രക്തം സ്രവിപ്പിക്കുന്ന ഒരു ചികിത്സാരീതി മൂവായിരത്തോളം വർഷം നിലനിന്നിരുന്നു.

ഹിപ്പോക്രറ്റീസ് വികസിപ്പിച്ചു പിന്നീട് മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ പ്രചുരപ്രചാരം നേടിയ ഈ രീതിയുടെ പിന്നിലുള്ള ആശയം ഇതാണ്: ശരീരത്തിലെ  നാല് തരം ദ്രാവകങ്ങളായ രക്തം, കഫം, മഞ്ഞ പിത്തം, കറുത്ത പിത്തം എന്നിവയുെട അസന്തുലിതാവസ്ഥയാണ് രോഗങ്ങൾ ഉണ്ടാക്കുന്നത്. ഇതിൽ രക്തമാണ് ഏറ്റവും പ്രധാനപ്പെട്ട ദ്രാവകം എന്ന് ഹിപ്പോക്രിട്ടിസിന് അഞ്ഞൂറ് വർഷങ്ങൾക്കിപ്പുറം ഗാലൻ പ്രഖ്യാപിച്ചു. പുറമെ ശസ്ത്രക്രിയാപരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച മറ്റു ആശയങ്ങളും, മിക്കപ്പോഴും അന്ധവിശ്വാസങ്ങളും രോഗരക്ഷ ലക്ഷ്യമാക്കി മനുഷ്യശരീരത്തിൽ രക്തസ്രാവം ഉണ്ടാക്കി അശുദ്ധരക്തം പുറന്തള്ളുന്ന സമ്പ്രദായത്തിലേക്ക് നയിച്ചു.

രക്തം വലിച്ചെടുക്കാനായി ഔഷധ ഗുണമുള്ള Hirudo medicinalis അടക്കമുള്ള അട്ടകളാണ്  ഈ ചികിത്സാരീതിയിൽ  ഉപയോഗിച്ചിരുന്നത്. ഈ മൂവായിരം വർഷങ്ങൾക്കിടയിൽ ഭിഷഗ്വരൻമാരുടെ വൈദ്യ-പ്രത്യയശാസ്ത്ര മിഥ്യാധാരണകളുടെ ഫലമായി എത്ര മനുഷ്യജീവനുകളാണ് പൊലിഞ്ഞെതെന്നു നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ഇംഗ്ളണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന്റെ മരണത്തിനു മുമ്പ് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് 24 ഔൺസ് രക്തമാണ്  നഷ്ടമായെതന്ന്  നമുക്കറിയാം. തൊണ്ടയിലെ അണുബാധയ്ക്ക് പ്രതിവിധിയായി അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം മൂന്ന് ചികിത്സകർ ശരീരത്തിൽ നിന്നും ധാരാളം രക്തം ഊറ്റിയെടുത്തു അധികം കഴിയുന്നതിനു മുമ്പ് തന്നെ ജോർജ് വാഷിംഗ്ടണും മരണമടഞ്ഞു.

നവലിബറലിസത്തിന്റെ, മുതലാളിത്തത്തിന്റെ തന്നെ മികച്ചതും, സമഗ്രവുമായ ഒരു ഓട്ടോപ്സിയാണ് കോവിഡ്19 സാധ്യമാക്കിയത്. ആ മൃതശരീരം രക്തധമനികളും, ആന്തരാവയവങ്ങളും, അസ്ഥികളും എല്ലാം കാണത്തക്ക രീതിയിൽ, ഓട്ടോപ്സി മുറിയിലെ മേശയിൽ, വെള്ളിവെളിച്ചത്തിൽ കിടപ്പുണ്ട്. സ്വകാര്യവൽക്കരണം, കോർപ്പേററ്റ് അധിഷ്ഠിത ആഗോളീകരണം, അത്യുഗ്ര സമ്പദ്കേന്ദ്രീകരണം, സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തതരം അസമത്വം തു ടങ്ങിയ എല്ലാ അട്ടക ളെയും കാണാം.

സാമൂഹികവും സാമ്പത്തികവുമായ വ്യാധികൾക്ക് പരിഹാരമായി അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ മാന്യവും അന്തസ്സുറ്റതുമായ നിലനിൽപ്പിനെ ചൂഷണം ചെയ്ത അതേ ചികിത്സാവിധി തന്നെ. മൂവായിരാമാണ്ട് പഴക്കമുള്ള ഈ ചികിത്സാരീതി പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് അതിന്റെ മൂർദ്ധന്യത്തിലെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും, ഇരുപതാം നൂറ്റാണ്ടിലും ഈ രീതി തമസ്കരിക്കപ്പെട്ടു തുടങ്ങിയെങ്കിലും, സാമ്പത്തികശാസ്ത്ര, തത്വശാസ്ത്ര, വാണിജ്യ, സാമൂഹിക വ്യവസ്ഥിതികളിൽ പക്ഷെ ഇതിന്റെ പിന്നിലുള്ള തത്വവും, പ്രയോഗവും പ്രബലമാണ്.

PHOTO • M. Palani Kumar

മനുഷ്യരാശിയുടെ ഭാവിയെ പറ്റിയുള്ള ഏത്ചർച്ചയിലും അസമത്വം കേന്ദ്രവിഷയമാണ്

ഈ മൃതശരീരത്തിന് ചുറ്റും നിൽക്കുന്ന ചില പ്രബല സാമൂഹിക-സാമ്പത്തിക ഭിഷഗ്വരരുടെ വിശകലനങ്ങൾ പക്ഷെ മദ്ധ്യകാല യൂറോപ്പിലെ വൈദ്യന്മാരുടേതിന് സമമാണ്. പേരതനായ കൗണ്ടർപഞ്ച് മാസികയുടെ സ്ഥാപക പത്രാധിപൻ, അലക്സാണ്ടർ കോക്ക്ബൺ ഒരിക്കൽ പറഞ്ഞു — മദ്ധ്യകാല ഭിഷഗ്വരന്മാർ തങ്ങളുടെ ചികിത്സയിലായിരുന്ന രോഗി മരണമടയുമ്പോൾ സന്താപത്തോടെ തല കുലുക്കി പറയുമായിരുന്നിരിക്കണം, 'നമ്മൾ രക്തം ഇനിയുമൂറ്റേണ്ടിയിരുന്നു' എന്ന്. ഇതും  വേൾഡ് ബാങ്കും, ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും പറയുന്നതും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. അതായത് അവരെ സംബന്ധിച്ചടുത്തോളം തങ്ങളുടെ    ഷോക്ക് ട്രീറ്റ്മെന്റും, ചിലയിടങ്ങളിൽ വംശഹത്യയോളം എത്തിച്ച സ്ട്രക്ചറൽ അഡ്ജസ്റ്റ്മെന്റ്അഴിച്ചുപണികളും സമ്മാനിച്ച ഭീകരനഷ്ടങ്ങൾക്ക് കാരണം നിർദ്ദേശിക്കപ്പെട്ട 'പരിഷ്കാരങ്ങൾ' കുറച്ചു കടന്നുപോയി എന്നതല്ല; മറിച്ചു, ദൗർഭാഗ്യെമന്ന് പറയട്ടെ, അവരുടെ പരിഷ്കാരങ്ങൾ വേണ്ടവിധം മുന്നോട്ടു പോയില്ല, അഥവാ, വഴക്കാളികളും, വൃത്തിെകട്ടതുമായ കൂട്ടങ്ങൾ അതിനെ  മുന്നോട്ടു കൊണ്ടുപോകാൻ അനുവദിച്ചില്ല എന്നതാണ്.

അസമത്വം അത്ര ഭീതിതമായ കാര്യമല്ലെന്നാണ് പ്രത്യയശാസ്ത്രഭ്രാന്ത് പിടിപെട്ടവർ വാദിക്കുന്നത്. അത് മത്സരബുദ്ധിയും, വ്യക്താധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നു. അതിനിയും ഉണ്ടാകണം.

മനുഷ്യരാശിയുടെ ഭാവിയെ പറ്റി യുള്ള  ഏത് ചർച്ചയിലും അസമത്വം കേന്ദ്ര വിഷയമാണ്. ഭരണകർത്താക്കൾക്ക് അതറിയാം.

കഴിഞ്ഞ രണ്ട് ദശകത്തിലേറയായി മനുഷ്യരാശിയുെട പ്രശ്നങ്ങെള അസമത്വവുമായി ബന്ധിപ്പിക്കുന്ന ഏതു നിർദ്ദേശത്തെയും അവർ  നിഷ്കരുണം തള്ളിക്കളയുന്നുണ്ട്. അസമത്വത്തെ പറ്റിയുള്ള ചർച്ചകളെ ഈ സഹസ്രാബ്ദത്തിന്റെ തു ടക്കത്തിൽ ബ്രൂക്കിങ്സ് ഇൻസ്റ്റി റ്റ്യൂ ട്ട് നാശോന്മുഖം എന്നാണ് വിശേഷിപ്പിച്ചത്. കോവിഡ്19 ലോകവ്യാപകമാകുന്നതിന് കേവലം തൊണ്ണൂറു ദിവസം മുമ്പ് നവലിബറലിസത്തിന്റെ കുഴലൂത്തുകാരായ ദി ഇക്കണോമിസ്റ് എന്ന അമേരിക്കൻ മാസികയുടെ കവർ സ്റ്റോറിയുടെ തലക്കെട്ട്ഇതായിരുന്നു:

അസമത്വത്തെ പറ്റിയുള്ള അബദ്ധധാരണകൾ: എന്തുകൊണ്ടാണ്സമ്പത്തും, വരുമാനത്തിന്റെ അന്തരവും പുറംകാഴ്ചക്കപ്പുറമാകുന്നത്

പിടിവള്ളിയിൽ നിന്നും വഴുതി വീഴുന്നതിന്മുമ്പ് ആരാണ് വള്ളി മെഴുകിയത്എന്ന ടാർസന്റെ അവസാന ചോദ്യത്തിന് ശേഷം ഇത്രയും പ്രസിദ്ധിയാർജ്ജിച്ച അവസാന വാക്കുകൾ മേല്പറഞ്ഞതായിരിക്കണം.

'ദി ഇക്കണോമിസ്റ്റിന്റെ’ കവർ സ്റ്റോറി പിന്നീട് സമ്പത്തിന്റെയും, വരുമാനത്തിന്റെയും കണക്കുകളെ വിമർശിക്കുകയും, ഈ കണക്കുകളുടെ ഉറവിടങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു; ഇത്തരം അബദ്ധജടിലങ്ങളായ വിശ്വാസങ്ങൾ "ധ്രുവികൃതമായ, വ്യാജവാർത്തകളുടെയും സാമൂഹിക മാദ്ധ്യമങ്ങളുടെയും ഈ ലോകത്ത്" നിലനിൽക്കുന്നുവല്ലോ എന്ന്  നെടുവീർപ്പിടുന്നു.

കോവിഡ്19 നവലിബറലിസത്തിന്റെ മുറിവൈദ്യന്മാെര ഖണ്ഡിക്കുന്ന തരത്തിൽ വ്യവസ്ഥയുടെ  ഒരു ഓട്ടോപ്സി നമുക്ക് നൽകിയെങ്കിലും ആ ചിന്താഗതിയുടെ ആധിപത്യം നിലനിൽക്കുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ വിനാശനത്തെ മുതലാളിത്തവുമായി ഒരു തരത്തിലും ബന്ധിപ്പിക്കാതിരിക്കാൻ കോർപ്പേററ്റ് മാദ്ധ്യമങ്ങൾ ബദ്ധശ്രദ്ധരാണ്.

ഈ മഹാമാരിയും, അത് വരുത്തി വെച്ചേക്കാവുന്ന മനുഷ്യകുലത്തിന്റെ അന്ത്യത്തെ പറ്റിയും ചർച്ച െചയ്യാൻ എത്ര ശുഷ്കാന്തിയാണ് നമുക്ക്. എന്നാൽ നവലിബറലിസത്തിന്റെയും, മുതലാളിത്തത്തിന്റെയും അന്ത്യത്തെ പറ്റി ചർച്ച ചെയ്യാൻ നമുക്ക് മടിയാണ്.

ഈ പ്രശ്നത്തെ എത്ര പെട്ടന്ന് കീഴ്പ്പെടുത്താം, എങ്ങെന "പൂർവ്വസ്ഥിതിയിലേക്കു മടങ്ങാം" എന്ന ചോ ദ്യ ങ്ങ ൾ ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നു. പക്ഷെ പൂർവ്വസ്ഥിതിയിലേക്കുള്ള തിരിച്ചുപോക്കായിരുന്നില്ല ഇവിടുത്തെ പ്രശ്നം.

' സാധാരണ സ്ഥിതി ' തന്നെയാണ് പ്രശ്നം . (ഭരണപ്രമാണികളിൽ ഒരു വിഭാഗം മനസില്ലാമനസ്സോടെയാണെങ്കിലും 'ഒരു പുതിയ സാമാന്യക്രമം' എന്നൊക്കെ പറയുന്നുണ്ട്).

Two roads to the moon? One a superhighway for the super-rich, another a dirt track service lane for the migrants who will trudge there to serve them
PHOTO • Satyaprakash Pandey
Two roads to the moon? One a superhighway for the super-rich, another a dirt track service lane for the migrants who will trudge there to serve them
PHOTO • Sudarshan Sakharkar

ചന്ദ്രനിലേക്ക് രണ്ടു മാർഗ്ഗങ്ങളോ? ഒന്ന് സൂപ്പർപണക്കാർക്കായുള്ള സൂപ്പർഹൈവയാകുമ്പോൾ മറ്റേത് കുടിയേറ്റ തൊഴിലാളികൾ സമ്പന്നെര സേവിച്ചു തളർന്നു നടന്നു നീങ്ങുന്ന സർവീസ് ലെയ്നുകളായ മൺവീഥികൾ

ഓക്സ്ഫാം 2020 ജനുവരിയിൽ നടത്തിയ ഒരു പഠനമനുസരിച്ചു ലോകത്തെ ഏറ്റവും വലിയ ഇരുപത്തിരണ്ടു സമ്പന്നൻമാരുടെ മൊത്തം സമ്പാദ്യം ആഫ്രിക്കയിലെ   മുഴുവൻ സ്ത്രീകളുടേതിനേക്കാൾ അധികമാണ്. ഇതായിരുന്നു കോവിഡിന് മുമ്പുണ്ടായിരുന്ന സാധാരണ സ്ഥിതി.

ലോകത്തെ 2153 മഹാകോടീശ്വരന്മാരുടെ പക്കൽ ഭൂമിയിലെ 60 ശതമാനം ജനങ്ങളുടേതിനേക്കാൾ സമ്പത്തു കൈവശമുണ്ടെന്നാണ് അതിനർത്ഥം.

ഇനി പുതിയ സ്ഥിതി നോക്കാം: വാഷിംഗ്ടൺ ഡി. സി.യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി സ്റ്റഡീസിന്റെ കണക്കനുസ രി ച്ചു അമേരിക്കൻ ശതകോ ടീശ്വരന്മാ ർ തങ്ങളുടെ കൈവശം 1990കളിൽ ഉണ്ടായിരുന്നതിനേക്കാൾ സമ്പത്തു (240 ബില്യൺ ഡോളർ) മഹാമാരി തുടങ്ങി വെറും മൂന്നാഴ്ച കൊണ്ട് ഉണ്ടാക്കി (282 ബില്യൺ ഡോളർ).

ലോകത്തു ഭക്ഷണം കുമിഞ്ഞു കൂടുന്ന അതേ സാമാന്യക്രമത്തിൽ തന്നെ ശതകോടിക്കണക്കിന് മനുഷ്യന്മാർ പട്ടിണികിടക്കുന്നു. ഇന്ത്യയുടെ കാര്യെമടുക്കുകയാണെങ്കിൽ ജൂലൈ 22ലെ കണക്ക്പ്രകാരം 91 ദശലക്ഷം മെട്രിക് ടണ്ണിനുമേൽ ഭക്ഷ്യധാന്യങ്ങൾ 'സർപ്ലസ്' അല്ലെങ്കിൽ ബഫർ സ്റ്റോക്ക് ആയി ഗവണ്മെന്റിന്റെ ഗോഡൗണുകളിൽ കെട്ടിക്കിടപ്പുണ്ട്. ലോകത്തേറ്റവും കൂടുതൽ പേർ പട്ടിണികിടക്കുന്ന രാജ്യവും ഇന്ത്യ തന്നെ. ഇതാണോ പുതിയ സാമാന്യക്രമം? ആ െകട്ടിക്കിടക്കുന്ന സ്റ്റോക്കിൽനിന്നും വളരെ കുറച്ചേ സൗജന്യവിതരണത്തിന്എടുക്കാറുള്ളൂ, പക്ഷെ ഈ ഭീമൻ ഭക്ഷ്യേശഖരം എത്തനോൾ ആക്കി മാറ്റി ഹാൻഡ് സാനിറ്റൈസർ നിർമ്മാണത്തിനുപയോഗിക്കാൻ യാതൊരു തടസ്സവുമില്ല.

50 ദശലക്ഷം ടൺ ‘അധിക'ധാന്യം ഗോഡൗണുകളിൽ കെട്ടിക്കിടന്നിരുന്ന പഴയ സാമാന്യത്തെ പറ്റി പ്രൊഫ. ജീൻ ഡ്രെസ് 2001ൽ വളെര സമർത്ഥമായി ഇപ്രകാരം സംക്ഷേപിച്ചു: ധാന്യങ്ങൾ നിറച്ച ചാക്കുകെട്ടുകൾ ഓരോന്നും "ഒരു വരിയായി നിരത്തുകയാെണങ്കിൽ അതിന് ഒരു മില്യൺ കിലോമീറ്റർ നീളമുണ്ടായിരിക്കും - അതായത്ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ളതിന്റെ ഇരട്ടി ദൂരത്തിലധികം വരും." പുതിയ സാമാന്യക്രമത്തിൽ ആകട്ടെ അധികധാന്യത്തിന്റെ അളവ് ജൂണിൽ തന്നെ 104 മില്യൺ ടൺ ആയി. അപ്പോൾ ചന്ദ്രനിലേക്ക് രണ്ടു റോഡുകളോ ? ഒന്ന് സൂപ്പർപണ ക്കാ ർ ക്കാ യു ള്ള

സൂപ്പർ ഹൈവേയാകുമ്പോൾ മറ്റേത് കുടിയേറ്റ തൊഴിലാളികൾ സമ്പന്നരെ സേവിച്ചു തളർന്നു നടന്നു നീങ്ങുന്ന സർവീസ് ലെയ്നുകളായ മൺവീഥികൾ. ഈ ‘സാമാന്യ’ക്രമത്തിൽ ഇന്ത്യയിൽ 1991നും 2001നും മദ്ധ്യേയുള്ള ഇരുപത് വർഷക്കാലം മുഴുവൻ സമയ കാർഷികവൃത്തിയിൽ നിന്നും എല്ലാ ഇരുപത്തിനാല് മണിക്കൂറും 2000 േപർ എന്ന തോതിൽ കർഷകർ കൊഴിഞ്ഞുപോയി. അതായത് മുഴുവൻസമയ കാർഷികവൃത്തിയിൽനിന്നും പതിനഞ്ചു ദശലക്ഷം കർഷകർ വിരമിച്ചു

അതുപോലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ

https://ncrb.gov.in/hi/adsi-reports-of-previous-years

യുടെ (അത്യധികം ചുരുക്കി കാണിക്കുന്ന) കണക്കു ക ൾ പ്രകാരം 1995നും 2018നുമി ട യ്ക്ക് 315,000   കർഷകർ  ജീ വനൊ ടുക്കി . ദശലക്ഷക്കണക്കി നാ ളുക ൾ കർഷക ത്തൊഴി ലാ ളി ക ളോ അല്ലെ ങ്കിൽ തങ്ങളുടെ ഗ്രാ മത്തിൽ അനുബന്ധതൊഴിലുകൾ നിർത്താലായതിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികളോ ആയി.

The ‘normal’ was an India where full-time farmers fell out of that status at the rate of 2,000 every 24 hours, for 20 years between 1991 and 2011. Where at least 315,000 farmers took their own lives between 1995 and 2018
PHOTO • P. Sainath
The ‘normal’ was an India where full-time farmers fell out of that status at the rate of 2,000 every 24 hours, for 20 years between 1991 and 2011. Where at least 315,000 farmers took their own lives between 1995 and 2018
PHOTO • P. Sainath

ഈ സാമാന്യക്രമത്തിൽ ഇന്ത്യയിൽ 1991നും 2001നും മദ്ധ്യേയുള്ള ഇരുപത്വർഷക്കാലം മുഴുവൻസമയ കാർഷികവൃത്തിയിൽ നിന്നും എല്ലാ ഇരുപത്തിനാല്മണിക്കൂറും 2000 േപർ എന്ന തോതിൽ കർഷകരുടെ കൊഴിഞ്ഞുപോക്കുണ്ടായി. 1995നും 2018നുമിടയ്ക്ക് 315,000 കർഷകർ ജീവനൊടുക്കി

പുതിയ ക്രമം: 1.3 ബില്യൺ ജനസംഖ്യയുള്ള രാജ്യത്തു കേവലം നാല് മണിക്കൂർ സമയം മാത്രമിരിക്കേ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും, ദശലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പലായനം  ചെയ്യുകയും  ചെയ്യുന്നു. അതിജീവനത്തിനു ഏറ്റവും അനുകൂല സാഹചര്യം സ്വന്തം നാടാണെന്ന് കൃത്യമായി ഗണിച്ച തൊഴിലാളികളിൽ ചിലർ ആയിരത്തിലധികം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു. അതും െമയ് മാസത്തെ 43-47 ഡിഗ്രി സെൽഷ്യസിന്റെ ഉഗ്രചൂടിൽ.

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം കൊണ്ട് തകർക്കപ്പെട്ട അതേ ജീവനോപാധികൾ തേടി ഈ ദശലക്ഷം തിരിച്ചെത്തിയിരിക്കുന്നതാണ്പുതിയസാമാന്യം.

മെയ്മാസം മാത്രം തീവണ്ടി മുഖേന പത്തു ദശലക്ഷത്തോളം പേർ സ്വഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു - അതും അത്യന്തം വൈമനസ്യത്തോടെ ലോക്ക്ഡൗൺ തുടങ്ങി ഒരു മാസത്തിനു ശേഷം ഏർപ്പാട്ചെയ്ത ട്രെയിനുകളിൽ. കയ്യിലുള്ള  പൈസെയല്ലാം തീരാറായി, വിശന്നുപൊരിഞ്ഞ വയറുമായി സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ സർവീസുകളിൽ സ്വനാടുകളിലേക്ക് തിരിക്കുന്ന ഈ കുടിയേറ്റ തൊഴിലാളികെളക്കൊണ്ട് ഭരണകൂടം മുഴുവൻ ടിക്കറ്റും എടുപ്പിച്ചു.

സാധാരണത എന്നാൽ അത്യന്തം സ്വകാര്യവൽക്കരിക്കപ്പെട്ട ഒരു ആരോഗ്യേമഖല; അേമരിക്കയിൽ ഏറ്റവും കൂടുതൽ സ്വകാര്യവ്യക്തികൾ പാപ്പരായത് ആരോഗ്യരക്ഷാസംബന്ധമായ ചിലവുകൾ മൂലമാണെന്ന കണക്കു ആരോഗ്യേമഖലയിലെ ചിലവിന്റെ ആധിക്യം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ അപേക്ഷിച്ചു ഒരൊറ്റ കൊല്ലത്തെ ചികിത്സാചിലവ് കൊണ്ട് മാത്രം 55 ദശലക്ഷം മനുഷ്യരാണ് ദാരിദ്ര്യേരഖയുടെ താഴെയായത്.

പുതിയ സാമാന്യക്രമമോ? അരരോഗ്യരക്ഷാമേഖലയിൽ കോർപേററ്റുകൾ നടത്തുന്ന വർദ്ധിച്ച പിടിമുറുക്കൽ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം കൊയ്യുന്നു . അതിൽ കോവിഡ് ടെസ്റ്റുകൾ നടത്തി ലഭിക്കുന്ന ലാഭവും ഉൾപ്പെടും. സ്പെയിൻ, അയർലണ്ട്പോലുള്ള ഏതാനും മുതലാളിത്ത രാജ്യങ്ങൾ എല്ലാ സ്വകാര്യആരോഗ്യ സ്ഥാപനങ്ങളും സർക്കാരിന്റെ അധീനതയിൽ കൊണ്ടുവന്നെങ്കിലും സ്വകാര്യവൽക്കരണത്തിനുള്ള ത്വര പൊതുവെ വർദ്ധിക്കുന്നേതയുള്ളൂ. ഉദാഹരണത്തിന് സ്വീഡൻ തൊണ്ണൂറുകളുടെ ആദ്യം ബാങ്കുകൾ ദേശസാത്കൃതമാക്കിയെങ്കിലും, പൊതുവിഭവങ്ങൾ ചിലവഴിച്ചു ആ ബാങ്കുകളെ പുനരുജ്ജീവിപ്പിച്ചത്തിരിച്ചു സ്വകാര്യ ഉടമസ്ഥന്മാർക്കേൽപിക്കാൻ വേണ്ടി മാത്രമായിരുന്നു. ഒരുപക്ഷെ ഇതുതന്നെയായിരിക്കും തങ്ങളുടെ ആരോഗ്യേമഖലയുടെ കാര്യത്തിൽ സ്പെയിനും അയർലണ്ടും പിന്തുടരാൻ പോകുന്ന നയവും.

വ്യക്തികളുടെയും രാഷ്ട്രങ്ങളുെടയും കടബാധ്യത കൂടിക്കൂടി വരുന്നതായിരുന്നു ആ സാധാരണസ്ഥിതി. ഇനി പുതിയ സാമാന്യക്രമം എങ്ങെനയാണാവോ?

Left: Domestic violence was always ‘normal’ in millions of Indian households. Such violence has risen but is even more severely under-reported in lockdown conditions. Right: The normal was a media industry that fr decades didn’t give a damn for the migrants whose movements they were mesmerised by after March 25
PHOTO • Jigyasa Mishra
Left: Domestic violence was always ‘normal’ in millions of Indian households. Such violence has risen but is even more severely under-reported in lockdown conditions. Right: The normal was a media industry that fr decades didn’t give a damn for the migrants whose movements they were mesmerised by after March 25
PHOTO • Sudarshan Sakharkar

ഇടത്: ദശലക്ഷക്കണക്കിന് ഇന്ത്യൻ വീടുകളിൽ ഗാർഹികപീഡനം എന്നും 'സ്വാഭാവിക'മായ ഒരു കാര്യമായിരുന്നു. ഗാർഹികപീഡനം വർദ്ധിച്ചുവെങ്കിലും ലോക്ഡൗൺ അവസ്ഥയിൽ വലിയതോതിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി. വലത്: ദശാബ്ദങ്ങളായി കുടിയേറ്റ തൊഴിലാളികളുടെ നേരെ തിരിഞ്ഞു നോക്കാതിരുന്ന ഒരു മാദ്ധ്യമവ്യവസായ സ്ഥിതിവിശേഷത്തിൽ നിന്നും മാർച്ച് 25നു ശേഷം ഈ തൊഴിലാളികളുടെ സഞ്ചാരചലനങ്ങളിൽ ആകൃഷ്ടരായിത്തീർന്ന പുതിയ അവസ്ഥ

ഇന്ത്യയിലെ പുതിയ സാമാന്യ ക്രമം പലതരത്തിലും പഴയതിനോട് സമമാണ്. നമ്മുടെ അനുദിന വ്യവഹാരങ്ങൾ നോക്കുകയാണെങ്കിൽ രണ്ടു ദശാബ്ദം മുമ്പ് പകർച്ചാവ്യാധികൾ ആഗോളവൽക്കരിച്ച വരേണ്യ വിമാനയാത്രക്കാരേക്കാൾ പാവങ്ങെളയാണ്നാം വൈറസിന്റെ സ്രോതസ്സും, മാദ്ധ്യമവുമായി കണക്കാക്കുന്നത്.

ദശലക്ഷക്കണക്കിന് ഇന്ത്യൻ വീടുകളിൽ ഗാർഹിക പീഡനം എന്നും 'സ്വാഭാവിക'മായ ഒരു കാര്യമായിരുന്നു.

പുതിയ സാധാരണത്വമോ? ഗാർഹിക പീഢനം വർദ്ധിച്ചു എന്ന് മാത്രമല്ല, ലോക്ക്ഡൗൺ ആയതിനാൽ 'പണ്ടത്തെ അേപക്ഷിച്ചു കുറ്റവാളി മിക്കപ്പോഴും വീട്ടിൽ തന്നെയായിരിക്കും' എന്നതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് ചില സംസ്ഥാനങ്ങളിലെ പുരുഷ പോലീസ് മേധാവികൾപോലും ആശങ്കപ്പെടുന്നു.

ന്യൂ ഡൽഹിയുടെ സാധാരാവസ്ഥ നോക്കുകയാണെങ്കിൽ ലോകത്തെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനം എന്ന പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ബെയ്ജിങിനെ എന്നോ കടത്തിെവട്ടി. ഏറ്റവും വൃത്തിഹീനവും, അപകടകരവുമായ പല വ്യവസായ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കപ്പെട്ടതിനാൽ അന്തരീക്ഷം വളെര വൃത്തിയായി എന്ന ഒരു ഗുണം മാത്രേമ ഈ പ്രതിസന്ധി കൊണ്ടുണ്ടായിട്ടുള്ളൂ.

പുതിയ സാമാന്യാവസ്ഥയിൽ ശുദ്ധവായുവിെനപ്പറ്റിയുള്ള ആവേശം അവസാനിപ്പിക്കാം. കാരണം ഉത്പാദനം പതിന്മടങ്ങു വർദ്ധിപ്പിക്കാൻ എന്ന പേരിൽ ഈ മഹാമാരിയുടെ മധ്യത്തിൽ സർക്കാർ കൽക്കരിനിലങ്ങൾ ലേലം ചെയ്തു സ്വകാര്യവൽക്കരിക്കാനുള്ള നീക്കം നടത്തി.

നമുക്കെന്നും സാമാന്യാവസ്ഥയായിരുന്നതിനാൽ കാലാവസ്ഥാവ്യതിയാനെമന്ന വാക്ക് നമ്മുടെ പൊതുജീവിതത്തിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും അപ്രത്യക്ഷമായിരുന്നു. മനുഷ്യനിർമ്മിതമായ കാലാവസ്ഥാവ്യതിയാനം ഇന്ത്യൻ കാർഷികരംഗത്തു വിനാശം വിതച്ചു ഏറെ കാലമായിരുന്നെങ്കിലും.

ഉത്തേജകമരുന്ന് കുത്തിവെച്ച പഴയ സാധാരണത്വം തന്നെയാണ് ഇനി വരുന്ന പുതിയ സാമാന്യക്രമം.

ഇന്ത്യയുടെ സംസ്ഥാനങ്ങൾ ഒന്നൊന്നായി തൊഴിൽ നിയമങ്ങൾ നിർത്തലാക്കുകയോ ലംഘിക്കുകയോ ചെയ്തിരിക്കുന്നു. തൊഴിൽ നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട എട്ടു മണിക്കൂർ ജോലി സമയം ചില സംസ്ഥാനങ്ങൾ ഉപേക്ഷിക്കുകയും പകരം പന്ത്രണ്ട് മണിക്കൂർ ആയി വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചിലയിടങ്ങളിൽ ഒരു വേതന വർദ്ധനവുമില്ലാതെയാണ് ഈ അധികസമയജോലി. ഉത്തർ പ്രദേശിൽ കൂട്ടായോ, വ്യക്തിപരമായോ ഉള്ള ഒരു തൊഴിലാളി പ്രതിഷേധത്തിന് പോലുമുള്ള സാധ്യതെയ ഇല്ലായ്മ ചെയ്തുകൊണ്ട് 38 തൊഴിൽ നിയമങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.

1914ൽ എട്ടു മണിക്കൂർ ജോലിസമയനിയമം ആദ്യമായി നടപ്പിലാക്കിയ മുതലാളിത്തവാദികളിൽ ഒരാൾ ഹെൻറി ഫോർഡ് ആയിരുന്നു. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ഫോർഡ്മോട്ടോർ കമ്പനിയുടെ ലാഭം ഇരട്ടിയായി മാറി. എട്ടു മണിക്കൂറിനപ്പുറത്തേയ്ക്ക് ജോലി നീളുന്ന അവസരങ്ങളിൽ ഉത്പാദനക്ഷമത കുത്തെന താഴുമെന്ന് ആ ബുദ്ധിമാന്മാർ മനസ്സിലാക്കിയിരുന്നു. ഇന്ത്യയിലെ പുതിയ സാമാന്യക്രമത്തിൽ മുതലാളിമാർ അക്ഷരാർത്ഥത്തിൽ തൊഴിലടിമത്തം ഓർഡിനൻസ് വഴി നടപ്പിൽ വരുത്തുവാനുള്ള തത്രപ്പാടിലാണ്. 'ഒരു നല്ല പ്രതിസന്ധിഘട്ടം പാഴാക്കരുത്' എന്ന പ്രോത്സാഹനമാണ് പ്രമുഖ മാദ്ധ്യമപ്രവർത്തകർ അവർക്ക് കൊടുക്കുന്നത്. എന്തായാലും ആ നികൃഷ്ടജീവികൾ, തൊഴിലാളികൾ, അവെര നമ്മൾ നിലയ്ക്ക്കൊണ്ടുവന്നില്ലേ, അവർ വാദിക്കുന്നു. ഇനി രക്തം ഊറ്റുന്ന അട്ടകെള ഇറക്കാം. 'തൊഴിൽ പരിഷ്കരണത്തിന്റെ' കടയ്ക്കൽ െവട്ടാനുള്ള ഈ അവസരം പാഴാക്കുന്നത്ശുദ്ധ ഭ്രാന്താണ്.

Millions of marginal farmers across the Third World shifted from food crops like paddy (left) to cash crops like cotton (right) over the past 3-4 decades, coaxed and coerced by Bank-Fund formulations. The old normal: deadly fluctuations in prices crippled them. New normal: Who will buy their crops of the ongoing season?
PHOTO • Harinath Rao Nagulavancha
Millions of marginal farmers across the Third World shifted from food crops like paddy (left) to cash crops like cotton (right) over the past 3-4 decades, coaxed and coerced by Bank-Fund formulations. The old normal: deadly fluctuations in prices crippled them. New normal: Who will buy their crops of the ongoing season?
PHOTO • Sudarshan Sakharkar

മൂന്നാം ലോകരാജ്യങ്ങളിലെമ്പാടും കഴിഞ്ഞ മൂന്നാല് ദശാബ്ദങ്ങളിൽ  വേൾഡ് ബാങ്ക്-മോനിറ്ററി ഫണ്ട് കൂട്ടുകെട്ടുകളുടെ വശീകരണ-പ്രേരണ-ഭീഷണിതന്ത്രങ്ങളുടെ ഫലമായി ദശലക്ഷക്കണക്കിനു ചെറുകിട കർഷകർ അരി (ഇടത്) പോലുള്ള ഭക്ഷ്യവി ള ക ളിൽ നിന്നും പ രുത്തി (വലത്) തുടങ്ങിയ നാണ്യവിളകളിലേക്ക് മാറിയിട്ടുണ്ട്. മാരകമായ രീതിയിൽ വിലയിൽ വരുന്ന ഇടിവായിരുന്നു പഴയ സാമാന്യത്തിൽ എങ്കിൽ ഇപ്പോഴത്തെ വിളകൾ ആരാണ് മേടിക്കുക എന്നതാണ് കർഷകെര അലട്ടുന്ന ചോദ്യം

കാർഷികരംഗത്തു ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ് രൂപപ്പെടുന്നത്. മൂന്നാം ലോകരാജ്യങ്ങളിലെമ്പാടും കഴിഞ്ഞ മൂന്നാല് ദശാബ്ദങ്ങളിൽ വേൾഡ് ബാങ്ക്-മോനിറ്ററി ഫണ്ട് കൂട്ടുകെട്ടുകളുടെ വശീകരണ-പ്രേരണ-ഭീഷണിതന്ത്രങ്ങളുടെ ഫലമായി ദശലക്ഷക്കണക്കിനു ചെറുകിട-അരികുവൽക്കരിക്കപ്പെട്ട കർഷകർ നാണ്യവിളകളിലേക്ക് മാറിയിട്ടുണ്ട്: കയറ്റുമതി ചെയ്യുന്ന നാണ്യവിളകൾക്ക് രൊക്കം പണം കിട്ടും - രാജ്യത്തേക്ക് ഡോളറൊഴുകുമ്പോൾ നിങ്ങൾ പട്ടിണിയിൽനിന്ന് മുക്തരാകുന്നു.

ആ വാഗ്ദാനത്തിന്റെ ഗതി നമ്മൾ കണ്ടതാണ്. ചെറുകിട നാണ്യവിള കർഷകർ, പ്രത്യേകിച്ചും പരുത്തിക്കർഷകർ ആണ് കർഷകരിൽ ജീവനൊടുക്കുന്ന ഏറ്റവും വലിയ വിഭാഗം. കടബാദ്ധ്യത ഏറ്റവും കൂടുതലുള്ളവരും ഈ വിഭാഗം തന്നെ.

ഇപ്പോൾ സ്ഥിതി അതിലും വഷളാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന റാബി വിളകൾ വിൽക്കാൻ സാധിക്കാതെ കെട്ടിക്കിടക്കുന്നു; കേടുവരുന്ന വിളകൾ ലോക്ക്ഡൗൺ കാലം പാടത്തുതന്നെ കിടന്ന് നശിച്ചു പോയി. ആയിരക്കണക്കിന് ക്വിന്റൽ പരുത്തി, കരിമ്പ് തുടങ്ങിയവയടക്കമുള്ള ദശലക്ഷക്കണക്കിനു ക്വിന്റൽ മറ്റ് നാണ്യവിളകൾ എന്നിവ കർഷകഭവനങ്ങളിൽ കുന്നുകൂടിക്കിടക്കുന്നു (പരുത്തിയുടെ കാര്യത്തിലെങ്കിലും ഇത് ശരിയാണ്).

മാരകമായ രീതിയിൽ വിലയിൽ വരുന്ന ഇടിവായിരുന്നു പഴയ സാമാന്യത്തിൽ ഇന്ത്യയിലും മൂന്നാം ലോകരാജ്യങ്ങളിൽ പരക്കെയുമുള്ള ചെറുകിട കർഷകെര വലച്ചത്. പുതിയ സാമാന്യ ക്രമത്തിൽ ഇപ്പോഴത്തെ വിളകൾ ആരാണ് മേടിക്കുക എന്നതാണ് അവരെ അലട്ടുന്ന ചോദ്യം.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആയ അന്റോണിയോ ഗ്യുറ്റെറസ്സിന്റെ വാക്കുകളിൽ പറഞ്ഞാൽ, "രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഗോള സാമ്പത്തിക മാന്ദ്യവും, 1870നു ശേഷം വരുമാനത്തിൽ ഉണ്ടായ ഏറ്റവും വ്യാപകമായ ഇടുവുമാണ് നമ്മൾ ഇപ്പോൾ നേരിടുന്നത്." വരുമാനത്തിലും ഉപഭോഗത്തിലും ആഗോളതലത്തിൽ തന്നെ നേരിടുന്ന തകർച്ച ഇന്ത്യയെ ബാധിക്കാതിരിക്കില്ല എന്ന്മാത്രമല്ല, ഇവിടെ നാണ്യ വിളകൾ കൃഷി ചെയ്യുന്ന കർഷകെര തകർക്കുകയും ചെയ്യും. ക ഴിഞ്ഞ കൊല്ലം നമ്മൾ പരുത്തി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് ചൈനയിലേക്കായിരുന്നു. കഴിഞ്ഞ കുറെ ദശകങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ഇന്ന് ചൈനയുമായുള്ള നമ്മുടെ ബന്ധം അത്യന്തം വഷളായ അവസ്ഥയിൽ ആണ്, രണ്ടു രാജ്യങ്ങളും ദുർഘടാവസ്ഥയിലാണ്. ഇന്ത്യയിലടക്കം വൻതോതിൽ കുമിഞ്ഞുകൂടുന്ന പരുത്തി, കരിമ്പ്, വനില തുടങ്ങിയ നാണ്യവിളകൾ ഇനിയാര് മേടിക്കാനാണ്? അതും എത്ര പൈസയ്ക്ക്?

നിലങ്ങളില്ലാം നാണ്യവിളകളും, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും പുറെമ ഭക്ഷണം തീർന്നു പോകുന്ന അവസ്ഥയും വന്നു ചേർന്നാൽ എന്ത് ചെയ്യും? ഗ്യുറ്റെറസ് നൽകുന്ന താക്കീത്പ്രസക്തമാകുന്നു, '... ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്ത തരം പട്ടിണി നമ്മൾ കാണേണ്ടിവരും."

A normal where billions lived in hunger in a world bursting with food. In India, as of July 22, we had over 91 million metric tons of foodgrain ‘surplus’ or buffer stocks lying with the government – and the highest numbers of the world’s hungry
PHOTO • Purusottam Thakur
A normal where billions lived in hunger in a world bursting with food. In India, as of July 22, we had over 91 million metric tons of foodgrain ‘surplus’ or buffer stocks lying with the government – and the highest numbers of the world’s hungry
PHOTO • Yashashwini & Ekta

ലോകത്തു ഭക്ഷണം കുമിഞ്ഞു കൂടുന്ന അതേ സാമാന്യക്രമത്തിൽ തന്നെ ശതകോടിക്കണക്കിന് മനുഷ്യന്മാർ പട്ടിണികിടക്കുന്നു. ഇന്ത്യയിൽ ജൂലൈ 22ലെ കണക്ക് പ്രകാരം 91 ദശലക്ഷം മെട്രിക് ടണ്ണിനുമേൽ ഭക്ഷ്യധാന്യങ്ങൾ 'സർപ്ലസ്' അല്ലെങ്കിൽ ബഫർ സ്റ്റോക്ക് ആയി ഗവണ്മെന്റിന്റെ ഗോഡൗണുകളിൽ കെട്ടിക്കിടപ്പുണ്ട്. ലോകത്തേറ്റവും കൂടുതൽ പേർ പട്ടിണികിടക്കുന്ന രാജ്യവും ഇന്ത്യ തന്നെ

കോവിഡ്19നെപ്പറ്റി ഗ്യുറ്റെറസ് പറഞ്ഞ മറ്റൊരു കാര്യമുണ്ട്: 'അത് എല്ലായിടത്തുമുള്ള എല്ലാ മിഥ്യകളും, അസത്യ പ്രചാരണങ്ങളും വെളിപ്പെടുത്തുന്നു: ഒരു സ്വതന്ത്ര വിപണിക്ക് എല്ലാവർക്കും വേണ്ട ആരോഗ്യപരിചരണം കൊടുക്കാൻ സാധിക്കുമെന്ന നുണ; കൂലികൊടുക്കാത്ത (ആരോഗ്യ)പരിരക്ഷാ പ്രവർത്തനങ്ങൾ ഒരു തൊഴിലായി കണക്കാക്കാൻ പറ്റില്ലെന്നുള്ള മിഥ്യ.”

സാമാന്യക്രമം: ഒരു സോഫ്റ്റ് വെയർ ശക്തിയായി രാജ്യം കൈവരിച്ച ഉയർച്ച, ലോകത്തെ രണ്ടാമത്തെ സൂപ്പർ സിലിക്കൺ വാലിയായി ബാംഗ്ലൂരിനെ മാറ്റിയെടുക്കുന്നതിൽ അവർ പ്രകടിപ്പിച്ച ദീർഘദൃഷ്ടിയും, വൈഭവവും (പക്ഷെ സിലിക്കൺ വാലിയുെട കാര്യം നോക്കുകയാണെങ്കിലും ഇന്ത്യക്കാർ തന്നെയാണ് അവിടുത്തെ പുരോഗതി നിർണയിക്കുന്നത്) തുടങ്ങി ഇന്ത്യൻ വേരണ്യ  വിഭാഗത്തിന് തങ്ങളുടെ  കരുത്തിനെ പറ്റി ഇന്റർ നെറ്റിൽ എത്ര പൊങ്ങച്ചം പറഞ്ഞിട്ടും മതിയാകുന്നില്ല. കഴിഞ്ഞ 30 വർഷമായി കണ്ടുകൊണ്ടിരിക്കുന്ന ഈ ആത്മാരാധനയായിരുന്നു ഇവിടുത്തെ സാമാന്യം.

ബാംഗ്ലൂരിന്പുറത്തു കർണാടകയുടെ ഗ്രാമീണ പ്രദേശങ്ങളിൽ ചെല്ലുമ്പോൾ നാഷണൽ സാമ്പിൾ സർവ്വേ രേഖപ്പെടുത്തിയ യാഥാർഥ്യങ്ങൾ നേരിട്ട് കാണാം: 2018ലെ കണക്ക് പ്രകാരം കർണാടകയുടെ ഗ്രാമ പ്രദേശങ്ങളിൽ കേവലം രണ്ടു ശതമാനം വീടുകളിൽ മാത്രേമ കമ്പ്യൂട്ടർ ഉള്ളൂ (ഏറെ പഴി കേൾക്കുന്ന ഉത്തർ പ്രദേശിൽ അത് നാല് ശതമാനമാണ്). വെറും 8.3 ശതമാനം വീടുകളിൽ മാത്രേമ ഇന്റർ നെറ്റ് സൗകര്യങ്ങൾ ഉണ്ടായിരുന്നുള്ളൂ. കർണാടകയുടെ ഗ്രാമങ്ങളിൽ 37.4 ദശലക്ഷം ആളുകൾ താമസിക്കുന്നു, അതായത് സംസ്ഥാനത്തിലെ അറുപത്തൊന്ന് ശതമാനം ജനങ്ങൾ. ബാംഗ്ലൂർ അഥവാ രണ്ടാം സിലിക്കൺ വാലിയിൽ പതിനാല് ദശലക്ഷം ആളുകൾ, അതായത് കേവലം രണ്ടു ശതമാനം പേരാണ് താമസിക്കുന്നത്.

പുതിയ സാമാന്യത്തിൽ ഓൺ ലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി വാദിക്കുന്ന കോർപറേറ്റുകൾ ശതകോടികളുടെ ലാഭമാണ് നേടുക . അല്ലാതെ തന്നെ അവർ വൻ തോതിൽ പണമുണ്ടാക്കുന്നുണ്ടായിരുന്നു, ഇനി വളെരെയളുപ്പത്തിൽ അവരുടെ മൂല്യം ഇരട്ടിക്കും. സമൂഹം, ജാതി, വർഗം, ലിംഗേഭദം, പ്രാദേശിക കാരണങ്ങൾ തുടങ്ങിയവയാൽ അരികുവൽക്കരിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഈ മഹാമാരി ഒരു നീതീകരണം ചാർത്തുന്നു (കുട്ടികളുടെ വിദ്യാഭാസം നിർത്താൻ പറ്റില്ലല്ലോ?). ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയടക്കം ഏത് ഗ്രാമീണപ്രേദശങ്ങൾ പരിശോധിച്ചാലും തങ്ങളുടെ 'പി ഡി എഫ്' പാഠങ്ങൾ ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന തരം സ്മാർട്ട്ഫോണുകൾ കൈവശമുള്ള എത്ര കുട്ടികളുണ്ടെന്ന് നോക്കുക. യഥാർത്ഥത്തിൽ എത്ര പേർക്ക്   ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് , ഇനിയഥവാ ഉണ്ടെങ്കിൽ എപ്പോഴാണവർ ഏറ്റവും അവസാനം ഇന്റർനെറ്റ് ഉപയോഗിച്ചത്?

ലോക്ക്ഡൗൺ കാലത്തു പരാധീനരായിപോയ തങ്ങളുടെ മാതാപിതാക്കന്മാർക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ ത്രാണിയില്ലാതിരുന്നതിനാൽ വിദ്യാഭ്യാസം അവസാനിപ്പിച്ച എത്ര െപൺകുട്ടികൾ ഉണ്ടെന്നും ഈയവസരത്തിൽ ചിന്തിക്കാം. സാമ്പത്തിക ഞെരുക്കം വരുമ്പോൾ െപൺകുട്ടികെള സ്കൂളിൽ നിന്ന് വലിക്കുന്ന സമ്പ്രദായം മുമ്പും ഉണ്ടായിരുന്നെങ്കിലും ഈ ലോക്ക്ഡൗൺ കാലത്തു അതിന്റെ ആക്കം കൂടി എന്നേ പറയാനൊക്കു.

Stop anywhere in the Indian countryside and see how many children own smartphones on which they can download their pdf ‘lessons’. How many actually have access to the net – and if they do, when did they last use it? Still, the new normal is that corporations are pushing for ‘online education'
PHOTO • Parth M.N.
Stop anywhere in the Indian countryside and see how many children own smartphones on which they can download their pdf ‘lessons’. How many actually have access to the net – and if they do, when did they last use it? Still, the new normal is that corporations are pushing for ‘online education'
PHOTO • Yogesh Pawar

ഇന്ത്യയിലെ ഏത് ഗ്രാമീണപ്രേദശങ്ങൾ പരിശോധിച്ചാലും തങ്ങളുടെ 'പി ഡി എഫ്' പാഠങ്ങൾ ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന തരം സ്മാർട്ട്ഫോണുകൾ കൈവശമുള്ള എത്ര കുട്ടികളുണ്ടെന്ന് നോക്കുക. എത്ര പേർക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഇനിയഥവാ ഉണ്ടെങ്കിൽ എപ്പോഴാണവർ ഏറ്റവും അവസാനം ഇന്റർനെറ്റ് ഉപയോഗിച്ചത്? പക്ഷെ പുതിയ സാമാന്യത്തിൽ കോർപേററ്റുകൾ 'ഓൺലൈൻ വിദ്യാഭാസ'ത്തിനായി യത്നിച്ചു കൊണ്ടിരിക്കുകയാണ്

മഹാമാരിക്ക് മുമ്പുള്ള സാമാന്യത്തിൽ കോർപ്പേററ്റ് മീഡിയ ആകുന്ന മെത്തയിൽ രമിച്ചിരുന്ന മത-സാമൂഹിക മൗലികവാദികളും മാർക്കറ്റ് എക്കണോമിയുടെ മൗലികവാദികളും ഒന്നുചേർന്നായിരുന്നു ഇന്ത്യയെ നയിച്ചുകൊണ്ടിരുന്നത്. രണ്ട് ക്യാമ്പുകളുമായും ബന്ധം പുലർത്തുന്നതിൽ നിരവധി നേതാക്കന്മാർക്ക് പ്രത്യയശാസ്ത്രപരമായ ഒരു പ്രതിബന്ധങ്ങളുമുണ്ടായിരുന്നില്ല.

പഴയ സാമാന്യത്തിൽ മൂന്ന് ട്രില്യൺ വിറ്റുവരവുണ്ടായിരുന്ന ഇന്ത്യൻ മാദ്ധ്യമ (വിനോദ) വ്യവസായം ദശാബ്ദങ്ങളായി തിരിഞ്ഞുപോലും നോക്കാതിരുന്ന കുടിേയറ്റതൊഴിലാളികെള പക്ഷെ മാർച്ച് 25 മുതൽ ശ്രദ്ധിക്കുവാൻ തുടങ്ങുകയും, അവരുെട ചലനങ്ങളാൽ ആകൃഷ്ടരാവുകയും അമ്പരക്കുകയും െചയ്തു. ഒരു 'േദശീയ' പത്രത്തിനോ, െടലിവിഷൻ ചാനലിനോ ഒരു മുഴുവൻ സമയ േലബർ േലഖകനോ, കൃഷിേമഖല േലഖകനോ ഉണ്ടായിരുന്നില്ല (ആെക ഉണ്ടായിരുന്ന 'അഗ്രികളർ കറസ്പോണ്ടന്റ്' എന്ന അപഹാസ്യമായ േപരിലറിയപ്പെട്ടിരുന്ന േലഖകരുെട ജോലി കാർഷിക മന്ത്രാലയത്തിന്റെയും പിന്നെ ഈയിെട വർദ്ധിച്ച രീതിയിൽ അഗ്രിബിസിെനസ്സിന്റെയും വാർത്തകൾ േശഖരിക്കുക എന്നതായിരുന്നു). മുഴുവൻസമയ ബീറ്റുകൾ ഉണ്ടായിരുന്നേതയില്ല. ചുരുക്കത്തിൽ ഇന്ത്യയുെട 75 ശതമാനം ജനങ്ങളുെട കാര്യങ്ങൾ വാർത്തകളിൽ ഇടം പിടിച്ചേതയില്ല.

ഒരു കുടിയേറ്റ തൊഴിലാളി നേരെ വന്ന് മുട്ടിയാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത ആങ്കർമാരും എഡിറ്റർമാരും മാർച്ച് 25നു ശേഷം ഈ തൊഴിലാളികളെ പറ്റി ഘോരഘോരം സംസാരിക്കുവാൻ തുടങ്ങി. മാധ്യമരംഗത്തുള്ളവർ കുടിയേറ്റ തൊഴിലാളികളുടെ ജീവിതങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ഏറെ മുന്നോട്ടു പോവാനുണ്ടെന്ന് ചിലർ വ്യസനത്തോടെ അംഗീകരിച്ചു. ആ കൃത്യനേരത്താണ് കോർപ്പേററ്റ് മുതലാളിമാർ ആയിരത്തോളം വരുന്ന പത്രേലഖകെരയും, മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു തൊഴിലാളികെളയും പിരിച്ചു വിടുന്നതും, കുടിേയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ അല്പെമങ്കിലും ആഴത്തിലും, സ്ഥിരതയോടും പുറംലോകത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള അവസരം തല്ലിക്കെടുത്തുന്നതും. ഈ പിരിച്ചുവിടലിന് മഹാമാരിക്കേറെ മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നതാണ് എന്ന് മാത്രമല്ല ഇതിലെ ഏറ്റവും വലിയ കുറ്റക്കാർ പണം കൂട്ടിവെച്ചു, വൻ ലാഭത്തിലോടുന്ന എല്ലായിടത്തുമുള്ള മാദ്ധ്യമ കമ്പനികൾ തന്നെയാണ്.

മറ്റെന്ത് പേരിട്ടു വിളിച്ചാലും 'സാധാരണക്രമം' എന്ന വാക്കിനോട് ചേർന്നുള്ള ദുർഗന്ധം വിട്ടുമാറില്ല.

ഇന്ന് ഈ രാജ്യം ഒരു മനുഷ്യൻ നടത്തുന്ന, ഇടവിട്ടിടവിട്ടുള്ള ഒരു റിയാലിറ്റി ഷോ ആയി മാറിക്കഴിഞ്ഞു. നിലവിലുള്ള മറ്റു ടി വി ചാനലുകളും ഈ ആസൂത്രിത ആത്മപ്രശംസാ പ്രഹസനം പ്രൈം ടൈമിൽ തന്നെ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ക്യാബിനറ്റ്, ഭരണകൂടം, പാർലെമന്റ്, കോടതികൾ, നിയമനിർമ്മാണ സഭകൾ, പ്രതിപക്ഷ കക്ഷികൾ ഇവയ്ക്കൊന്നും ഒരു വിലയുമില്ലാതായി തീർന്നിരിക്കുന്നു. ടെക്നോളജിരംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ പക്ഷെ പാർലെമന്റിന്റെ ഒരു ദിവസത്തെ സഭായോഗം പോലും നടത്തുവാൻ നമ്മെ പ്രാപ്തരാക്കിയിട്ടില്ല. ലോക്ക്ഡൗൺ കഴിഞ്ഞു ദിവസം 140 എണ്ണം കടന്നുപോയെങ്കിലും ഓൺലൈൻ ആയി പാർലെമന്റ് സമ്മേളനം ഉണ്ടായില്ല. ടെക്നോളജിയിൽ നമ്മൾ നേടിയ പുകൾപെറ്റ നേട്ടങ്ങളുടെ ഒരംശം പോലും നേട്ടം കൈവരിക്കാൻ കഴിയാതിരുന്ന എത്രയോ രാഷ്ട്രങ്ങൾ സാമാജികരുെട സമ്മേളനങ്ങൾ പക്ഷെ അനായാസമായി നടത്തി.

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി പൊളിച്ചുമാറ്റാൻ നോക്കിയ ക്ഷേമരാഷ്ട്രത്തിന്റെ ഘടകങ്ങൾ മനസ്സില്ലാമനസ്സോടെ, ഭാഗികമായെങ്കിലും തിരിച്ചു കൊണ്ട് വരാൻ ആയിരിക്കും ചില യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യയിൽ പക്ഷെ നമ്മുടെ മാർക്കറ്റ് ഭിഷഗ്വരന്മാരുടെ മദ്ധ്യകാല രക്തമൂറ്റൽ ചികിത്സാരീതിക്കാണ് പ്രാമുഖ്യം. കൊള്ളെചയ്തു വെട്ടിപ്പിടിക്കാൻ ഉള്ള തത്രപ്പാടിലാണ് അട്ടകൾ. പാവങ്ങളെ ഊറ്റിക്കുടിച്ചു അവയ്ക്ക് മതിയായിട്ടില്ല. പരാന്നഭോജികളായി മാറിയ കൃമികീടങ്ങൾക്ക്പിന്നെ സഹജവാസന പ്രകടിപ്പിക്കാതെ തരമില്ലല്ലോ.

പുരോഗമനപ്രസ്ഥാനങ്ങൾക്ക് മുന്നിലുള്ള മാർഗം ഇനിയെന്താണ്? അവർ പഴയ സാമാന്യക്രമത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പഴയ കാലത്തിന്റേതായി ഒരൊറ്റ കാര്യേമ അവർക്കിനി ചെയ്യാനുള്ളൂ - നീതി, സമത്വം, അന്തസ്സായി ജീവിക്കുവാനുള്ള അവകാശം, ഭൂമിയുെട സംരക്ഷണം ഇവയ്ക്കൊക്കെ വേണ്ടി ചെയ്തിരുന്ന സമരങ്ങൾ തുടരുക.

'എല്ലാവെരയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വികസനം' എന്നത് നമുക്കിനി വേണ്ടാത്ത ഒരു ചത്ത അട്ടയാണ്. നീതിയുടെ ചട്ടക്കൂടിൽ അസമത്വങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേറേണ്ടത്. ആ പ്രക്രിയ - അതിലേക്കൊരുപാട് വഴികൾ മുന്നിലുണ്ട്, നിലവിലുള്ളതും, പരീക്ഷിച്ചിട്ടില്ലാത്ത പുതിയവയും, ഉേപക്ഷിക്കപ്പെട്ടവയും - അതിെനപ്പറ്റിയാണ്നാം ആകുലപ്പെടേണ്ടത്.

It was always normal that the words climate change were largely absent in public, or political, discourse. Though human agency-led climate change has long devastated Indian agriculture. The new normal: cut the clean air cacophony
PHOTO • Chitrangada Choudhury
It was always normal that the words climate change were largely absent in public, or political, discourse. Though human agency-led climate change has long devastated Indian agriculture. The new normal: cut the clean air cacophony
PHOTO • P. Sainath

കാലാവസ്ഥാ വ്യതിയാനമെന്ന വാക്ക് പൊതുജീവിതത്തിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും അപ്രത്യക്ഷമായിരുന്ന അവസ്ഥ നമുക്ക് സ്വാഭാവികമായിരുന്നു. മനുഷ്യനിർമ്മിതമായ കാലാവസ്ഥാവ്യതിയാനം ഇന്ത്യൻ കാർഷികരംഗത്തു വിനാശം വിതച്ചു ഏറെ കാലമായിരുന്നെങ്കിലും. പുതിയ സാമാന്യാവസ്ഥയിൽ ശുദ്ധവായുവിനെപ്പറ്റിയുള്ള ആവേശം അവസാനിപ്പിക്കാം

(ഇന്ത്യൻ കാർഷികരംഗത്തെ ഇതിനോടകം നാമാവശേഷമാക്കിയ) കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ പരിഗണിക്കാത്തപക്ഷം – അതായത് പരിസ്ഥിതിയോടിണങ്ങുന്ന കാർഷികരീതി (അഗ്രോഎക്കളോജിക്കൽ സമീപനം) അവലംബിച്ചു, ആ രീതിയുമായി തങ്ങളുെട സംഘർഷങ്ങെള കൂട്ടിയിണക്കിക്കൊണ്ട് അവർ പ്രവർത്തിക്കാത്ത പക്ഷം - കർഷകരുടെയും, കർഷകത്തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളടക്കം ഒരു ദുർഘടസന്ധിയിലേക്കായിരിക്കും എത്തിച്ചേരുക. തൊഴിലാളി പ്രസ്ഥാനങ്ങൾ വലിയ വിഹിതത്തിന് വേണ്ടി സമരം ചെയ്യുന്നതിന് പകരം മൊത്തം വ്യവസ്ഥയെ തന്നെ അധീനതയിലാക്കുക എന്ന പഴയ, ക്രമവിരുദ്ധ ലക്ഷ്യത്തിനു വേണ്ടിയാണ്പ്രവൃത്തിക്കേണ്ടത്.

ചില ലക്ഷ്യങ്ങൾ സുവ്യക്തമാണ്: ഉദാഹരണത്തിന്, മൂന്നാം ലോകരാഷ്ട്രങ്ങളുടെ കടം എഴുതിതള്ളുക എന്നത്. നമ്മുടെ നാലാം ലോകം കടബാധ്യതയിൽ നിന്ന് മുക്തി നേടുന്നതിനായി.

കോർപ്പേററ്റ് കുത്തകകൾ പൊളിച്ചുകളയണം. ആരോഗ്യം, കൃഷി-ഭക്ഷ്യ മേഖലകൾ, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ നിന്ന് അവരെ പൂർണമായും ഒഴിപ്പിക്കുക.

നമ്മുടെ ഭരണകൂടങ്ങെളക്കൊണ്ട് സാധനസമ്പത്തുക്കളുടെ സമൂലമായ പുനർവിതരണം ചെയ്യിക്കുക; മേൽത്തട്ടിലുള്ള ഒരു ശതമാനം പേരെയാണെങ്കിലും സമ്പന്നരുടെ കയ്യിൽനിന്നും കൂടുതൽ നികുതി ഈടാക്കുക. ഒരു പൈസ പോലും നികുതിയടക്കാത്ത ബഹുരാഷ്ട്ര കമ്പനികളെ നികുതിവ്യവസ്ഥയുടെ പ രി ധി യി ൽ കൊണ്ടുവരുക . പല രാജ്യങ്ങളും അശ്രാന്തപരിശ്രമം ചെയ്ത് നിർത്തലാക്കിയ നികുതിവ്യവസ്ഥകെള പുനഃസ്ഥാപിക്കുകയും അഴിച്ചുപണിയുകയും ചെയ്യുക.

ദേശീയതലത്തിൽ സാർവത്രികമായ ആരോഗ്യപരിരക്ഷയും, വിദ്യാഭ്യാസവും കൊണ്ടുവരണെമങ്കിൽ ബഹുജന പ്രസ്ഥാനങ്ങൾ സമ്മർദം ചെലുത്തിയേ തീരൂ. ആരോഗ്യ നീതിക്കു വേണ്ടിയും, ഭക്ഷണനീതിക്കുവേണ്ടിയും പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഇനിയുമേറെ വേണം. നമുക്കാവേശം നൽകുന്ന അത്തരം പ്രസ്ഥാനങ്ങൾ ചിലതുണ്ടെങ്കിലും കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ അവയെ ഗൗനിക്കാറില്ല.

ഇന്ത്യയിലും, ലോകത്തെല്ലായിടത്തും പൊതുവ്യവഹാരങ്ങളിൽ നിന്നും കുത്തകമാദ്ധ്യമങ്ങൾ തുടച്ചു നീക്കിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തെ നമ്മൾ വിശദമായി പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യണം. തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കാനും അതിൽ അംഗമാവാനുള്ള അവകാശം, തൊഴിൽ നേടാനുള്ള അവകാശം, തുല്യ ജോലിക്ക് തുല്യ വേതനം നേടാനുള്ള അവകാശം, മനുഷ്യാന്തസ്സും, ആരോഗ്യവും ഉറപ്പാക്കുന്ന വേതനം തുടങ്ങിയ കാര്യങ്ങളും, മറ്റനേകം അവകാശങ്ങളുമാണ് ഈ പ്രഖ്യാപനത്തിന്റെ 23 മുതൽ 28 വരെയുള്ള ക്ലോസുകൾ സംഗ്രഹിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ Directive Principles of State Policy യാണ് നാം പ്രചരിപ്പിക്കേണ്ടത്. Policyയിലെ ചില കാര്യങ്ങെള - തൊഴിൽ, വിദ്യാഭാസം, ഭക്ഷണം ഇവയ്ക്കുള്ള അവകാശങ്ങൾ - നാം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുകയും, നടപ്പിലാക്കുകയും  ചെയ്യുക. പ്രസ്തുത അവകാശങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഫലമായി ഉണ്ടായ ഭരണഘടനയുടെ ആത്മാവാണ്. കഴിഞ്ഞ 30-40 വർഷങ്ങളായുള്ള സുപ്രീം കോടതി വിധികൾ പലതും നോക്കുമ്പോൾ മൗലികാവകാശങ്ങൾക്ക് തുല്യമായാണ് Directive Principlesനെയും പരിഗണിച്ചിട്ടുള്ളത്.

PHOTO • Labani Jangi

ചിത്രീകരണം (കവർ അടക്കം): പശ്ചിമ ബംഗാളിലെല നാദിയ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി കൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ്ഇൻ സോഷ്യൽ സയൻസസ്സിൽ ബംഗാളി തൊഴിൽ കുടിയേറ്റത്തെ പറ്റി ഗേവഷണം ചെയ്യുന്നു. സ്വയം ചിത്രകല അഭ്യസിച്ച അവർ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു

വ്യക്തിഗത പ്രകടനപത്രികകെളക്കാൾ ഭരണഘടനയ്ക്കും, സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകത്തിനും വേണ്ടിയാണ് ജനങ്ങൾ അണിനിരക്കാൻ കൂടുതൽ സാദ്ധ്യത.

മാർക്കറ്റ് വിപണിയുടെ ആരോഹണത്തോടെ, ധാർമ്മികതയുടെ പിൻവലിയലോടെ കഴിഞ്ഞ മുപ്പത് കൊല്ലങ്ങളായി എല്ലാ സർക്കാരുകളും അനുദിനം മേൽപ്പറഞ്ഞ അവകാശങ്ങൾ എല്ലാം തന്നെ ലംഘിച്ചിട്ടുണ്ട്. 'വികസന'ത്തിലേക്കെത്തിച്ചേർന്നത് തന്നെ ജനങ്ങളുടെ, അവരുടെ പങ്കാളിത്തത്തിന്റെ, പങ്കുചേരലിന്റെ, നിയന്ത്രണത്തിന്റെ എല്ലാം പുറംതള്ളലുകളിലൂടെയാണ്.

ജനപങ്കാളിത്തമില്ലാതെ ഈ മഹാമാരിെയന്നല്ല, വരാനിരിക്കുന്ന ഒരു വ്യാധിയെയും നമുക്ക് തടുക്കാനാവില്ല. കോറോണാവൈറസിനെ തുരത്തുന്നതി ൽ കേരളം കൈവരിച്ച നേട്ടത്തിന്റെ പിന്നിൽ ഈ ജനപങ്കാളിത്തമാണ്: പ്രാദേശിക കമ്മിറ്റികൾ മുതൽ അേനകമാളുകൾക്ക്തുച്ഛമായ പൈസയ്ക്ക് ഭക്ഷണം കൊടുക്കുന്ന അടുക്കളശൃംഘലകൾ; വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടുപിടിക്കുക, മാറ്റിപ്പാർപ്പിക്കുക, അങ്ങെന രോഗവ്യാപനം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾ ഫലവത്തായത് ഈ പങ്കാളിത്തത്താലാണ്. ഈയൊരു മഹാമാരിയെ നേരിടുക എന്നതിനപ്പുറം വലിയ പാഠങ്ങൾ നമുക്കിവിടെ പഠിക്കാനുണ്ട്.

നീതിയിലും സമത്വത്തിലും ഉള്ള വിശ്വാസമാണ് ഏതു പുരോഗമന പ്രസ്ഥാനത്തിന്റെയും കാതൽ. ഇന്ത്യൻ ഭരണഘടനയിൽ പരാമർശിക്കുന്ന 'സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി'യോടൊപ്പം ഈ കാലഘട്ടത്തിൽ ലിംഗനീതി, പരിസ്ഥിതിനീതി എന്നിവയും ചേർക്കപ്പെടേണ്ടതാണ്. ആ നീതിക്കും സമത്വത്തിനും േവണ്ടി നിലകൊള്ളേണ്ടതാരെന്നും ഭരണഘടന പറയുന്നു. അത് മാർക്കറ്റ് വിപണിയോ, വൻകിട കോർപേററ്റുകളോ അല്ല 'നാം എന്ന ജനത'.

ഈ ലോകം എന്നത്പൂർണതയുള്ള ഒരു വസ്തുവായല്ല, മറിച്ചു നിരവധി തിരിച്ചടികളും, നിർവഹിക്കാൻ ബാക്കി കിടക്കുന്ന ബൃഹദ് കാര്യപരിപാടികളും ഉള്ള, പണിതീരാത്ത ഒരു കാര്യമായി വീക്ഷിക്കുന്ന സമീപനമാണ് എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും കേന്ദ്രബിന്ദു.

ഈ ജൂണിൽ 97 വയസ്സ് തികഞ്ഞ സ്വാതന്ത്ര്യസമരേസനാനിയായ ക്യാപ്റ്റൻ ഭാവു എന്നോടൊരിക്കൽ പറഞ്ഞു, "നാം സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി പൊരുതി. നാം വിമോചനം നേടി."

സ്വാതന്ത്ര്യലബ്ധിയുെട എഴുപത്തി മൂന്നാം ആണ്ടിനോടടുക്കുന്ന വേളയിൽ സ്വാതന്ത്ര്യം എന്ന അപൂർണ അജണ്ടയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് സാരവത്തായ കാര്യമാണ്.

ഈ ലേഖനം ആദ്യം ഫ്രണ്ട്ലൈൻ പ്രസിദ്ധീകരിച്ചിരുന്നു.

വിവർത്തനം: ഗ്രീഷ്മ ജസ്റ്റിൻ ജോൺ

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Greeshma Justin John

Greeshma Justin John is a research student at the Centre for Regional Studies, University of Hyderabad.

Other stories by Greeshma Justin John