‘ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍’ എന്ന ഫോട്ടോ പ്രദര്‍ശനത്തിലേക്ക് സ്വാഗതം

PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath

ഗ്രാമീണ സ്ത്രീകള്‍ ചെയ്യുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിക്കുന്ന യഥാര്‍ത്ഥ ചിത്രങ്ങളുടെ സമ്പൂര്‍ണ്ണ പ്രദര്‍ശനത്തിലേക്ക് ഈ ദൃശ്യ പര്യടനം കാഴ്ചക്കാരെ എത്തിക്കുന്നു. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. സാമ്പത്തിക പരിഷ്കരണത്തിന്‍റെ ആദ്യ ദശകം മുതല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Scheme) ആരംഭിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് വരെയുള്ള, ഏകദേശം രണ്ട് പതിറ്റാണ്ട് വരുന്ന, കാലഘട്ടമാണിത്.

2002 മുതല്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഈ പ്രദര്‍ശനത്തിന്‍റെ 4 നേരിട്ടുള്ള അവതരണങ്ങള്‍ കണ്ടത്. റെയില്‍വേ സ്റ്റേഷനുകള്‍, ഫാക്ടറി ഗേറ്റുകള്‍, കര്‍ഷക തൊഴിലാളികളുടെയും മറ്റ് തൊഴിലാളികളുടെയും വലിയ റാലികള്‍, സ്ക്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയൊക്കെയാണ് ഇവ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങള്‍. ഈ മുഴുവന്‍ സൃഷ്ടികളും ആദ്യമായാണ് ഈ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്.

‘ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍’ എന്നത് ഒരുപക്ഷെ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത, ക്യൂറേറ്റ് ചെയ്ത നിശ്ചല ചിത്രങ്ങളുടെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണ്. നേരിട്ട് പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ (കുറിപ്പുകളോടും കുറച്ചധികം ഫോട്ടോഗ്രാഫുകളോടും കൂടി) ക്രിയാത്മകമായി ഓണ്‍ലൈനിലും പ്രദര്‍ശിപ്പിക്കുന്നു. ഓരോ പാനലിനും ശരാശരി 2-3 മിനിറ്റുകള്‍ നീളുന്ന വീഡിയോകള്‍ ഉണ്ട്. പ്രദര്‍ശനങ്ങള്‍ അവസാനിപ്പിക്കുന്ന അവസാന പാനല്‍ ഏകദേശം 7 മിനിറ്റുണ്ട്.

വീഡിയോ കാണാനും, അതോടൊപ്പമുള്ള ഫോട്ടോഗ്രാഫറുടെ അഭിപ്രായങ്ങള്‍ ശ്രവിക്കാനും, കുറിപ്പുകള്‍ വായിക്കാനും, ഓരോ നിശ്ചല ചിത്രങ്ങളും മികച്ച റെസൊലൂഷനില്‍ കാണാനും കാഴ്ചക്കാരായ നിങ്ങള്‍ക്ക് പ്രദര്‍ശനം അവസരം ഒരുക്കുന്നു.

പേജില്‍ നല്‍കിയിരിക്കുന്ന വീഡിയോ കണ്ടതിനുശേഷം പേജ് താഴോട്ട് സ്ക്രോള്‍ ചെയ്ത് നിങ്ങള്‍ക്ക് അത് ചെയ്യാവുന്നതാണ്. ഓരോ പേജിലെയും വീഡിയോയുടെ താഴെ യഥാര്‍ത്ഥ കുറിപ്പും ആ പാനലിന്‍റെ നിശ്ചല ചിത്രങ്ങളും കാണാവുന്നതാണ്.

താല്‍പര്യമുണ്ടെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്ത്, ഒരു സമയത്ത് ഒരു പാനല്‍ എന്ന രീതിയില്‍ നിങ്ങള്‍ക്കും വായിക്കാം. നിങ്ങള്‍ക്ക് താല്‍പര്യമുള്ളിടത്ത് ഈ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. അതോടൊപ്പം മുഴുവന്‍ പ്രദര്‍ശനവും ഒരു വീഡിയോയില്‍ തുടര്‍ച്ചയായും നിങ്ങള്‍ക്ക് കാണാം. താഴെ നല്‍കിയിരിക്കുന്നവയിലെ ഏറ്റവും അവസാനത്തെ ലിങ്കില്‍ നിങ്ങള്‍ക്കത് സാധിക്കും.

PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath

അല്ലെങ്കില്‍ എല്ലാ വീഡിയോകളും ഒറ്റ ഷോട്ടില്‍ (ഇത് 32 മിനിറ്റ് ഉണ്ട്. പക്ഷെ ഒരു പാനലിന് ശേഷം അടുത്ത പാനല്‍ എന്ന നിലയില്‍, തുടര്‍ച്ചയായി, നിങ്ങളെ മുഴുവന്‍ പ്രദര്‍ശനവും കാണിക്കുന്നു). എഴുതിയത് വായിക്കുന്നതിനായി നിങ്ങള്‍ ഓരോ പാനല്‍ പേജിലേക്കും പോകണം. 32 മിനിറ്റ് വരുന്ന മുഴുവന്‍ പ്രദര്‍ശനത്തിനത്തിന്‍റെയും വീഡിയോയിലേക്കുള്ള ലിങ്ക് താഴെക്കാണാം.

പരിഭാഷ: റെന്നിമോന്‍ കെ. സി.

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.