ജനുവരിയിലെ തണുപ്പുള്ള ഒരു രാത്രി സമയം 9 മണി. ഒരു മണിക്കൂർ മുമ്പേ തുടങ്ങേണ്ട നാടകം കാണാൻ അപ്പോഴും ഏകദേശം 400-ഓളം വരുന്ന ആളുകൾ കാത്തിരിക്കുകയാണ്.

താത്ക്കാലികമായി കെട്ടിയുയർത്തിയ സ്റ്റേജിന്റെ മുൻഭാഗത്ത് പെട്ടെന്നൊരു ബഹളം. ഒരു മുളയിൽ കുത്തിനിർത്തിയ ഉച്ചഭാഷിണിയിൽനിന്ന് ശബ്ദം പുറപ്പെട്ടു. “ദുഷ്ടശക്തികളിൽനിന്ന് നമ്മെ രക്ഷിക്കുന്ന മാ ബോൺബീബിക്ക് സമർപ്പിക്കപ്പെട്ട നാടകം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കും.

അതുവരെ, ഗോസാബ ബ്ലോക്കിലെ ജവഹർ കോളണി ഗ്രാമത്തിന് ചുറ്റും അലസമായി അലഞ്ഞുനടന്നിരുന്നവർ വേഗം തിരിച്ചെത്തി നാടകം കാണാനിരുന്നു. പ്രേതങ്ങൾ, പാമ്പുകൾ, മുതലകൾ, കടുവകൾ, തേനീച്ചകൾ തുടങ്ങിയ ‘ദുഷ്ടശക്തികളെ’ അഠാരോ ഭാട്ടിർ ദേശിലെ (18പ്രവാഹങ്ങളുടെ നാട്) മാ ബോൺബീബി നശിപ്പിക്കുന്നത് കാണാൻ. ഇത് സുന്ദർബൻ. ഉപ്പുവെള്ളവും ശുദ്ധജലവുമുള്ള ജലാശയങ്ങളും എണ്ണമറ്റ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും സസ്തനജീവികളും തിങ്ങിപ്പാർക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനം. ഇവിടെ, ബോൺബീബിയുടെ കഥകൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രദേശത്തിന്റെ വാമൊഴിപാരമ്പര്യത്തിന്റ് ഭാഗമാണത്.

തെരുവിൽനിന്ന് കർട്ടനുകളാൽ വേർതിരിക്കപ്പെട്ട അണിയറയിൽ തിരക്കിനിൽക്കുന്ന കാഴ്ചക്കാരും അഭിനേതാക്കളും ബോൺബീബിയുടെ പാലാ ഗാൻ (സംഗീതനാടകം) തുടങ്ങാനുള്ള തിരക്കിലാണ്. രാത്രിയിലെ നാടകത്തിനുപയോഗിക്കേണ്ട ടെറാക്കോട്ടകൊണ്ടുണ്ടാക്കിയ മുഖം‌മൂടികളും വലിയ തേനീച്ചക്കൂടുകളും, അവയുറ്റെ ഊഴവും കാത്ത് ടർപ്പോളിനുകളിൽ തൂങ്ങിക്കിടക്കുന്നു. സുന്ദർബനിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രമേയങ്ങളായി അവതരിപ്പിക്കപ്പെടുക. 2020-ൽ 96 കടുവകളുണ്ടായിരുന്നു സുന്ദർബനിൽ.

On the first day of the Bengali month of Magh (January-February), households dependent on the mangroves of Sundarbans pray to Ma Bonbibi for protection against tigers, bees and bad omens
PHOTO • Ritayan Mukherjee

ബംഗാളി മാസമായ മാഘത്തിന്റെ (ജനുവരി-ഫെബ്രുവരി) ആദ്യത്തെ ദിവസം, സുന്ദർബനിലെ കണ്ടൽ‌വനങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങൾ, ദുഷ്ടശക്തികളായ കടുവകൾ, തേനീച്ചകൾ, ദുർന്നിമിത്തങ്ങൾ എന്നിവയിൽനിന്ന് രക്ഷ നേടാൻ മാ ബോൺബീബിയെ പ്രാർത്ഥിക്കുന്നു

The green room is bustling with activity. A member of the audience helps an actor wear his costume
PHOTO • Ritayan Mukherjee

അണിയറയിൽ നല്ല തിരക്കാണ്. ഒരു നടനെ വേഷമണിയിക്കാൻ സഹായിക്കുന്ന കാഴ്ചക്കാരിലൊരാൾ

കർഷകരും മീൻ‌പിടുത്തക്കാരും തേൻ ശേഖരിക്കുന്നവരും ഉൾപ്പെടുന്ന നടന്മാർ അവരുടെ അവസാന മിനുക്കുപണിയുടെ തിരക്കുകളിലാണ്. കാഴ്ചക്കാരായ ചിലർ അണിയറയിൽ ചുറ്റിനടക്കുന്നു, ചിലർ നടന്മാരെ അവരുടെ ഭാഗങ്ങൾ വായിച്ച് പഠിക്കാൻ സഹായിക്കുന്നു, ചിലർ അവരെ വേഷം ധരിക്കാൻ സഹായിക്കുന്നു, സമുദായത്തിന്റെ ഒത്തൊരുമ വളരെ പ്രത്യക്ഷമാണ്.

ഒരു സാങ്കേതികവിദഗ്ദ്ധൻ സ്പോട്ട്ലൈറ്റുകളിൽ നിറമുള്ള കടലാസ്സുകൾ ഘടിപ്പിക്കുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, അവരുടെ നാടകം – രാധാകൃഷ്ണ ഗീതി നാട്യയും ബോൺബീബി ജാത്രപാലയു – അരങ്ങേറാൻ പോവുകയാണ്. ജനുവരി-ഫെബ്രുവരി മാസങ്ങൾ കൂടിച്ചേരുന്ന ബംഗാളി മാസമായ മാഘത്തിന്റെ ആദ്യദിവസമാണ് ബോൺബീബി പാലാ ഗാൻ - ദുഖേ ജാത്ര എന്നും അതിനെ വിളിക്കുന്നു – അവതരിപ്പിക്കപ്പെടുന്നത്.

ബോൺബീബി പാലാ ഗാൻ കാണാനായി പശ്ചിമ ബംഗാളിന്റെ സൌത്ത് 24 പർഗാനയിലെ ഗ്രാമങ്ങളിൽനിന്ന് എല്ലാ വർഷവും ആളുകളെത്താറുണ്ട്.

ട്രൂപ്പിന്റെ ആസ്ഥാന മേക്കപ്പ്മാനാണ് നിത്യാനന്ദ ജോട്ദാർ. ചെറിയ വിശദാംശങ്ങളിൽ‌പ്പോലും ശ്രദ്ധചെലുത്തി ഉണ്ടാക്കിയ ഒരു കിരീടം (മകുടം) അദ്ദേഹം ഒരു നടന്റെ തലയിൽ വെച്ചുപിടിപ്പിക്കുന്നു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം ഈ പാലാ ഗാ‍നിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഈയടുത്തകാലത്തായി, ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ജീവിതം നിലനിർത്താൻ പാടുപെടുകയാണ് അദ്ദേഹം. “പാലാ ഗാനിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബം നോക്കിനടത്താൻ ഇപ്പോൾ സാധ്യമല്ല. ബിഹാറിലും ഉത്തർ പ്രദേശിലും ഞാൻ ജോലി ചെയ്യാൻ പോവാറുണ്ട്. അവിടെയുള്ള കാറ്ററിംഗ് മേഖലയിൽ” അദ്ദേഹം പറയുന്നു. എന്നാൽ കോവിഡ് 19 കാലത്തെ ലോക്ക്ഡൌൺ ആ വരുമാനവും ഇല്ലാതാക്കി.

'I love transforming people into different characters,' says make-up artist Nityananda Jotdar
PHOTO • Ritayan Mukherjee

‘ആളുകളെ വ്യത്യസ്ത കഥാപാത്രങ്ങളാക്കുക എനിക്കിഷ്ടമുള്ള പണിയാണ്’, മേക്കപ്പ് ആർട്ടിസ്റ്റാ‍യ നിത്യാനന്ദ ജോട്ദാർ പറയുന്നു

Nityananda puts a mukut on Dakkhin Rai, played by Dilip Mandal
PHOTO • Ritayan Mukherjee

ദഖിൺ റായിയായി അഭിനയിക്കുന്ന ദിലീപ് മണ്ഡലിന്റെ തലയിൽ നിത്യാനന്ദ മുകുടം വെക്കുന്നു

പാലാ ഗാൻ അവതരണങ്ങളിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബം നടത്താൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് സംഘത്തിലെ വിവിധ അംഗങ്ങൾ പാരിയോട് സംസാരിച്ചു. “പാലാ ഗാൻ നാടകങ്ങൾക്കുള്ള ബുക്കിംഗുകൾ കഴിഞ്ഞ കുറേ വർഷങ്ങളായി സുന്ദർബനിൽ കുറഞ്ഞുവരുന്നു“ അരുൺ മണ്ഡൽ എന്ന നടൻ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും കണ്ടൽ‌വനങ്ങളുടെ ശോഷണവും നാടൻ തിയറ്ററുകളുടെ പ്രചാരത്തിൽ വന്ന കുറവും മൂലം നിരവധി പാലാ ഗാൻ കലാകാരന്മാർ നഗരങ്ങളിലേക്ക് തൊഴിൽ തേടി കുടിയേറിയിരിക്കുന്നു. കൊൽക്കൊത്തയിലും ചുറ്റിലുമുള്ള നിർമ്മാണ സൈറ്റുകളിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ് 30-കളുടെ തുടക്കത്തിലുള്ള നിത്യാനന്ദ. “പാലാ ഗാ‍ൻ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല, അതിനാൽ ഈ രാത്രി ഞാൻ കലാകരന്മാർക്ക് മേക്കപ്പിടാൻ വന്നതാണ്”, അയാൾ പറയുന്നു.

7,000 മുതൽ 15,000 രൂപവരെ പ്രതിഫലമായി കിട്ടുന്ന ഇത്തരം അവതരണങ്ങളിൽനിന്ന്, നടീനടന്മാർക്ക് വ്യക്തിപരമായി കിട്ടുന്ന പണം വളരെ കുറച്ചുമാത്രമാണ്. “ഈ ബോൺബീബി പാലാ ഗാനിൽനിന്ന് 12,000 രൂപ കിട്ടും. അത് 20 കലാകാരന്മാർക്കായി വീതിച്ചുകൊടുക്കണം”, അരുൺ ചൂണ്ടിക്കാട്ടി.

അണിയറയിൽ, ഉഷാറാണി ഘരാനി തന്റെ കൂടെ അഭിനയിക്കുന്ന കലാകാരന് കണ്മഷി എഴുതിക്കൊടുക്കുകയാണ്. ‘നഗരത്തിലെ അഭിനേതാക്കളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ ഞങ്ങൾ ഞങ്ങളുടെ മേക്കപ്പൊക്കെ സ്വയം ഏറ്റിനടക്കുകയാണ്”, പുഞ്ചിരിച്ചുകൊണ്ട് ആ നടി പറയുന്നു. ജവഹർ കോളനി ഗ്രാമത്തിലെ താമസക്കാരിയായ ഉഷാറാണി ഏകദേശം ഒരു പതിറ്റാണ്ടായി പാലാ ഗാൻ അവതരിപ്പിച്ചുവരുന്നു. ഇന്ന് രാത്രി അവർ, മാ ബോൺബീബിയുടെ പ്രധാന റോൾ ഉൾപ്പെടെ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്

Usharani Gharani lines Uday Mandal’s eyes with kohl; the actor is playing the role of Shah Jangali, the brother of Ma Bonbibi
PHOTO • Ritayan Mukherjee

ഉഷാറാണി ഘരാനി ഉദയ് മണ്ഡലിന്റെ കണ്ണിൽ കണ്മഷി എഴുതുന്നു;  മാ ബോൺബീബിയുടെ സഹോദരനായ ഷാ ജംഗലിയുടെ ഭാഗമാണ് ആ നടൻ ഇന്ന് അഭിനയിക്കുന്നത്

Banamali Byapari, a popular pala gaan artist of the Sundarbans, stands next to a honeycomb which is a prop for the show tonight
PHOTO • Ritayan Mukherjee

സുന്ദർബനിലെ പ്രമുഖ പാലാ ഗാൻ കലാകാരനായ ബനമാലി ബ്യാപാരി, ഇന്നത്തെ നാടകത്തിൽ ഉപയോഗിക്കാനുള്ള ഒരു തേനീച്ചക്കൂടിന്റെ സമീപത്ത് നിൽക്കുന്നു

അണിയറയുടെ മറ്റൊരറ്റത്ത്, ബനമാലി ബ്യാപാരിയെ കാണാം. അനായാസം അഭിനയിക്കുന്ന ഒരു നടന്റെ ഭാവമാണ് അയാളുടെ മുഖത്ത്. കഴിഞ്ഞ വർഷം രജത് ജൂബിലി ഗ്രാമത്തിൽ‌വെച്ച്, അദ്ദേഹം മാ മാനസ പാലാ ഗാൻ അഭിനയിക്കുന്നത് ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിന് എന്നെ ഓർമ്മയുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ ബനമാലി ചോദിച്ചു “എന്റെ കൂടെ സംഘത്തിൽ അഭിനയിച്ചവരെ അന്ന് ഫോട്ടോ എടുത്തത് ഓർമ്മയില്ലേ? അവരൊക്കെ ഇപ്പോൾ ആന്ധ്രാ പ്രദേശിൽ നെൽ‌പ്പാടത്ത് തൊഴിലാളികളായി പണിയെടുക്കുകയാണ്”.

2021-ലെ യാസ്സും 2020-ലെ ആം‌ഫാനുമടക്കം വിനാശകരമായ കാ‍ലവർഷങ്ങൾ സുന്ദർബനിലെ കലാകാരന്മാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിലാക്കി. പ്രദേശത്തുനിന്ന് ധാരാളം‌പേർ അന്യനാടുകളിലേക്ക് പോയി. സ്ഥിരവരുമാനമില്ലാത്ത പാലാ ഗാനിൽ അഭിനയിക്കാൻ തിരിച്ചുവരിക എന്നത്, ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പാണ്.

“എന്റെ സഹനടന്മാർ മൂന്ന് മാസം ആന്ധ്ര പ്രദേശിലായിരിക്കും. ഫെബ്രുവരിയിൽ അവർ മടങ്ങും”, ബനമാലി പറയുന്നു. “സാധാരണയായി ഒരാൾക്ക് നെൽ‌പ്പാടത്തെ പണിയിൽനിന്ന് 70,000 മുതൽ 80,000 രൂപവരെ സമ്പാദിക്കാനാവും. കേൾക്കുമ്പോൾ നല്ല തുകയാണെങ്കിലും, നടുവൊടിക്കുന്ന പണിയാണ്”, അദ്ദേഹം പറയുന്നു.

അതുകൊണ്ടാണ് ഇത്തവണ ബനമാലി ആന്ധ്ര പ്രദേശിലേക്ക് പോകാത്തത്. “ഇവിടെ പാലാ ഗാനിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഞാൻ സന്തോഷവാനാണ്”, അയാൾ പറയുന്നു.

Audience members in the green room, keenly watching the actors put on make-up.
PHOTO • Ritayan Mukherjee
Modelled on animals, these masks will be used by the actors essaying the roles
PHOTO • Ritayan Mukherjee

ഇടത്ത്: അണിയറയിൽ നടീനടന്മാർ ചായമിടുന്നത് കൌതുകത്തോടെ നോക്കിനിൽക്കുന്ന കാഴ്ചക്കാർ. വലത്ത്: മൃഗങ്ങളുടെ രൂപമുള്ള ഈ മുഖം‌മൂടികൾ നടീനടന്മാർക്ക് അവരുടെ വേഷത്തിൽ ഉപയോഗിക്കാനുള്ളതാണ്

Portrait of Dilip Mandal in his attire of Dakkhin Rai
PHOTO • Ritayan Mukherjee

ദഖിൺ റായുടെ വേഷത്തിൽ ദിലീപ് മണ്ഡലിന്റെ ഛായാചിത്രം

ഒരു ബോൺബീബി നാടകം അവതരിപ്പിക്കാൻ സംഘാടകർക്ക് 20,000 രൂപയോളം ചിലവുണ്ട്. അതിൽ 12,000 രൂപ നാടകസംഘത്തിനും ബാക്കിയുള്ളത് സ്റ്റേജ് കെട്ടാനും ഉച്ചഭാഷിണികൾ വാടകയ്ക്കെടുക്കാനും ചിലവാകും. അവതരണങ്ങളിൽനിന്നുള്ള വരുമാനം ക്ഷയിച്ചുതുടങ്ങിയിട്ടും, നാ‍ട്ടുകാരുടെ പങ്കാളിത്തവും സംഭാവനയും സജീവമായ പ്രോത്സാഹനവുംകൊണ്ട് ബോൺബീബി പാലാ ഗാനം ഇന്നും നിലനിന്നുപോരുന്നു. എല്ലാവർഷവും അതിൽ പങ്കെടുക്കാൻ നാട്ടുകാർ കൂട്ടമായെത്തുന്നുമുണ്ട്.

സ്റ്റേജ് ഒരുങ്ങിക്കഴിഞ്ഞു, ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞു, സംഗീതം കൊഴുത്തുതുടങ്ങി, ഇനി അവതരണത്തിനുള്ള സമയമായി!

“മാ ബോൺബീബിയുടെ അനുഗ്രഹാശിസ്സുകളോടെ ഞങ്ങൾ, കവി ജസിമുദ്ദിൻ തിരക്കഥയെഴുതിയ നാടകം ആരംഭിക്കുന്നു” എന്ന് ഉഷാറാണി അറിയിക്കുന്നു. മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്ന ആളുകൾ അടുത്ത അഞ്ച് മണിക്കൂറുകൾ അവതരണത്തിൽ മുഴുകാൻ തയ്യാറെടുക്കുന്നു.

ഇനിയുള്ള സായാഹ്നത്തിന്റെ വരവറിയിച്ചുകൊണ്ട്, മാ ബോൺബീബിക്കും മാ മാനസയ്ക്കും ശിബ് താക്കൂറിനും സ്തുതിയർപ്പിച്ചുള്ള പ്രാർത്ഥനാഗീതം മുഴങ്ങുന്നു. സുന്ദർബനിലെ പ്രമുഖ നടനാണ് ദിലീപ് മണ്ഡൽ. ഇടയ്ക്കിടയ്ക്ക് കടുവയായും മറ്റും വേഷം മാറുന്ന ദഖിൻ റായുടെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ദഖിൻ റായുടെ കരാളഹസ്തങ്ങളിൽനിന്ന് ദുഖെ എന്ന ചെറിയ ബാലനെ മാ ബോൺബീബി രക്ഷപ്പെടുത്തുന്ന ഭാഗം കാഴ്ചക്കാരിൽ പലരേയും കണ്ണീരിലാഴ്ത്തുന്നു. 1994-നും 2014-നും ഇടയ്ക്ക് സുന്ദർബനിലെ കാടുകളിലേക്ക് പോവുകയും പ്രവേശിക്കേണ്ടിവരികയും ചെയ്ത 437 ആളുകളെ കടുവകൾ ആക്രമിച്ചിട്ടുണ്ട്. കാടുകളിലേക്കുള്ള യാത്രയ്ക്കിടയിൽ കടുവകളുടെ ആക്രമണം നേരിടുന്ന നാട്ടുകാർക്ക്, ദുഖെയുടെ ഭയത്തോടും മാ ബോൺബീബിയുടെ അനുഗ്രഹത്തോടും പെട്ടെന്ന് താദാത്മ്യം പ്രാപിക്കാനാവും.

PHOTO • Ritayan Mukherjee
A packed crowd of close to 400 people wait for the performance to begin
PHOTO • Ritayan Mukherjee

ഇടത്ത്: ഒരു സാങ്കേതികവിദഗ്ദ്ധൻ സ്റ്റേജിൽ മൈക്ക് ഘടിപ്പിക്കുന്നു. വലത്ത്: അവതരണം തുടങ്ങുന്നത് കാത്തിരിക്കുന്ന 400-ഓളം വരുന്ന ആൾക്കൂട്ടം

Jogindra Mandal, the manager of the troupe, prompts lines when needed.
PHOTO • Ritayan Mukherjee
The pala gaan is interrupted several times due to technical glitches and so a technician sits vigilant at the console
PHOTO • Ritayan Mukherjee

ഇടത്ത്: ആവശ്യം വരുമ്പോൾ വരികൾ പറഞ്ഞുകൊടുക്കുന്ന ട്രൂപ്പ് മാനേജർ ജോഗീന്ദ്ര മണ്ഡൽ. വലത്ത്: പാലാ ഗാൻ അവതരണത്തിനിടയ്ക്ക് പലപ്പോഴും സാങ്കേതിക തടസ്സം ഉണ്ടാവാറുള്ളതുകൊണ്ട്, ജാഗ്രതയോടെ സമീപത്തിരിക്കുന്ന ടെക്നീഷ്യൻ

പെട്ടെന്ന് ആൾക്കൂട്ടത്തിൽനിന്നൊരാൾ ഒച്ചയെടുക്കുന്നു “ആ നശിച്ച മൈക്കുകാരൻ എന്തുചെയ്യുകയാണ്? കുറേ സമയമായിട്ട് ഒന്നും കേൾക്കാൻ പറ്റുന്നില്ല”, ടെക്നീഷ്യൻ വയറുകൾ ശരിയാക്കാൻ പരക്കം പായുമ്പോൾ അവതരണം തത്ക്കാലത്തേക്ക് നിർത്തിവെക്കുന്നു. അഭിനേതാക്കൾക്ക് അല്പം വിശ്രമം കിട്ടുകയും 10 മിനിറ്റിനുശേഷം തടസ്സം മാറി, നാടകം പുനരാരംഭിക്കുകയും ചെയ്യുന്നു.

നടീനടന്മാർ എന്തെങ്കിലും കാരണവശാൽ സംഭാഷണം മറന്നുപോയാൽ സഹായിക്കുന്നതിനാ‍യി ജാത്രപാലാ ട്രൂപ്പിന്റെ മാനേജർ ജോഗീന്ദ്ര മണ്ഡൽ സ്റ്റേജിന്റെ മുമ്പിലിരിക്കുന്നുണ്ട്. പാലാ ഗാനുള്ള ആവശ്യക്കാർ കുറഞ്ഞുവരുന്നതിൽ അയാളും അസംതൃപ്തനാണ്. “എവിടെയാണ് ബുക്കിംഗ്? പണ്ടൊക്കെ ഒന്ന് കഴിഞ്ഞാൽ മറ്റൊന്നായി ഞങ്ങൾക്ക് ഒട്ടും ഒഴിവ് കിട്ടിയിരുന്നില്ല. ആ കാലമൊക്കെ പോയി”.

ഇതിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കാൻ പറ്റാതായതൊടെ, ജോഗീന്ദ്രയെപ്പോലെയുള്ള മാനേജർമാർക്ക് ട്രൂപ്പിലേക്ക് ആളുകളെ കിട്ടാതായിരിക്കുന്നു. ദൂരസ്ഥലങ്ങളിൽനിന്ന് അഭിനേതാക്കളെ കൊണ്ടുവരേണ്ടിവരുന്നുവെന്ന് അയാൾ സൂചിപ്പിച്ചു. “എവിടെനിന്ന് കിട്ടാനാണ് നടീനടന്മാരെ? പാലാ ഗാൻ അവതരിപ്പിക്കുന്നവരൊക്കെ ഇപ്പോൾ കൂലിപ്പണിക്കാരായി മാറി”.

മണിക്കൂറുകൾ കൊഴിഞ്ഞുപോയി. ബോൺബീബി പാലാ ഗാൻ അവസാന രംഗത്തേക്ക് കടന്നു. വീണ്ടും ഉഷാറാണിയുമായി സംസാരിക്കാൻ ഞാൻ സമയം കണ്ടെത്തി. പാലാ ഗാനിനുപുറമേ, അവർ ഗോസാബാ ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ രാമായണത്തെ അടിസ്ഥാനമാക്കിയ ‘കൊഥ’കളും അവതരിപ്പിക്കാറുണ്ട്. പക്ഷേ ഒരു സ്ഥിരവരുമാനം അവർക്കില്ല. “ചില മാസങ്ങളിൽ ഞാൻ 5,000 രൂപ ഉണ്ടാക്കും. ചില മാസങ്ങളിൽ ഒന്നുമുണ്ടാവില്ല”.

“കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾക്ക് കാലവർഷത്തെയും കോവിഡ് 19-നേയും ലോക്ക്ഡൌണുകളേയും നേരിടേണ്ടിവന്നു” ഉഷാറാണി പറയുന്നു. ഇതൊക്കെയായിട്ടും “പാലാ ഗാൻ മരിക്കാൻ ഞങ്ങളനുവദിച്ചില്ല”, അടുത്ത വർഷം വീണ്ടും തുടങ്ങാനായി, സാധനങ്ങൾ കെട്ടിപ്പൂട്ടുമ്പോൾ അവർ പറയുന്നു.

Usharani going through her scenes in the makeshift green room
PHOTO • Ritayan Mukherjee

താത്കാലികമായി ഒരുക്കിയ അണിയറയിൽ ഉഷാറാണി തന്റെ ഭാഗങ്ങൾ വായിക്കുന്നു

Actor Bapan Mandal poses with a plastic oar, all smiles for the camera
PHOTO • Ritayan Mukherjee

ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട്, പ്ലാസ്റ്റിക്ക് പങ്കായവുമായി ബപൻ മണ്ഡൽ എന്ന നടൻ

Rakhi Mandal who plays the role of young Ma Bonbibi and Dukhe, interacting with her co-actors
PHOTO • Ritayan Mukherjee

മാ ബോൺബീബിയുടേയും ദുഖേയുടേയും വേഷം അഭിനയിക്കുന്ന രാഖി മാണ്ഡൽ തന്റെ സഹനടന്മാരുമായി സംവദിക്കുന്നു

The actors rehearse their lines in the green room. Dilip Mandal sits in a chair, sword in hand, waiting for his cue to enter the stage
PHOTO • Ritayan Mukherjee

അണിയറയിൽ നടന്മാർ തങ്ങളുടെ വരികൾ വായിച്ച് പഠിക്കുന്നു. വേദിയിലേക്ക് വരാനുള്ള അടയാളവും കാത്ത്, കസേരയിൽ കൈയ്യിൽ വാളുമായി ഇരിക്കുന്ന ദിലീപ് മണ്ഡൽ

Usharani Gharani announcing the commencement of the pala gaan
PHOTO • Ritayan Mukherjee

പാലാ ഗാൻ ആരംഭിക്കുന്നു എന്ന് അറിയിപ്പ് നൽകുന്ന ഉഷാറാണി ഘരാനി

Artists begin the pala gaan with prayers dedicated to Ma Bonbibi, Ma Manasa and Shib Thakur
PHOTO • Ritayan Mukherjee

മാ ബോൺബീബി, മാ മാനസ, ശിബ് താക്കൂർ എന്നിവരെ പ്രാർത്ഥിച്ചുകൊണ്ട് പാലാ ഗാൻ ആരംഭിക്കുന്ന കലാകാരന്മാർ

Actor Arun Mandal plays the role of Ibrahim, a fakir from Mecca
PHOTO • Ritayan Mukherjee

ഇബ്രാഹിം എന്ന മെക്കയിൽനിന്നുള്ള ഫക്കീറായി അഭിനയിക്കുന്ന അരുൺ മണ്ഡൽ

Actors perform a scene from the Bonbibi pala gaan . Golabibi (in green) is compelled to choose between her two children, Bonbibi and Shah Jangali. She decides to abandon Bonbibi
PHOTO • Ritayan Mukherjee

ബോൺബീബി പാലാ ഗാനിൽനിന്നുള്ള ഒരു രംഗം അവതരിപ്പിക്കുന്ന അഭിനേതാക്കൾ. മക്കളായ ബോൺബീബി, ഷാ ജംഗലി എന്നിവരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ നിർബന്ധിതയായ ഗോലാബീബി (പച്ചവേഷത്തിൽ). ബോൺബീബിയെ ഉപേക്ഷിക്കാൻ അവർ തീരുമാനിക്കുന്നു

Rakhi Mandal and Anjali Mandal play the roles of young Bonbibi and Shah Jangali
PHOTO • Ritayan Mukherjee

യുവതിയായ ബോൺബീബിയുടേയും ഷാ ജംഗലിയുടേയും ഭാഗങ്ങൾ അഭിനയിക്കുന്ന രാഖി മണ്ഡലും അഞ്ജലി മണ്ഡലും

Impressed by the performance of Bapan Mandal, a elderly woman from the village pins a Rs. 10 note to his shirt as reward
PHOTO • Ritayan Mukherjee

ബപൻ മണ്ഡലിന്റെ അഭിനയം കണ്ട് സന്തോഷവതിയായ പ്രായം ചെന്ന ഒരു സ്ത്രീ, അവന്റെ ഷർട്ടിൽ ഒരു 10 രൂപ കുത്തിക്കൊടുക്കുന്നു

Usharani delivers her lines as Narayani, the mother of Dakkhin Rai. In the pala gaan , she also plays the roles of Bonbibi and Fulbibi
PHOTO • Ritayan Mukherjee

ദഖിൺ റായുടെ അമ്മയായ നാരായണിയുടെ സംഭാഷണം അവതരിപ്പിക്കുന്ന ഉഷാറാണി. പാലാ ഗാനിൽ അവർ ബോൺബീബിയുടേയും ഫൂൽബീബിയുടേയും വേഷങ്ങളും അവതരിപ്പിക്കുന്നുണ്ട്

Actors play out a fight scene between young Bonbibi and Narayani
PHOTO • Ritayan Mukherjee

ചെറുപ്രായക്കാരായ ബോൺബീബിയും നാരായണിയും തമ്മിലുള്ള യുദ്ധം അഭിനേതാ‍ക്കൾ അവതരിപ്പിക്കുന്നു

A child from Jawahar Colony village in the audience is completely engrossed in the show
PHOTO • Ritayan Mukherjee

നാടകത്തിൽ പൂർണ്ണമായി മുഴുകിയിരിക്കുന്ന ജവഹർ കോളനി ഗ്രാമത്തിലെ ഒരു കുട്ടി

Bibijaan bids farewell to her son, Dukhey as he accompanies Dhana, a businessman into the forest to learn the trade of collecting honey. Many in the audience are moved to tears at this scene
PHOTO • Ritayan Mukherjee

തേൻ ശേഖരിക്കുന്ന തൊഴിൽ പഠിക്കാൻ ധാന എന്ന ഒരു കച്ചവടക്കാരന്റെ കൂടെ കാട്ടിലേക്ക് പോകുന്ന മകൻ ദുഖെയെ യാത്രയാക്കുന്ന ബീബിജാൻ

Boatmen take Dukhey into the jungle laced with dangers
PHOTO • Ritayan Mukherjee

അപകടങ്ങൾ പതിയിരിക്കുന്ന കാട്ടിലേക്ക് ദുഖെയെ കൊണ്ടുപോകുന്ന വള്ളക്കാർ

Boatmen and Dhana strategise on how to get honey from the forest
PHOTO • Ritayan Mukherjee

കാട്ടിൽനിന്ന് എങ്ങിനെ തേൻ ശേഖരിക്കണമെന്ന് ആസൂത്രണം ചെയ്യുന്ന വള്ളക്കാരും ധനയും

A scene from the pala gaan where Dakkhin Rai appears in the dream of Dhana, asking him to sacrifice Dukhey as his kar (tax). Only then would he find honey in the forest
PHOTO • Ritayan Mukherjee

പാലാ ഗാനിൽനിന്ന് ഒരു രംഗം. നികുതിയായി ദുഖെയെ ബലി കൊടുക്കാൻ ധനയോട് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെടുന്ന ദഖിൻ റായ്. എങ്കിൽ മാത്രമേ ധനയ്ക്ക് കാട്ടിൽ തേൻ കണ്ടെത്താനാവൂ

Usharani Gharani, looking ethereal, enters the stage dressed as Ma Bonbibi
PHOTO • Ritayan Mukherjee

ദിവ്യപരിവേഷത്തോടെ മാ ബോൺബീബിയായി സ്റ്റേജിലേക്ക് പ്രവേശിക്കുന്ന ഉഷാറാണി ഘരാനി

In the forest, an abandoned Dukhey prays to Ma Bonbibi, to save him from Dakhin Ray. Ma Bonbibi grants his wish, defeats Dakhin Roy and safely returns him to his mother Bibijaan. Dukhey is also blessed with large amounts of honey which make him comfortably rich
PHOTO • Ritayan Mukherjee

കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ദുഖെ തന്നെ ദഖിൻ റായിൽനിന്ന് രക്ഷിക്കാൻ മാ ബൊൺബീബിയോട് പ്രാർത്ഥിക്കുന്നു. മാ ബോൺബീബി ആ ആഗ്രഹം സാക്ഷാത്ക്കരിച്ചുകൊടുക്കുകയും ദഖിൻ റായിയെ പരാജയപ്പെടുത്തി അവനെ അമ്മ ബീബിജാനിനെ തിരിച്ചേൽ‌പ്പിക്കുകയും ചെയ്യുന്നു. അനുഗ്രഹമായി ദുഖെയ്ക്ക് ധാരാളം തേൻ ലഭിക്കുകയും അയാൾ ധനികനാവുകയും ചെയ്യുന്നു

A butterfly motif, and the word 'Samapta' ('The End' ) marks the conclusion of the script
PHOTO • Ritayan Mukherjee

തിരക്കഥയുടെ അവസാനം സൂചിപ്പിക്കുന്ന ചിത്രശലഭത്തിന്റെ ഒരു ചിത്രവും ‘സമാപ്തം’ എന്ന വാക്കും


പരിഭാഷ: രാജീവ് ചേലനാട്ട്

Ritayan Mukherjee

ರಿತಯನ್ ಮುಖರ್ಜಿಯವರು ಕಲ್ಕತ್ತದ ಛಾಯಾಚಿತ್ರಗ್ರಾಹಕರಾಗಿದ್ದು, 2016 ರಲ್ಲಿ ‘ಪರಿ’ಯ ಫೆಲೋ ಆಗಿದ್ದವರು. ಟಿಬೆಟಿಯನ್ ಪ್ರಸ್ಥಭೂಮಿಯ ಗ್ರಾಮೀಣ ಅಲೆಮಾರಿಗಳ ಸಮುದಾಯದವನ್ನು ದಾಖಲಿಸುವ ದೀರ್ಘಕಾಲೀನ ಯೋಜನೆಯಲ್ಲಿ ಇವರು ಕೆಲಸವನ್ನು ನಿರ್ವಹಿಸುತ್ತಿದ್ದಾರೆ.

Other stories by Ritayan Mukherjee
Editor : Dipanjali Singh

ದೀಪಾಂಜಲಿ ಸಿಂಗ್ ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದಲ್ಲಿ ಸಹಾಯಕ ಸಂಪಾದಕರಾಗಿದ್ದಾರೆ. ಅವರು ಪರಿ ಲೈಬ್ರರಿಗಾಗಿ ದಾಖಲೆಗಳನ್ನು ಸಂಶೋಧಿಸುತ್ತಾರೆ ಮತ್ತು ಸಂಗ್ರಹಿಸುತ್ತಾರೆ.

Other stories by Dipanjali Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat