2023 നവംബർ 15-ന് അദ്ദേഹം അവസാനശ്വാസം വലിച്ചു. 102 വയസ്സായിരുന്നു. ചന്ദ്രശേഖർ, നരസിംഹൻ എന്നിവരും, ചിത്രയുമാണ് മക്കൾ.

2019 ഡിസംബറിൽ പാരിക്കും പി.സായ്നാഥിനും നൽകിയ ഒരു അഭിമുഖത്തിൽ ശങ്കരയ്യ തന്റെ ജീവിതത്തെക്കുറിച്ച് ദീർഘമായി സംസാരിക്കുകയുണ്ടായി. ജീവിതത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹം ചിലവഴിച്ചത് പോരാട്ടങ്ങൾക്കുവേണ്ടിയായിരുന്നു. വായിക്കാം: ശങ്കരയ്യ: ഒമ്പത് ദശാബ്ദത്തോളം ഒരു വിപ്ലവകാരി

അഭിമുഖം നടത്തുമ്പോൾ 99 വയസ്സായിരുന്നുവെങ്കിലും പ്രായം അപ്പോഴും അദ്ദേഹത്തെ തളർത്തിത്തുടങ്ങിയിരുന്നില്ല. ശബ്ദത്തിന്റെ ഗാംഭീര്യം പഴയതുപോലെത്തന്നെയായിരുന്നു. ഓർമ്മശക്തി അപാരവും. ജീവിതം ത്രസിച്ചുനിൽക്കുകയായിരുന്നു ആ പ്രായത്തിലും അദ്ദേഹത്തിൽ. അടങ്ങാത്ത ശുഭാപ്തിവിശ്വാസവും.

സ്വാതന്ത്ര്യസമരക്കാലത്ത് എട്ടുവർഷം ശങ്കരയ്യ ജയിലിൽ കഴിഞ്ഞു. ആദ്യം 1941-ൽ മധുരയിലെ അമേരിക്കൻ കൊളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴും പിന്നീട്, 1946-ൽ മധുര ഗൂഢാലോചനക്കേസിലും. മധുര ഗൂഢാലോചനക്കേസിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

പഠിപ്പിൽ മുന്നിട്ട് നിന്നിരുന്നുവെങ്കിലും ബിരുദം പൂർത്തിയാക്കാൻ ശങ്കരയ്യക്കായില്ല. ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്തു എന്ന കുറ്റം ചാർത്തി, 1941 - ൽ അവസാനവർഷ പരീക്ഷയ്ക്ക് വെറും15 ദിവസം മുമ്പ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

1947 ഓഗസ്റ്റ് 14-ന് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തെ വിട്ടയച്ചത്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപെട്ടപ്പോൾ മൂന്നുവർഷം ശങ്കരയ്യ ഒളിവിൽ‌പ്പോയി. രാഷ്ട്രീയം തിളച്ചുമറിഞ്ഞ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹം വളർന്നത്. അമ്മയുടെ അച്ഛൻ പെരിയാറിന്റെ അനുയായിയായിരുന്നു. ശങ്കരയ്യയാകട്ടെ, കൊളേജുകാലം തൊട്ട്, ഇടതുപക്ഷ പ്രസ്ഥാനവുമായിട്ടായിരുന്നു അടുപ്പം. ജയിലിൽനിന്ന് പുറത്തുവന്നതിനുശേഷം, സ്വാതന്ത്യാനന്തരകാലത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു ശങ്കരയ്യ. തമിഴ് നാട്ടിൽ കർഷകപ്രസ്ഥാനം പടുത്തുയർത്തുന്നതിലും, മറ്റ് പല പോരാട്ടങ്ങളിലും ഭാഗഭാക്കായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ ഭാഗമായിരുന്നപ്പോഴും, മറ്റ് പല കമ്മ്യൂണിസ്റ്റുകാരെയും‌പോലെ ശങ്കരയ്യയും നിരവധി ആവശ്യങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. “ഞങ്ങൾ തുല്യവേതനത്തിനും, അയിത്തോച്ചാടനത്തിനും, ക്ഷേത്രപ്രവേശനത്തിനുമൊക്കെ പൊരുതി”, പാരിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ജമീന്ദാർ സമ്പ്രദായം ഇല്ലായ്മ ചെയ്തത് സുപ്രധാനമായ ഒരു നീക്കമായിരുന്നു. കമ്മ്യൂണിസ്റ്റുകാർ അതിനുവേണ്ടി പോരാടി”.

പി. സായ്നാഥുമായുള്ള, ശങ്കരയ്യ: ഒമ്പത് ദശാബ്ദത്തോളം ഒരു വിപ്ലവകാരി എന്ന അഭിമുഖവും വീഡിയോയും കാണുക

പരിഭാഷ: രാജീവ് ചേലനാട്ട്

PARI Team

ಪರಿ ತಂಡ

Other stories by PARI Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat