കൊല്ലത്തിൽ അധികകാലവും ഉയർന്ന താപനില അനുഭവപ്പെടുന്ന റാനിന്റെ ഭൂമിശാസ്ത്രത്തിൽ, കാലവർഷക്കാലത്തെ മഴകൾ ഒരപൂർവ്വാനുഭവമാണ്. ചൂടിൽനിന്ന് രക്ഷ നേടാൻ ആളുകൾ കൊതിയോടെ കാത്തിരിക്കുന്ന ആശ്വാസത്ത്ന്റെ കാലമാണത്. സ്ത്രീയുടെ നിത്യജീവിതത്തിൽ പ്രണയം കൊണ്ടുവരുന്ന ആശ്വാസത്തിന്റെ പ്രതീകമായി, മഴകൾ മാറിയതിൽ അത്ഭുതമില്ല.

എന്നാൽ കാലവർഷ മഴയുടെ കാല്പനികതയും സൌന്ദര്യവും കച്ചി നാടോടിസംഗീതത്തിന്  മാത്രം സ്വന്തമല്ല. നൃത്തമാടുന്ന മയിലുകൾ, കാർമേഘങ്ങൾ, മഴ, കാമുകനുവേണ്ടി കാത്തിരിക്കുന്ന പ്രണയിനി എന്നിവയൊക്കെ ഇന്ത്യയുടെ ശാസ്ത്രീയ, ജനകീയ, നാടോടിഗാനങ്ങളിൽ മാത്രമല്ല മറിച്ച്, ചിത്രകലയിലും സാഹിത്യത്തിലുമൊക്കെ വിവിധ രൂപങ്ങളിൽ അവ പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്നിട്ടുപോലും, അവയെയെല്ലാം കോർത്തിണക്കിക്കൊണ്ട്, അഞ്ജാറിലെ ഖേൽജി ഭായി ഗുജറാത്തി ഭാഷയിൽ പാടിയ ഈ പാട്ട് കേൾക്കുമ്പോൾ, ആദ്യമഴയുടെ നവോന്മേഷം മുഴുവൻ ആ പ്രതീകങ്ങൾ നമ്മിലേക്ക് എത്തിക്കുന്നു.

അഞ്ജാറിലെ ഖേൽജി ഭായി ഈ പാട്ട് പാടുന്നത് കേൾക്കാം

Gujarati

કાળી કાળી વાદળીમાં વીજળી ઝબૂકે
કાળી કાળી વાદળીમાં વીજળી ઝબૂકે
મેહૂલો કરે ઘનઘોર,
જૂઓ હાલો કળાયેલ બોલે છે મોર (૨)
કાળી કાળી વાદળીમાં વીજળી ઝબૂકે
નથડીનો વોરનાર ના આયો સાહેલડી (૨)
વારી વારી વારી વારી, વારી વારી કરે છે કિલોલ.
જૂઓ હાલો કળાયેલ બોલે છે મોર (૨)
હારલાનો વોરનાર ના આયો સાહેલડી (૨)
વારી વારી વારી વારી, વારી વારી કરે છે કિલોલ.
જૂઓ હાલો કળાયેલ બોલે છે મોર (૨)
કાળી કાળી વાદળીમાં વીજળી ઝબૂકે
મેહૂલો કરે ઘનઘોર
જૂઓ હાલો કળાયેલ બોલે છે મોર (૨)

മലയാളം

ഇരുണ്ട ചാരമേഘങ്ങളിൽ മിന്നൽ‌പ്പിണരുണ്ട്
ഇരുണ്ട ചാരമേഘങ്ങളിൽ മിന്നൽ‌പ്പിണരുണ്ട്
മഴ നിറഞ്ഞ മേഘങ്ങളുടെ ഘനം നോക്കൂ
മയിലുകൾ പാടി തൂവലുകൾ വിടർത്തുന്നത് നോക്കൂ (2)
ഇരുണ്ട ചാരമേഘങ്ങളിൽ മിന്നൽ‌പ്പിണരുണ്ട്
എനിക്ക് മൂക്കുത്തി നൽകേണ്ടവൻ
എന്റെ മൂക്കുത്തി എനിക്ക് നൽകേണ്ടവൻ
വന്നില്ല തോഴീ (2)
ആ മയിൽ വീണ്ടും വീണ്ടും പാടുന്നു
നോക്കൂ, അത് തന്റെ പീലികൾ വിടർത്തുന്നത് (2)
എനിക്ക് താലി ചാർത്തേണ്ടവൻ
എന്റെ താലി എന്നിൽ ചാർത്തേണ്ടവൻ
വന്നില്ല തോഴീ (2)
ആ മയിൽ വീണ്ടും വീണ്ടും പാടുന്നു
നോക്കൂ, അത് തന്റെ പീലികൾ വിടർത്തുന്നത് (2)
ഇരുണ്ട ചാരമേഘങ്ങളിൽ മിന്നൽ‌പ്പിണരുണ്ട്
മഴ നിറഞ്ഞ മേഘങ്ങളുടെ ഘനം നോക്കൂ
മയിലുകൾ പാടി തൂവലുകൾ വിടർത്തുന്നത് നോക്കൂ (2)

PHOTO • Labani Jangi

സംഗീതരൂപം : പരമ്പരാഗത് നാടൻ പാട്ട്

ഗണം : പ്രണയത്തിന്റേയും വിരഹത്തിന്റേയും പാട്ടുകൾ

ഗാനം : 7

പാട്ടിന്റെ ശീർഷകം: കാഡി കാഡി വാദാലിമ വീജഡി സബൂക്കേ

സംഗീതം : ദേവൽ മേത്ത

ഗായകൻ : ഖേൽജി ഭായി, അഞ്ജാർ

സംഗീതോപകരണങ്ങൾ : ഡ്രം, ഹാർമ്മോണിയം, ബാഞ്ജോ, തംബുരു.

റിക്കാർഡ് ചെയ്ത വർഷം : 2012, കെ.എം.വി.എസ് സ്റ്റുഡിയോ


സൂർവാണി എന്ന സാമൂഹികാടിസ്ഥാനത്തിലുള്ള റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 ഗാനങ്ങളും പാരിക്ക് ലഭിച്ചത്, കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് (കെ.എം.വി.എസ്)

പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോ‍ഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി

പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

ಪ್ರತಿಷ್ಠಾ ಪಾಂಡ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಂಪಾದಕರು, ಇಲ್ಲಿ ಅವರು ಪರಿಯ ಸೃಜನಶೀಲ ಬರವಣಿಗೆ ವಿಭಾಗವನ್ನು ಮುನ್ನಡೆಸುತ್ತಾರೆ. ಅವರು ಪರಿಭಾಷಾ ತಂಡದ ಸದಸ್ಯರೂ ಹೌದು ಮತ್ತು ಗುಜರಾತಿ ಭಾಷೆಯಲ್ಲಿ ಲೇಖನಗಳನ್ನು ಅನುವಾದಿಸುತ್ತಾರೆ ಮತ್ತು ಸಂಪಾದಿಸುತ್ತಾರೆ. ಪ್ರತಿಷ್ಠಾ ಗುಜರಾತಿ ಮತ್ತು ಇಂಗ್ಲಿಷ್ ಭಾಷೆಗಳಲ್ಲಿ ಕೆಲಸ ಮಾಡುವ ಕವಿಯಾಗಿಯೂ ಗುರುತಿಸಿಕೊಂಡಿದ್ದು ಅವರ ಹಲವು ಕವಿತೆಗಳು ಮಾಧ್ಯಮಗಳಲ್ಲಿ ಪ್ರಕಟವಾಗಿವೆ.

Other stories by Pratishtha Pandya
Illustration : Labani Jangi

ಲಬಾನಿ ಜಂಗಿ 2020ರ ಪರಿ ಫೆಲೋ ಆಗಿದ್ದು, ಅವರು ಪಶ್ಚಿಮ ಬಂಗಾಳದ ನಾಡಿಯಾ ಜಿಲ್ಲೆ ಮೂಲದ ಅಭಿಜಾತ ಚಿತ್ರಕಲಾವಿದರು. ಅವರು ಕೋಲ್ಕತ್ತಾದ ಸಾಮಾಜಿಕ ವಿಜ್ಞಾನಗಳ ಅಧ್ಯಯನ ಕೇಂದ್ರದಲ್ಲಿ ಕಾರ್ಮಿಕ ವಲಸೆಯ ಕುರಿತು ಸಂಶೋಧನಾ ಅಧ್ಯಯನ ಮಾಡುತ್ತಿದ್ದಾರೆ.

Other stories by Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat