ലൈംഗിക-ലിംഗാടിസ്ഥാനങ്ങളിലുള്ള അക്രമങ്ങളെക്കുറിച്ച് (സെക്ഷ്വൽ ആൻഡ് ജെൻഡർ ബേസ്ഡ് വയലൻസ് – എസ്.ജി.ബി.വി) പാരിയുടെ പരമ്പര
ലിംഗപരവും ലൈംഗികവുമായ ആക്രമങ്ങളെക്കുറിച്ചുള്ള (എസ്.ജി.ബി.വി) ഈ കഥകൾ സൂചിപ്പിക്കുന്നതുപോലെ സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾക്ക്, ധാരാളം മുഖങ്ങളുണ്ട്. ലൈംഗികത്തൊഴിൽ, കുടിയേറ്റം, ലിംഗനിർണ്ണയ ശസ്ത്രക്രിയ, നീതിക്കായി ലഭിക്കുന്നതിന് ഉന്നതോദ്യോഗസ്ഥർക്കെതിരെ ഒരു വനിതാപോലീസ് നടത്തിയ പോരാട്ടം എന്നീ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ സാധാരണവത്കരിക്കൽ, ‘പ്രണയ’ത്തിന്റെ മറവിൽ ചെറിയ പെൺകുട്ടികളെ വില്പനച്ചരക്കാക്കുക എന്നിവയുടെയെല്ലാം അടിസ്ഥാനം, സ്ത്രീകൾ എങ്ങിനെ പെരുമാറണമെന്നതിനെക്കുറിച്ചുള്ള പുരുഷാധികാരസങ്കല്പങ്ങളാണ്. നിയമങ്ങൾ എന്ത്, എങ്ങിനെ പറയുന്നു, അത് ചലിച്ചുതുടങ്ങാൻ എത്ര സമയമെടുക്കുന്നു എന്നതും ലിംഗപരമായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. മെഡിസിൻ സാൻസ് ഫ്രണ്ടിയേഴ്സ് (എസ്.എസ്.എഫ്)/ ഡോക്ടേർസ് വിത്തൌട്ട് ബോർഡേഴ്സ് ഇന്ത്യയോടൊപ്പം പാരി നടത്തിയ പരമ്പര.