“എന്തുകൊണ്ടാണ് സർക്കാർ ഞങ്ങലുടെ കഠിനാദ്ധ്വാനത്തെ അംഗീകരിക്കാത്തത്”, മംഗൾ കാർപ്പെ എന്ന അങ്കണവാടി തൊഴിലാളി ചോദിക്കുന്നു.

“രാജ്യത്തിന്റെ ആരോഗ്യവും ശക്തിയും നിലനിർത്തുന്നതിൽ ഞങ്ങൾ വലിയ സംഭാവന നൽകുന്നുണ്ട്”, ഗർഭിണികളും മുലയൂട്ടുന്നവരുമായ അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ തങ്ങൾ നിർവഹിക്കുന്ന പങ്കിനെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അവർ.

39 വയസ്സായ മംഗളാണ്, മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റഹാത്ത താലൂക്കിലെ ഡൊർഹാലെ ഗ്രാമത്തിലെ അങ്കണവാടി നടത്തുന്നത്. അവരെപ്പോലെയുള്ള രണ്ട് ലക്ഷം അങ്കണവാടി തൊഴിലാളികളും സഹായികളും സംസ്ഥാനത്തുണ്ട്. സ്ത്രീ-ശിശുവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സമഗ്ര ശിശുവികസന സേവനത്തിന്റെ (ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് – സി.ഡി.എസ്) ഭാഗമായുള്ള ആരോഗ്യ, പോഷക, പ്രാഥമിക വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കുന്നത് ഈ തൊഴിലാളികളും സഹായികളുമാണ്.

സംസ്ഥാനം തങ്ങളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്, 2023 ഡിസംബർ 5 മുതൽ നൂറുകണക്കിന് സ്ത്രീകൾ, മഹാരാഷ്ട്രയിൽ വ്യാപകമായ അനിശ്ചിതകാല പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

“ഞങ്ങൾ ഇതിനുമുമ്പും പലതവണ പ്രതിഷേധിച്ചിട്ടുണ്ട്. സർക്കാർ ജോലിക്കാർ എന്ന നിലയിൽ ഞങ്ങളെ അംഗീകരിക്കണം. പ്രതിമാസം 26,000 രൂപ ശമ്പളവും, വിരമിക്കലിനുശേഷം പെൻഷനും, യാത്രാ-ഇന്ധന അലവൻസുകളും ഞങ്ങൾക്ക് ലഭിക്കണം”, പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യങ്ങൾ നിരത്തിക്കൊണ്ട് അവർ പറയുന്നു.

Mangal Karpe is an anganwadi worker who does multiple jobs to earn a living as the monthly honorarium of Rs. 10,000 is just not enough
PHOTO • Jyoti
Mangal Karpe is an anganwadi worker who does multiple jobs to earn a living as the monthly honorarium of Rs. 10,000 is just not enough
PHOTO • Jyoti

ഇടത്ത്: മാസം‌തോറും കിട്ടുന്ന 10,000 രൂപ ഒന്നിനും തികയാത്തതിനാൽ, ജീവിതവൃത്തിക്കായി നിരവധി ജോലികൾ ചെയ്യുന്ന ഒരു അങ്കണവാടി തൊഴിലാളിയാണ് മംഗൾ

Hundreds of workers and helpers from Rahata taluka , marched to the collectorate office in Shirdi town on December 8, 2023 demanding recognition as government employee, pension and increased honorarium.
PHOTO • Jyoti
Hundreds of workers and helpers from Rahata taluka , marched to the collectorate office in Shirdi town on December 8, 2023 demanding recognition as government employee, pension and increased honorarium.
PHOTO • Jyoti

സർക്കാർ തൊഴിലാളികളെന്ന അംഗീകാരവു, പെൻഷനും, വർദ്ധിപ്പിച്ച മാസശമ്പളവും ആവശ്യപ്പെട്ടുകൊണ്ട് 2023 ഡിസംബർ 8-ന് റഹാത്ത താലൂക്കിൽനിന്നുള്ള നൂറുകണക്കിന് തൊഴിലാളികളും സഹായികളും ഷിർദ്ദി പട്ടണത്തിലെ കളക്ടറേറ്റ് ഓഫീസിലേക്ക് പ്രകടനം നടത്തി

പ്രതിഷേധത്തിന്റെ മൂന്നാം ദിവസവും, ഈ റിപ്പോർട്ട് എഴുതുന്നതുവരെ, സർക്കാരിൽനിന്ന് ഒരു പ്രതികരണവും ലഭിക്കാത്തതിനാൽ, 2023 ഡിസംബർ 8-ന് നൂറുകണക്കിന് തൊഴിലാളികൾ ഷിർദ്ദി പട്ടണത്തിലെ കളക്ടറുടെ ഓഫീസിലേക്ക് പ്രകടനം നടത്തി.

“അന്തസ്സുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണോ?”, 58 വയസ്സുള്ള മണ്ഡ രുകാറെ എന്ന അങ്കണവാടി തൊഴിലാളി ചോദിക്കുന്നു. 60 വയസ്സ് തികയാറായ അവർ ആശങ്കയിലാണ്. “കുറച്ച് വർഷത്തിനുള്ളിൽ ഞാൻ വിരമിക്കും. ശരീരശേഷിയില്ലാതെ കിടപ്പിലായാൽ ആരാണെന്നെ നോക്കാനുണ്ടാവുക?”. അഹമ്മദ്നഗർ ജില്ലയിലെ റൂയി ഗ്രാമത്തിൽ കഴിഞ്ഞ 20 വർഷമായി അങ്കണവാടി തൊഴിലാളിയായി ജോലിചെയ്തുവരുന്ന ആളാണ് മണ്ഡ. “സാമൂഹികസുരക്ഷ എന്ന നിലയ്ക്ക് എനിക്ക് തിരിച്ചെന്താണ് കിട്ടുക?”, അവർ ചോദിക്കുന്നു.

നിലവിൽ, അങ്കണവാടി തൊഴിലാളികൾക്ക് പ്രതിമാസം കിട്ടുന്നത് 10,000 രൂപയാണ്. സഹായികൾക്ക് 5,500 രൂപയും. “തുടങ്ങുന്ന കാലത്ത് എനിക്ക് 1,400 രൂപയാണ് കിട്ടിക്കൊണ്ടിരുന്നത്. ഇത്രയും വർഷത്തിനുള്ളിൽ (2005 മുതൽക്ക്) 8,600 രൂപയുടെ വർദ്ധനവുമാത്രമാണ് ഉണ്ടായത്”, അവർ സൂചിപ്പിക്കുന്നു.

ഗവ്ഹാനെ വസ്തി അങ്കണവാടിയിൽ 50 കുട്ടികളെ പരിപാലിക്കുന്നുണ്ട് മംഗൾ. അതിൽ 20 കുട്ടികൾ 3-നും 6-നും ഇടയിൽ പ്രായമായവരാണ്. “കുട്ടികൾ എല്ലാ ദിവസവും കേന്ദ്രത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല എനിക്കാണ്”, അതിനൽ പലപ്പോഴും സ്വന്തം സ്കൂട്ടറിലാണ് കുട്ടികളെ അവർ അങ്കണവാടിയിലെത്തിക്കുക.

അത് മാത്രമല്ല. “പ്രാതലും, ഉച്ചയൂണും എല്ലാം പാചകം ചെയ്യണം. കുട്ടികൾ നേരാംവണ്ണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രത്യേകിച്ചും പോഷകാഹാരക്കുറവുള്ള കുട്ടികൾ”. അതോടെ ആ ദിവസത്തെ ജോലി അവസാനിക്കില്ല. ഓരോ കുട്ടികളുടേയും വിവരങ്ങൾ പോഷൺ ട്രാക്കർ ആപ്പിൽ സമയാസമയത്ത് എഴുതിച്ചേർക്കണം. ശ്രദ്ധയോടെ ചെയ്യേണ്ടതും, ശ്രമകരവുമായ ജോലിയാണ് അത്.

Manda Rukare will soon retire and she says a pension scheme is needed for women like her who have spent decades caring for people. 'As an anganwadi worker she has to update nutritious intake records and other data on the POSHAN tracker app. 'I have to recharge from my pocket. 2 GB per day is never enough, because information is heavy,' says Mangal
PHOTO • Jyoti
Manda Rukare will soon retire and she says a pension scheme is needed for women like her who have spent decades caring for people. 'As an anganwadi worker she has to update nutritious intake records and other data on the POSHAN tracker app. 'I have to recharge from my pocket. 2 GB per day is never enough, because information is heavy,' says Mangal
PHOTO • Jyoti

മണ്ഡ രുകാറെ അധികം താമസിയാതെ വിരമിക്കും. തന്നെപ്പോലെ, മറ്റുള്ളവരെ വർഷങ്ങളോളം പരിപാലിച്ച് ജീവിതം ചിലവിട്ട സ്ത്രീകൾക്ക് വാർദ്ധക്യകാലത്ത് പെൻഷൻ പദ്ധതി ആവശ്യമാണെന്ന് അവർ പറയുന്നു. ഒരു അങ്കണവാടി പ്രവർത്തക എന്ന നിലയ്ക്ക് കുട്ടികൾ ഭക്ഷണത്തിൽ കഴിക്കുന്ന പോഷകത്തിന്റെ അളവ്, മറ്റ് വിവരങ്ങൾ എന്നിവ പോഷൺ ട്രാക്കർ ആപ്പിൽ ദിവസവും അവർ എഴുതിച്ചേർക്കണം. ‘ദിവസേന എന്റെ കാശിൽനിന്ന് പൈസയെടുത്തിട്ടുവേണം 2 ജി.ബി. റീച്ചാർജ്ജ് ചെയ്യാൻ. കാരണം, അത്രയധികം വിവരങ്ങൾ ആവശ്യമാണ്’, മംഗൾ പറയുന്നു

Anganwadis are the focal point for implementation of all the health, nutrition and early learning initiatives of ICDS
PHOTO • Jyoti
Anganwadis are the focal point for implementation of all the health, nutrition and early learning initiatives of ICDS
PHOTO • Jyoti

ഐ.സി.ഡി.എസിന്റെ ആരോഗ്യ, പോഷക, പ്രാഥമികവിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാനുള്ള അടിസ്ഥാനകേന്ദ്രങ്ങളാണ് അങ്കണവാ‍ടികൾ

“ഡയറിയും മറ്റ് സ്റ്റേഷണറികളും വാങ്ങാനും, പോഷൺ ആപ്പിലേക്കുള്ള ഇന്റർനെറ്റ് റീചാർജ്ജ് ചെയ്യാനും, ഗൃഹസന്ദർശനത്തിന് വണ്ടിക്കാവശ്യമായ ഇന്ധനം നിറയ്ക്കാനും, എല്ലാം ഞങ്ങളുടെ കൈയ്യിൽനിന്നാണ് പൈസ പോവുന്നത്”, മംഗൾ പറയുന്നു. “ബാക്കി നീക്കിയിരുപ്പ് ഒന്നുമുണ്ടാവില്ല”.

ബിരുദധാരിയായ അവർ കഴിഞ്ഞ 18 കൊല്ലമായി ഈ തൊഴിൽ ചെയ്യുന്നു. കൌമാരക്കാരായ രണ്ട് കുട്ടികളുടെ – 20 വയസ്സുള്ള സായിയുടേയും 18 വയസ്സുള്ള വൈഷ്ണവിയുടേയും - ഏക രക്ഷിതാവാണ് അവർ. സായി എൻ‌ജിനീയറിംഗിനും വൈഷ്ണവി നീറ്റ് പരീക്ഷയ്ക്കും പഠിക്കുന്നു. “എന്റെ കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആയിരക്കണക്കിന് രൂപ വേണം വർഷം‌തൊറും ഈയാവശ്യത്തിന്. വീട്ടുചിലവുകളും മറ്റും വേറെ. അതെല്ലാം ഈ 10,000 രൂപകൊണ്ട് നിവർത്തിക്കാൻ നല്ല ബുദ്ധിമുട്ടാണ്”, അവർ പറയുന്നു.

അതിനാൽ, മറ്റ് വരുമാനമാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതയാവുന്നു അവർ. “ഞാൻ വീടുവീടാന്തരം കയറിയിറങ്ങി, ബ്ലൌസോ വസ്ത്രങ്ങളോ തുന്നാനുണ്ടോ എന്ന് ചോദിക്കും. ആളുകൾക്കുവേണ്ടി ചെറിയ വീഡിയോകളും മറ്റും എഡിറ്റ് ചെയ്യും. ഇംഗ്ലീഷിൽ അപേക്ഷകൾ എഴുതാൻ ആളുകളെ സഹായിക്കും. അങ്ങിനെയങ്ങിനെ ചെറിയ ജോലികളൊക്കെ ചെയ്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നോക്കും. മറ്റെന്ത് ചെയ്യാനാണ്?”, അവർ ചോദിക്കുന്നു.

അങ്കണവാടി തൊഴിലാളികളുടെ സംഘർഷങ്ങൾ, ആശാ പ്രവർത്തകരുടേതിന് ‌അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്സ്) തുല്യമാണ്. വായിക്കാം: ആരോഗ്യത്തിലും അനാരോഗ്യത്തിലും ഗ്രാമങ്ങളെ പരിചരിക്കുന്നവർ . ആരോഗ്യസേവനങ്ങളും പ്രസവസംബന്ധമായ വിവരങ്ങളും നൽകുക, പ്രതിരോധ കുത്തിവെപ്പുകൾ എടുപ്പിക്കുക, പോഷകാഹാരങ്ങൾ നൽകുക, ക്ഷയം, കോവിഡ്-19 തുടങ്ങിയ മാരകരോഗങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ നടത്തുക എന്നുതുടങ്ങി, സമസ്ത മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന തൊഴിലാളികളാണ് ഇവരിരുവരും.

The Maharashtra-wide indefinite protest was launched on December 5, 2023. 'We have protested many times before too,' says Mangal
PHOTO • Jyoti
The Maharashtra-wide indefinite protest was launched on December 5, 2023. 'We have protested many times before too,' says Mangal
PHOTO • Jyoti

2023 ഡിസംബർ 5-നാണ് മഹാരാഷ്ട്രയിൽ വ്യാപകമായി പ്രതിഷേധം ആരംഭിച്ചത്. ‘ഇതിനുമുമ്പും പലപ്പോഴും ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ട്’, മംഗൾ പറയുന്നു

പോഷകക്കുറവിനും കോവിഡ്-19-നും എതിരേയുള്ള പ്രവർത്തനങ്ങളിൽ അങ്കണവാടി തൊഴിലാളികളുടേയും സഹായികളുടേയും പങ്ക് ‘സുപ്രധാനവും’, ‘പ്രസക്തവു’മാണെന്ന് 2022 ഏപ്രിലിൽ ഒരു വിധിയിൽ ഇന്ത്യയിലെ സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. അർഹതയുള്ള അങ്കണവാടി തൊഴിലാളികൾക്കും സഹായികൾക്കും, ‘വർഷത്തിൽ 10 ശതമാനം പലിശയോടെ ഗ്രാറ്റുവിറ്റിക്കുള്ള അവകാശമുണ്ടെന്ന്” സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

‘ചെയ്യുന്ന തൊഴിലിനനുസൃതമായുള്ള കൂടുതൽ മെച്ചപ്പെട്ട സേവനവ്യവസ്ഥകൾ ഇവരെപ്പോലെയുള്ള ശബ്ദമില്ലാത്ത ജനവിഭാഗങ്ങൾക്ക് കൊടുക്കാനുള്ള ഒരു സംവിധാനം കണ്ടെത്തണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട്, ജസ്റ്റീസ് അജയ് രസ്തോഗി, വിധിപ്രസ്താവത്തിന്റെ അവസാനം ആവശ്യപ്പെട്ടു.

അത് നടപ്പാവുന്നതും നോക്കി കാത്തിരിക്കുകയാണ് മംഗളിനേയും മാണ്ഡയേയുംപോലെയുള്ള ലക്ഷക്കണക്കിന് അങ്കണവാടി തൊഴിലാളികളും സഹായികളും.

“ഇത്തവണ സർക്കാരിൽനിന്ന് ഞങ്ങൾക്ക് വേണ്ടത്, രേഖാമൂലമായ ഉറപ്പാണ്. അതുവരെ ഈ സമരത്തിൽനിന്ന് ഞങ്ങൾ പിന്മാറില്ല. ഞങ്ങൾക്ക് അർഹതപ്പെട്ട അഭിമാനവുമായി ബന്ധപ്പെട്ടതാണ് ഇത്. ഇത് ഞങ്ങളുടെ നിലനിൽ‌പ്പിന്റെ പ്രശ്നമാണ്”, മംഗൾ കൂട്ടിച്ചേർത്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Jyoti

ज्योति, पीपल्स आर्काइव ऑफ़ रूरल इंडिया की एक रिपोर्टर हैं; वह पहले ‘मी मराठी’ और ‘महाराष्ट्र1’ जैसे न्यूज़ चैनलों के साथ काम कर चुकी हैं.

की अन्य स्टोरी Jyoti
Editor : PARI Desk

पारी डेस्क हमारे संपादकीय कामकाज की धुरी है. यह टीम देश भर में सक्रिय पत्रकारों, शोधकर्ताओं, फ़ोटोग्राफ़रों, फ़िल्म निर्माताओं और अनुवादकों के साथ काम करती है. पारी पर प्रकाशित किए जाने वाले लेख, वीडियो, ऑडियो और शोध रपटों के उत्पादन और प्रकाशन का काम पारी डेस्क ही संभालता है.

की अन्य स्टोरी PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat