെട്ടവർ. എന്നിരിക്കിലും, ഈ മുൻനിരത്തൊഴിലാളികൾ, അധികവും സ്ത്രീകൾ, ജോലി ചെയ്യുന്നത് ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞ ചുറ്റുപാടുകളിലാണ്. സ്വന്തം സുരക്ഷപോലും പരിഗണിക്കാൻ കഴിയാതെ. അവരുടെ തുച്ഛമായ ശമ്പളം പലപ്പോഴും വൈകുകയും, ആരോഗ്യമേഖലയിൽ എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ, രാജ്യത്തിൻ്റെ ആരോഗ്യപരിചരണ സംവിധാനം ഉയർത്തിപ്പിടിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു അവർ. താഴെക്കൊടുത്തിട്ടുള്ള പാരി കഥകളിൽ, അവരുടെ പ്രശംസനീയമായ പ്രവർത്തനവും സേവനമികവും നിങ്ങൾക്ക് വായിക്കാം.