മാർച്ചിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായിരുന്ന ഗോപാൽ ഗുപ്തയുടെ കുടുംബം ചികിത്സയ്ക്കായി സ്വകാര്യ ആരോഗ്യസുരക്ഷാരംഗത്ത് ഏകദേശം 5 ലക്ഷം രൂപ ചിലവഴിച്ചു. മുംബൈയ്ക്കടുത്തുള്ള കല്യാണിൽ പച്ചക്കറിക്കച്ചവടം നടത്തുകയായിരുന്ന അദ്ദേഹത്തിന് എന്നിട്ടും നഗരത്തിലെ ഒരു പൊതുആശുപത്രിയിൽ വച്ച് ജീവൻ നഷ്ടപ്പെട്ടു