കോടിക്കണക്കിന് മനുഷ്യർ ഒരുമിച്ച് കണ്ട സ്വപ്നം പോലെയായിരുന്നു അയാളുടെ രാജ്യമെന്ന് പറയാം. അതിനുവേണ്ടി സ്വജീവൻ ബലിയർപ്പിച്ചവർപോലുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയാളും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. എവിടെനിന്നോ ഒരു ആൾക്കൂട്ടം പാഞ്ഞെത്തി, ഒരാളെ പച്ചയ്ക്ക് കത്തിക്കുന്നത് അയാൾ സ്വപ്നം കാണാറുണ്ടായിരുന്നു. അവരെ തടയാൻ അയാൾക്കായില്ല. തകർന്നടിഞ്ഞ ഒരു വീടും, അതിന്റെ വരാന്തയിൽ നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരേയും കരയുന്ന സ്ത്രീകളേയുമായിരുന്നു ഇത്തവണ അയാൾ കണ്ടത്. മൂടിപ്പുതച്ച രണ്ട് മൃതദേഹങ്ങൾക്ക് മുന്നിൽ ചിലർ നിശ്ചലരായി നിൽക്കുന്നുണ്ടായിരുന്നു. ആ മൃതദേഹത്തിനരികെ അബോധാവസ്ഥയിൽ വീണുകിടക്കുന്നുണ്ടായിരുന്നു ഒരു സ്ത്രീ. ഒരു കൊച്ച് പെൺകുട്ടി ആ മൃതദേഹങ്ങളെ കണ്ണിമചിമ്മാതെ നോക്കിനിന്നു. അപ്പോഴൊക്കെ ആ സ്വപ്നം കണ്ടതിൽ അയാൾക്ക് കുറ്റബോധം തോന്നി. അയാൾ എപ്പോഴേ അത് നിർത്തേണ്ടതായിരുന്നു. സ്വപ്നത്തിന് പുറത്ത്, രാജ്യം ഒരു ശ്മശാനമായി മാറിക്കഴിഞ്ഞത് അയാൾ മനസ്സിലാക്കിയിരുന്നു. എന്നാൽ സ്വപ്നം കാണുന്നത് എങ്ങിനെ നിർത്തണമെന്നും അതിൽനിന്ന് എങ്ങിനെ പുറത്ത് കടക്കണമെന്നതും അയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.

ദേവേഷ് ഹിന്ദിയിൽ കവിത ആലപിക്കുന്നത് കേൾക്കുക

പ്രതിഷ്ത പാണ്ഡ്യ ഇംഗ്ലീഷിൽ കവിത ചൊല്ലുന്നത് കേൾക്കുക


तो यह देश नहीं…

1.
एक हाथ उठा
एक नारा लगा
एक भीड़ चली
एक आदमी जला

एक क़ौम ने सिर्फ़ सहा
एक देश ने सिर्फ़ देखा
एक कवि ने सिर्फ़ कहा
कविता ने मृत्यु की कामना की

2.
किसी ने कहा,
मरे हुए इंसान की आंखें
उल्टी हो जाती हैं
कि न देख सको उसका वर्तमान
देखो अतीत

किसी ने पूछा,
इंसान देश होता है क्या?

3.
दिन का सूरज एक गली के मुहाने पर डूब गया था
गली में घूमती फिर रही थी रात की परछाई
एक घर था, जिसके दरवाज़ों पर काई जमी थी
नाक बंद करके भी नहीं जाती थी
जलते बालों, नाखूनों और चमड़ी की बू

बच्ची को उसके पड़ोसियों ने बताया था
उसका अब्बा मर गया
उसकी मां बेहोश पड़ी थी

एक गाय बचाई गई थी
दो लोग जलाए गए थे

4.
अगर घरों को रौंदते फिरना
यहां का प्रावधान है
पीटकर मार डालना
यहां का विधान है
और, किसी को ज़िंदा जला देना
अब संविधान है

तो यह देश नहीं
श्मशान है

5.
रात की सुबह न आए तो हमें बोलना था
ज़ुल्म का ज़ोर बढ़ा जाए हमें बोलना था

क़ातिल
जब कपड़ों से पहचान रहा था
किसी का खाना सूंघ रहा था
चादर खींच रहा था
घर नाप रहा था
हमें बोलना था

उस बच्ची की आंखें, जो पत्थर हो गई हैं
कल जब क़ातिल
उन्हें कश्मीर का पत्थर बताएगा
और
फोड़ देगा
तब भी
कोई लिखेगा
हमें बोलना था

ഇത് രാജ്യമല്ല

1.
ഒരു കൈ ഉയർത്തപ്പെട്ടു,
ഒരു മുദ്രാവാക്യം മുഴക്കപ്പെട്ടു,
ഒരാൾക്കൂട്ടം പ്രകടനമായി നീങ്ങി
ഒരു മനുഷ്യൻ ജീവനോടെ കത്തിയമർന്നു.

ഒരു സമുദായം വെറുതെ സഹിച്ചു,
ഒരു രാജ്യം വെറുതെ നോക്കിനിന്നു
ഒരു കവിത മരിക്കുന്നുവെന്ന്
ഒരു കവി പറയുകമാത്രം ചെയ്തു.

2.
മരിച്ച മനുഷ്യന്റെ കണ്ണുകൾ
തലകീഴായി മറിഞ്ഞിരുന്നുവെന്ന്
ആരോ പറഞ്ഞു.
നടക്കുന്നതൊന്നും കാണാൻ കഴിയാതെ
ഭൂതകാലത്തിലേക്ക് നോക്കുന്നതുപോലെ
ഒരു മനുഷ്യന് ഒരു രാജ്യമാകാൻ കഴിയുമോ എന്ന്
ആരോ ചോദിച്ചു.

3.
ആ ദിവസം സൂര്യൻ ഇടവഴിയുടെ അറ്റത്ത് അസ്തമിച്ചിരുന്നു
രാത്രിയുടെ നിഴലുകൾ തെരുവിൽ അലയുന്നുണ്ടായിരുന്നു
വാതിലിൽ പൂപ്പൽ വളർന്ന ഒരു വീടുണ്ടായിരുന്നു
മൂക്ക് പൊത്താതെ ആർക്കും
അതിനടുത്തുകൂടി നടക്കാൻ കഴിയില്ലായിരുന്നു
മാംസം കരിയുന്ന മണം ശ്വാസകോശത്തിൽ അനുഭവിക്കാതെ
നിങ്ങൾക്ക് അതിലൂടെ നടക്കാൻ കഴിയില്ലായിരുന്നു

അവളുടെ അച്ഛൻ മരിച്ചുവെന്ന്
അയൽക്കാർ ആ പെൺകുട്ടിയോട് പറഞ്ഞു
അവളുടെ അമ്മ ബോധശൂന്യയായി കിടന്നു,
ഒരു പശുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്
രണ്ട് പേരെ ചുട്ടുകൊല്ലുകയും ചെയ്തിരിക്കുന്നു.

4.
വീടുകൾ ഇടിച്ചുപൊളിക്കാനുള്ള
ഒരു വകുപ്പ് നിലനിൽക്കുന്നുണ്ട്
ആൾക്കൂട്ടക്കൊലപാതകം അനുവദിക്കുന്ന
ഒരു നിയമം നിലവിലുണ്ട്
ഇപ്പോൾ, ഭരണഘടനയനുസരിച്ച്
ഒരാളെ ചുട്ടുകൊല്ലാൻ‌പോലും നിങ്ങൾക്കാവും

ആരുപറഞ്ഞു ഇതൊരു രാജ്യമാണെന്ന്?
ഇതൊരു ശ്മശാനമാണ്.

5.
രാത്രിക്ക് പിൻപേ പുലരി വരാതായപ്പോൾ
ഞങ്ങൾക്ക് സംസാരിക്കേണ്ടിവന്നു
അധികാരം മർദ്ദനോപാധിയായപ്പോൾ
ഞങ്ങൾക്ക് സംസാരിക്കേണ്ടിവന്നു.

ഘാതകൻ ഇരയുടെ വസ്ത്രങ്ങൾ
അന്വേഷിക്കുമ്പോൾ
ഭക്ഷണം മണക്കുമ്പോൾ
പുതപ്പ് വലിച്ചുനീക്കുമ്പോൾ,
വീടിന്റെ ചുറ്റളവെടുക്കുമ്പോൾ
ഞങ്ങൾക്ക് സംസാരിക്കേണ്ടിവന്നു

ഇപ്പോൾ, ചുവന്ന കണ്ണുകളുമായി
ആ ചെറിയ പെൺകുട്ടി ഇരിക്കുന്നു
നാളെ അവർ പറഞ്ഞേക്കും
അവൾ കണ്ണുകളിൽ കശ്മീരി കല്ലുകൾ
ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്
നമുക്കത് തകർത്തുകളയാമെന്ന്
അപ്പോഴും ഒരുപക്ഷേ
ആരെങ്കിലും പറഞ്ഞേക്കാം
ഓ, ഞങ്ങൾക്ക് സംസാരിക്കേണ്ടിവന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Poem and Text : Devesh

ದೇವೇಶ್ ಓರ್ವ ಕವಿ, ಪತ್ರಕರ್ತ, ಚಲನಚಿತ್ರ ನಿರ್ಮಾಪಕ ಮತ್ತು ಅನುವಾದಕ. ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಹಿಂದಿ ಭಾಷಾ ಸಂಪಾದಕ ಮತ್ತು ಅನುವಾದ ಸಂಪಾದಕರಾಗಿದ್ದಾರೆ.

Other stories by Devesh
Editor : Pratishtha Pandya

ಪ್ರತಿಷ್ಠಾ ಪಾಂಡ್ಯ ಅವರು ಪರಿಯ ಹಿರಿಯ ಸಂಪಾದಕರು, ಇಲ್ಲಿ ಅವರು ಪರಿಯ ಸೃಜನಶೀಲ ಬರವಣಿಗೆ ವಿಭಾಗವನ್ನು ಮುನ್ನಡೆಸುತ್ತಾರೆ. ಅವರು ಪರಿಭಾಷಾ ತಂಡದ ಸದಸ್ಯರೂ ಹೌದು ಮತ್ತು ಗುಜರಾತಿ ಭಾಷೆಯಲ್ಲಿ ಲೇಖನಗಳನ್ನು ಅನುವಾದಿಸುತ್ತಾರೆ ಮತ್ತು ಸಂಪಾದಿಸುತ್ತಾರೆ. ಪ್ರತಿಷ್ಠಾ ಗುಜರಾತಿ ಮತ್ತು ಇಂಗ್ಲಿಷ್ ಭಾಷೆಗಳಲ್ಲಿ ಕೆಲಸ ಮಾಡುವ ಕವಿಯಾಗಿಯೂ ಗುರುತಿಸಿಕೊಂಡಿದ್ದು ಅವರ ಹಲವು ಕವಿತೆಗಳು ಮಾಧ್ಯಮಗಳಲ್ಲಿ ಪ್ರಕಟವಾಗಿವೆ.

Other stories by Pratishtha Pandya
Painting : Labani Jangi

ಲಬಾನಿ ಜಂಗಿ 2020ರ ಪರಿ ಫೆಲೋ ಆಗಿದ್ದು, ಅವರು ಪಶ್ಚಿಮ ಬಂಗಾಳದ ನಾಡಿಯಾ ಜಿಲ್ಲೆ ಮೂಲದ ಅಭಿಜಾತ ಚಿತ್ರಕಲಾವಿದರು. ಅವರು ಕೋಲ್ಕತ್ತಾದ ಸಾಮಾಜಿಕ ವಿಜ್ಞಾನಗಳ ಅಧ್ಯಯನ ಕೇಂದ್ರದಲ್ಲಿ ಕಾರ್ಮಿಕ ವಲಸೆಯ ಕುರಿತು ಸಂಶೋಧನಾ ಅಧ್ಯಯನ ಮಾಡುತ್ತಿದ್ದಾರೆ.

Other stories by Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat