ശാസ്തി ഭുനിയ കഴിഞ്ഞ വർഷം സ്ക്കൂളിൽ നിന്നും പുറത്തായി. പിന്നീടവൾ സുന്ദർവന പ്രദേശത്തെ തന്‍റെ ഗ്രാമമായ സിതാറാംപൂരിൽ നിന്നും ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ബെംഗളുരുവിലേക്ക് ട്രെയിൻ കയറി. "ഞങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്. എനിക്ക് സ്ക്കൂളിൽ ഉച്ചഭക്ഷണം ഇല്ല”, അവൾ പറഞ്ഞു. 16-കാരിയായ ശാസ്തി 9-ാം ക്ലാസ്സിലായിരുന്നു. പശ്ചിമ ബംഗാളിലും ഇന്ത്യയിലെല്ലായിടത്തും സർക്കാർവക സ്ക്കൂളുകളിൽ 8-ാം ക്ലാസ്സ് വരെ മാത്രമെ ഉച്ചഭക്ഷണം നൽകുന്നുള്ളൂ.

ഈ വർഷം മാർച്ചോടെ ശാസ്തി ദക്ഷിണ 24 പർഗന ജില്ലയിലെ കാക്ദ്വീപ് ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചു. ലോക്ക്ഡൗൺ തുടങ്ങിയതോടെ അവൾ ചെയ്തു കൊണ്ടിരുന്ന ഗൃഹജോലിക്ക് തടസ്സം നേരിട്ടു. അതോടെ അവളുടെ വരുമാനമായ 7,000 രൂപയും നിലച്ചു (കുറച്ചു പണം അവൾ എല്ലാ മാസവും വീട്ടിലേക്ക് അയയ്ക്കുമായിരുന്നു).

ശാസ്തിയുടെ അച്ഛൻ 44-കാരനായധനഞ്ജയ് ഭുനിയ നയാചർ ദ്വീപിൽ മത്സ്യത്തൊഴിലാണിയാണ് – ഇവിടെയുള്ള ഗ്രാമങ്ങളിലെ മറ്റെല്ലാവരെയും പോലെ സിതാറാംപൂരിന്‍റെ തീരത്തു തന്നെ. അദ്ദേഹം വെറുംകൈ കൊണ്ടും ചിലപ്പോൾ ചെറിയ വലകൾ ഉപയോഗിച്ചും മീനുകളും ഞണ്ടുകളും പിടിക്കുകയും ഇവ അടുത്തുള്ള ചന്തകളിൽ വിൽക്കുകയും ഓരോ 10-15 ദിവസങ്ങൾ കൂടുമ്പോൾ വീട്ടിലെത്തുകയും ചെയ്യുന്നു.

ധനഞഞ്ജയ്‌യുടെ അമ്മയായ മഹാറാണിയും അദ്ദേഹത്തിന്‍റെ മക്കളായ ജാഞ്ജലിയും (21) ശാസ്തിയും (18) മകൻ സുബ്രതയും (14) അവരുടെ മേഞ്ഞ മൺകുടിലിലാണ് താമസിക്കുന്നത്. സുബ്രത ജനിച്ച് കുറച്ചു മാസങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. "മുമ്പ് ദ്വീപിൽ ലഭിച്ചിരുന്നത്രയും മത്സ്യങ്ങളും ഞണ്ടുകളുമൊന്നും ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഞങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞു [വർഷങ്ങൾ കൊണ്ട്]”, ഇപ്പോൾ പ്രതിമാസം 2,000-3,000 രൂപ ഉണ്ടാക്കുന്ന ധനഞ്ജയ് പറഞ്ഞു. "കഴിഞ്ഞു കൂടാൻ ഞങ്ങൾക്ക് മീനും ഞണ്ടും പിടിക്കണം. അവരെ സ്ക്കൂളിൽ അയച്ചിട്ട് ഞങ്ങൾക്ക് എന്തു കിട്ടാൻ?"

അതുകൊണ്ട് ശാസ്തി പോയതു പോലെ മറ്റ് വിദ്യാർത്ഥികളും സുന്ദർവനങ്ങളിലെ ക്ലാസ്സ് മുറികളിൽ നിന്നും വളരെവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ലവണത്വമുള്ള മണ്ണ് കൃഷി ബുദ്ധിമുട്ടുള്ളതാക്കുന്നു. വീതികൂടുന്ന നദികളും ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റുകളും തുരുത്തിലുള്ള അവരുടെ വീടുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. തൽഫലമായി ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ ജീവിക്കാനുള്ള വഴിതേടി കുടിയേറുന്നു. കുട്ടികൾ പോലും 13-14 വയസ്സുള്ളപ്പോൾ ജോലിതേടി കുടിയേറാൻ നിർബന്ധിതരാകുന്നു. അവർ ക്ലാസ്സിൽ തിരികെ വരുന്നില്ല.

Janjali (left) and Shasti Bhuniya. Shasti dropped out of school and went to Bengaluru for a job as a domestic worker; when she returned during the lockdown, her father got her married to Tapas Naiya (right)
PHOTO • Sovan Daniary
Janjali (left) and Shasti Bhuniya. Shasti dropped out of school and went to Bengaluru for a job as a domestic worker; when she returned during the lockdown, her father got her married to Tapas Naiya (right)
PHOTO • Sovan Daniary

ജാഞ്ജലിയും ( ഇടത് ) ശാസ്തി ഭുനിയയും. ശാസ്തി പഠനം ഉപേക്ഷിച്ച് വീട്ടു ജോലിക്കായി ബെംഗളുരുവിലേക്ക് പോയി. ലോക്ക് ഡൗ ൺ സമയത്ത് അവൾ തിരിച്ചെത്തിയപ്പോൾ അച്ഛൻ അവളെ താപസ് നൈയായുമായി ( വലത് ) വിവാഹം കഴിപ്പിച്ചു

ദക്ഷിണ 24 പർഗന ജില്ലയിൽ 768,758 വിദ്യാർത്ഥികൾ 3,584 സർക്കാർ-എയ്ഡഡ് പ്രൈമറി സ്ക്കൂളുകളിലും 432,268 വിദ്യാർത്ഥികൾ 803 അപ്പർ പ്രൈമറി സ്ക്കൂളുകളിലും ചേർന്നിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവുകൾ ഉള്ളതും തകർന്ന ക്ലാസ്സ് മുറികൾ ഉള്ളതുമായ സ്ക്കൂളുകളിൽ നിന്നാണ് കുട്ടികൾ കൊഴിയുന്നത്. കുട്ടികളെ തിരികയെത്തിക്കുന്നതിന് ഇത് വീണ്ടും പ്രശ്നമാകുന്നു.

"2009 മുതൽ കൊഴിഞ്ഞു പോക്കുകളുടെ നിരക്ക് വളരെ കൂടുതലാണ് [സുന്ദർവന പ്രദേശത്ത്]. ഘോരമാര ദ്വീപിലെ സാഗർ ബ്ലോക്കിലെ പ്രൈമറി സ്ക്കൂൾ അദ്ധ്യാപകനായ അശോക് ബേര പറഞ്ഞു. വെള്ളപ്പൊക്കത്തിനും വെള്ളത്തിലാഴ്ന്നു പോകുന്നതിനും പ്രത്യേകിച്ച് സാദ്ധ്യത കൂടുതലുള്ള ദ്വീപാണിത്. പ്രദേശത്ത് അയില ചുഴലിക്കാറ്റ് അടിക്കുകയും നാശം വിതയ്ക്കുകയും വീണ്ടും കുടിയേറ്റങ്ങൾക്ക് കാരണമാവുകയും ചെയ്ത വർഷത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. അന്നുമുതൽ നിരവധി കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും മണ്ണിന്‍റെയും കുളങ്ങളുടെയും ലവണത്വം വർദ്ധിപ്പിച്ചു. ഇത് സ്ക്കൂളിൽ പോകുന്ന നിരവധി കൗമാരക്കാരെ ജോലിക്കു പറഞ്ഞയയ്ക്കാൻ കുടുംബങ്ങളെ നിർബന്ധിച്ചു.

“ഇവിടെ നദി ഞങ്ങളുടെ ഭൂമിയും വീടുകളും കവർന്നെടുക്കുകയും കൊടുങ്കാറ്റുകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ മാറ്റുകയും ചെയ്യുന്നു”, ഗോസാബ ബ്ലോക്കിലെ അംതലി ഗ്രാമത്തിലെ അമൃത നഗർ ഹൈസ്ക്കൂളിലെ അദ്ധ്യാപകനായ അമിയോ മോണ്ഡൽ പഞ്ഞു. "ഞങ്ങൾ [അദ്ധ്യാപകർ] നിസ്സഹായരാണ്.”

നിയമങ്ങളിലും ആഗോള ലക്ഷ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായൊരു അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ചാണ് ഈ ഒഴിഞ്ഞ ക്ലാസ്സ്മുറികൾ പറയുന്നത്. 2030-ൽ നേടേണ്ട 17 ഇന യു.എൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2015-ൽ ഇന്ത്യ സ്വീകരിച്ചതാണ്. ഇതിൽ നാലാമത്തേത് "എല്ലാവരേയും ഉൾക്കൊള്ളുന്നതും തുല്യ ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ദീർഘകാല പഠനാവസരങ്ങൾ എല്ലാവർക്കുമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക” എന്നതാണ്. രാജ്യം പാസ്സാക്കിയ ‘സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് കുട്ടികൾക്കുള്ള അവകാശത്തെ സംബന്ധിക്കുന്ന നിയമം, 2009’ (Right of Children to Free and Compulsory Education Act, 2009) 6 വയസ്സു മുതൽ 14 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ബാധകമാണ്. ദേശീയ പാഠ്യ പദ്ധതി, 2005 (National Curriculum Framework, 2005) എല്ലാവരേയും, പ്രത്യേകിച്ച് പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നും ഭിന്നശേഷി വിഭാഗത്തിൽ നിന്നുമുള്ളവരെ, ഉൾക്കൊള്ളുന്ന ക്ലാസ്സ് മുറികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. കൊഴിഞ്ഞു പോക്കിന്‍റെ എണ്ണം കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി സ്കോളർഷിപ്പുകളും പ്രോത്സാഹന പദ്ധതികളും മുന്നോട്ടു വയ്ക്കുന്നു.

പക്ഷെ സുന്ദർവന തുരുത്തിലെ സ്ക്കൂളുകളിലെ കുട്ടികളുടെ എണ്ണം ഇപ്പോഴും സാവധാനം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടുത്തെ ഒരു അദ്ധ്യാപകനെന്ന നിലയിൽ ക്ലാസ്സ് മുറികളിലെ നഷ്ടപ്പെട്ട മുഖങ്ങളെ നോക്കിയിരിക്കുന്നത് മുങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ മദ്ധ്യത്തിൽ നിൽക്കുന്നതുപോലെ എനിക്കു തോന്നുന്നു.

PHOTO • Sovan Daniary

മുസ് താകിൻ ജമാദർ പഠനം ഉപേക്ഷിച്ചവരിൽ ഒരാളാണ്. പണമുണ്ടാക്കി കുടുംബം നോക്കുന്നതിനായി ഞാനെന്‍റെ മകനെ മത്സ്യബന്ധന മേഖലയിൽ മുഴുവൻ സമയ ജോലിക്കാരനാക്കി ’, അവന്‍റെ അച്ഛൻ പറയുന്നു

"പഠിച്ചതു കൊണ്ട് എന്ത് സംഭവിക്കാൻ? എനിക്കെന്‍റെ അച്ഛനെപ്പോലെ പുഴയിൽ നിന്നും മീനും ഞണ്ടും പിടിക്കണം”, എന്‍റെ വിദ്യാർത്ഥിയായ റാബിൻ ഭുനിയ പാഥർപ്രതിമ ബ്ലോക്കിലെ അവന്‍റെ ഗ്രാമമായ ബുരാബുരിറിൽ ഈ വർഷം മെയ് 20-ന് ഉംപുൻ ചുഴലിക്കാറ്റ് അടിച്ച ഉടനെ എന്നോടു പറഞ്ഞതാണ്. അച്ഛനെ മത്സ്യബന്ധനത്തിൽ സഹായിക്കാൻ 2 വർഷം മുമ്പ് പഠനം ഉപേക്ഷിച്ചതാണ് 17-കാരനായ റാബിൻ. ഉംഫുൻ അവന്‍റെ വീട് തകർക്കുകയും ലവണജലം കൊണ്ട് ഗ്രാമത്തിന്‍റെ വലിയൊരു ഭാഗം പ്രളയത്തിലാക്കുകയും ചെയ്തു. സപ്തമുഖിയിലെ വെള്ളത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: "ഈ നദി ഞങ്ങളെ നാടോടികളാക്കി മാറ്റി.”

പഠനം ഉപേക്ഷിച്ചവരിൽ പെടുന്ന 17-കാരൻ മുസ്തകീൻ ജമാദറും ശാസ്തിയുടെ അതേ ഗ്രാമത്തിലെ നിവാസിയാണ്. "പഠനത്തിൽ നിന്നൊരു സന്തോഷവും എനിക്ക് ലഭിക്കുന്നില്ല”, രണ്ടുവർഷം മുൻപ് 9-ാം ക്ലാസ്സിലായിരുന്നപ്പോൾ എന്തുകൊണ്ട് പഠനം ഉപേക്ഷിച്ചു എന്നതിനെപ്പറ്റി അവൻ പറഞ്ഞു. "പഠനത്തിൽ നിന്ന് എന്ത് കിട്ടാനാണ്?", അവന്‍റെ അച്ഛൻ ഏലിയാസ് ജമാദർ കൂട്ടിച്ചേർത്തു. "പണമുണ്ടാക്കി കുടുംബം നോക്കുന്നതിനായി ഞാനെന്‍റെ മകനെ മത്സ്യബന്ധന മേഖലയിൽ മുഴുവൻ സമയ ജോലിക്കാരനാക്കി. വിദ്യാഭ്യാസത്തിൽ നിന്നും ഒന്നും ലഭിക്കില്ല. അതെന്നെ സഹായിക്കുകയുമില്ല.” 49-കാരനായ ഏലിയാസ് ജീവിതമാർഗ്ഗം തേടി 6-ാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ചതാണ്. പിന്നീട് കൽപ്പണിക്കായി കേരളത്തിലേക്ക് കുടിയേറുകയും ചെയ്തു.

സ്ക്കൂളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് പ്രധാനമായും പെൺകുട്ടികളെയാണ് ബാധിക്കുന്നത്. അവരിൽ നിന്നും കൂടുതൽ കൂടുതൽ പേർ വീടുകളിൽ തങ്ങുകയോ വിവാഹിതരാവുകയോ ചെയ്യുന്നു. "എന്തുകൊണ്ടാണ് കഴിഞ്ഞ 16 ദിവസങ്ങളായി വരാതിരുന്നത് എന്നു ഞാൻ രാഖി ഹസ്രയോട് [7-ാം ക്ലാസ്സ് വിദ്യാർത്ഥിനി] ചോദിച്ചപ്പോൾ അവൾ കരയാൻ തുടങ്ങി”, കാകദ്വീപ് ബ്ലോക്കിലെ ശിബ്കാലിനഗർ ഗ്രാമത്തിലെ ഐ.എം. ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്ററായ ദിലീപ് ബൈരാഗി പറഞ്ഞു. "മാതാപിതാക്കൾ വീട് വിട്ട് ഹൂഗ്ലി നദിയിൽ ഞണ്ട് പിടിക്കാൻ പോകുമ്പോൾ [3-ാം ക്ലാസ്സിൽ പഠിക്കുന്ന] സഹോദരനെ നോക്കണമെന്ന് അവൾ പറഞ്ഞു.”

ഈ പിൻവാങ്ങലുകൾക്ക് ലോക്ക്ഡൗണും കാരണമായിട്ടുണ്ട്. ബുരാബുരിർ ടാട്ട് ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ അമൽ ശീത് 9-ാം ക്ലാസ്സിൽ പഠിക്കുന്ന തന്‍റെ മകൾ 16-കാരിയായ കുങ്കുമിനോട് പഠനം നിർത്താൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രശ്നം ഒഴിവാക്കാനായി കുടുംബം അവൾക്ക് വിവാഹം ക്രമീകരിച്ചിരുന്നു. "നദിയിൽ നിന്നും നേരത്തേയുണ്ടായിരുന്നതുപോലെ മീനുകളൊന്നും കിട്ടുന്നില്ല”, തന്‍റെ 6 അംഗ കുടുംബത്തിലെ ഏക വരുമാന സമ്പാദകനായ അമൽ പറഞ്ഞു. “അതുകൊണ്ടാണ് പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ലോക്ക്ഡൗണിന്‍റെ സമയത്ത് ഞാനവളെ വിവാഹം കഴിപ്പിച്ചയച്ചത്.”

2019-ലെ ഒരു യൂണിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ 223 ദശലക്ഷം ബാലവധുക്കളിൽ (18 വയസ്സിനു മുൻപ് വിവാഹിതരാവുന്നവർ) 22 ദശലക്ഷം പേർ പശ്ചിമ ബംഗാളിൽ നിന്നാണെന്നാണ്.

PHOTO • Sovan Daniary

ബുരാബുരിർ ടാട്ട ഗ്രാമത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുകയാണ് കുങ്കും ( ഇടത് ), സുജൻ ശീത് 6-ാം ക്ലാസ്സിലും . ‘ മുൻപ് ലഭിച്ചിരുന്നതു പോലെ നദിയിൽ നിന്നും മീനുകളൊന്നും ലഭിക്കുന്നില്ല ’, അവരുടെ അച്ഛൻ പറയുന്നു. അതുകൊണ്ടാണ് ഞാനവളെ [ കുങ്കും ] ലോക്ക്ഡൗണിന്‍റെ സമയത്ത് വിവാഹം കഴിപ്പിച്ചത്

“ബംഗാൾ സർക്കാരിൽ നിന്നും [വിദ്യാഭ്യാസം തുടരുന്നതിന്] പ്രോത്സാഹന സഹായങ്ങൾ ഉണ്ടായിട്ടും ഇവിടെ [സുന്ദർവന പ്രദേശങ്ങളിൽ] ഒരുപാട് ശൈശവ വിവാഹങ്ങൾ നടക്കുന്നു. ഒരുപാട് മാതാപിതാക്കളും രക്ഷാകർത്താക്കളും കരുതുന്നത് പെൺകുട്ടികളെ വിവാഹം ചെയ്യിക്കുന്നതു കൊണ്ട് കുടുംബത്തിന് നേട്ടമില്ലെന്നാണ്. കൂടാതെ, ഒരാളെക്കൂടി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയാൽ പണം ലാഭിക്കാമെന്നും”, പാഥർപ്രതിമ ബ്ലോക്കിലെ ശിബ്നഗർ മോക്ഷദ സുന്ദരി വിദ്യാമന്ദിറിലെ ഹെഡ്മാസ്റ്ററായ ബിമൻ മൈതി പറഞ്ഞു.

“കോവിഡ്-19 ലോക്ക്ഡൗൺ മൂലം സ്ക്കൂളുകൾ വളരെക്കാലം അടച്ചിട്ടു, ഒരു പഠനവും നടക്കുന്നുണ്ടായിരുന്നില്ല”, മൈതി തുടർന്നു. "വിദ്യാഭ്യാസ രംഗത്തുനിന്നും വിദ്യാർത്ഥികളെ നഷ്ടപ്പെടുകയായിരുന്നു. ഈ നഷ്ടത്തിനുശേഷം അവർ തിരിച്ചുവരില്ല. അവർ ഇല്ലാതാകും, ഒരിക്കലും കണ്ടെത്താൻ കഴിയില്ല.”

ജൂൺ മദ്ധ്യത്തോടെ ശാസ്തി ഭുനിയ തിരിച്ചെത്തിയപ്പോൾ അവളും വിവാഹത്തിലേക്ക് തള്ളിവിടപ്പെട്ടു. 21-കാരനായ താപസ് നൈയ അവൾ പഠിച്ച അതേ സ്ക്കൂളിൽ തന്നെയാണ് പഠിച്ചത്. 17 വയസ്സുള്ളപ്പോൾ 8-ാം ക്ലാസ്സിൽ വച്ച് പഠനം അവസാനിപ്പിക്കുകയും ചെയ്തു. അവന് പഠനത്തിൽ താൽപര്യമുണ്ടായിരുന്നില്ല. കുടുംബത്തെ സഹായിക്കുകയും ചെയ്യണമായിരുന്നു. അങ്ങനെ അവൻ കേരളത്തിൽ കൽപ്പണിക്കാരനായി. ലോക്ക്ഡൗൺ മൂലം അവൻ ഗ്രാമത്തിൽ തിരിച്ചെത്തി. "ഇപ്പോഴദ്ദേഹം ശിബ്കാലിനഗറിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു”, ശാസ്തി പറഞ്ഞു.

അവളുടെ മൂത്ത സഹോദരിയും (കേൾവിയും കാഴ്ചയും ഇല്ലാത്ത 21-കാരിയായ ജാഞ്ജലി ഭുനിയ) 18 വയസ്സുള്ളപ്പോൾ 8-ാം ക്ലാസ്സിൽ വച്ച് പഠനം നിർത്തി. ഒരു വർഷത്തിനു ശേഷം അവരെ ഉത്പൽ മോണ്ഡലിന് (ഇപ്പോൾ 27 വയസ്സ്) വിവാഹം കഴിച്ചു കൊടുത്തു. കുൽപി ബ്ലോക്കിലെ തന്‍റെ ഗ്രാമത്തിലെ നൂതൻ ത്യാംഗ്‌രാചർ സ്ക്കൂളിൽ 8-ാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം പഠനം നിർത്തിയതാണ്. കുട്ടിയായിരുന്നപ്പോൾ മോണ്ഡലിന് പോളിയോ വന്നു. അന്നുമുതൽ നടക്കുന്നതിന് ബുദ്ധിമുട്ടുമുണ്ട്. "എനിക്ക് സ്വന്തം കൈകളും കാലുകളും ഉപയോഗിച്ച് സ്ക്കൂളിൽ പോകാൻ കഴിഞ്ഞില്ല. വീൽ ചെയർ വാങ്ങാനുള്ള പണവും ഞങ്ങൾക്കില്ലായിരുന്നു”, അദ്ദേഹം പറഞ്ഞു. "പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്കതിന് കഴിഞ്ഞില്ല.”

“എന്‍റെ രണ്ട് പേരക്കുട്ടികൾക്കും പഠിക്കാൻ കഴിഞ്ഞില്ല”, ശാസ്തിയെയും ജാഞ്ജലിയെയും വളർത്തിയ അവരുടെ മുത്തശ്ശി 88-കാരിയായ മഹാറാണി പറഞ്ഞു. കോവിഡ്-19 ലോക്ക്ഡൗൺ മൂലം സ്ക്കൂളുകൾ അടച്ചതിനാൽ "എനിക്കറിയില്ല എന്‍റെ കൊച്ചുമകന് [സുബ്രത] പറ്റുമോയെന്ന്.”

PHOTO • Sovan Daniary

സ്വന്തന പഹർ (14) കാകദ്വീപ് ബ്ലോക്കിലെ സിതാറാം പുർ ഗ്രാമത്തിലെ ബാസാർബേരിയ ഠാകൂർചക് സദൻ ഹൈസ്ക്കൂളിൽ 8-ാം ക്ലാസ്സിൽ പഠിക്കുന്നു. 2019-ലെ ഒരു യൂണിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ 223 ദശലക്ഷം ബാലവധുക്കളിൽ (18 വയസ്സിനു മുൻപ് വിവാഹിതരാവുന്നവർ) 22 ദശലക്ഷം പേർ പശ്ചിമ ബംഗാളിൽ നിന്നാണെന്നാണ്


PHOTO • Sovan Daniary

നാം ഖാന ബ്ലോക്കിലെ ബാലിയാറ കിഷോർ ഹൈസ്ക്കൂളിൽ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ബാപി മണ്ഡൽ . മെയ് 20-ന് ഉംപുൻ ചുഴലിക്കാറ്റ് അടിച്ചതിനു ശേഷം ഒരു മാസത്തിലധികം അവനും കുടുംബവും ഒരു ദുരിതാശ്വാസ ക്യാമ്പിലാണ് താമസിച്ചത്. പിന്നീട് മണ്ണും മുളയും കമ്പുകളും ടാർപോളിനും ഉപയോഗിച്ച് അവരുടെ വീട് പുനർനിർമ്മിച്ചു . കൊടുങ്കാറ്റുകളുടെയും ചുഴലിക്കാറ്റുകളുടെയും എണ്ണത്തിലുള്ള വർദ്ധന മണ്ണിന്‍റെയും കുളങ്ങളുടെയും ലവണത്വം വർദ്ധിപ്പിക്കുകയും അത് സ്ക്കൂളിൽ പോകുന്ന കൂടുതൽ കൗമാരക്കാരെ ജോലിക്കയയ്ക്കാൻ കുടുംബങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു


Sujata Jana, 9, is a Class 3 student (left) and Raju Maity, 8, is in Class 2 (right); both live in Buraburir Tat village, Patharpratima block. Their fathers are fishermen, but the catch is depleting over the years and education is taking a hit as older children drop out of school to seek work
PHOTO • Sovan Daniary
Sujata Jana, 9, is a Class 3 student (left) and Raju Maity, 8, is in Class 2 (right); both live in Buraburir Tat village, Patharpratima block. Their fathers are fishermen, but the catch is depleting over the years and education is taking a hit as older children drop out of school to seek work
PHOTO • Sovan Daniary

9 വയസ്സുകാരിയായ സുജാത ജന ( ഇടത് ) മൂന്നാം ക്ലാസ്സിലും 8 വയസ്സുകാരനായ രാജു മൈതി ( വലത് ) രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. പാഥർ പ്രതിമ ബ്ലോക്കിലെ ബുരാബുരിർ ടാട് ഗ്രാമത്തിലാണ് രണ്ടുപേരും ജീവിക്കുന്നത് . അവരുടെ അച്ഛൻമാർ മത്സ്യത്തൊഴിലാളികളാണ്. പക്ഷെ മീൻപിടുത്തം വർഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുന്നു. മുതിർന്ന കുട്ടികൾ ജോലി തേടി പഠനമവസാനിപ്പിക്കുന്നത് വിദ്യഭ്യാസത്തെ ബാധിക്കുകയും ചെയ്യുന്നു


Sujata Jana, 9, is a Class 3 student (left) and Raju Maity, 8, is in Class 2 (right); both live in Buraburir Tat village, Patharpratima block. Their fathers are fishermen, but the catch is depleting over the years and education is taking a hit as older children drop out of school to seek work
PHOTO • Sovan Daniary
Sujata Jana, 9, is a Class 3 student (left) and Raju Maity, 8, is in Class 2 (right); both live in Buraburir Tat village, Patharpratima block. Their fathers are fishermen, but the catch is depleting over the years and education is taking a hit as older children drop out of school to seek work
PHOTO • Sovan Daniary

ഇടത് : പാഥർപ്രതിമ ബ്ലോക്കിലെ ശിബ്നഗർ മോക്ഷദ സുന്ദരി വിദ്യാമന്ദിറിലെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണവുമായി. വലത് : ഘോരമാര ദ്വീപിലെ മിലൻ വിദ്യാപീഠ് ഹൈസ്ക്കൂൾ. പശ്ചിമ ബംഗാളിലും ഇന്ത്യയിലെല്ലായിടത്തും സർക്കാർവക സ്ക്കൂളുകളിൽ 8-ാം ക്ലാസ്സ് വരെ മാത്രമെ ഉച്ചഭക്ഷണം നൽകുന്നുള്ളൂ. നിരവധി പേർ അതിനുശേഷം കൊഴിഞ്ഞു പോകുന്നു


Left: Debika Bera, a Class 7 schoolgirl, in what remains of her house in Patharpratima block’s Chhoto Banashyam Nagar village, which Cyclone Amphan swept away. The wrecked television set was her family’s only electronic device; she and her five-year-old sister Purobi have no means of 'e-learning' during the lockdown. Right: Suparna Hazra, 14, a Class 8 student in Amrita Nagar High School in Amtali village, Gosaba block and her brother Raju, a Class 3 student
PHOTO • Sovan Daniary
Left: Debika Bera, a Class 7 schoolgirl, in what remains of her house in Patharpratima block’s Chhoto Banashyam Nagar village, which Cyclone Amphan swept away. The wrecked television set was her family’s only electronic device; she and her five-year-old sister Purobi have no means of 'e-learning' during the lockdown. Right: Suparna Hazra, 14, a Class 8 student in Amrita Nagar High School in Amtali village, Gosaba block and her brother Raju, a Class 3 student
PHOTO • Sovan Daniary

ഇടത് : പാഥർപ്രതിമ ബ്ലോക്കിൽ ഉംപുൻ ചുഴലിക്കാറ്റ് തകർത്ത ഛോടോ ബൻ ശ്യാം നഗർ ഗ്രാമത്തിലെ തന്‍റെ വീട്ടിൽ അവശേഷിക്കുന്നവയുമായി 7-ാം ക്ലാസ്സുകാരിയായ ദേബിക ബേര . തകർന്ന ടെലിവിഷൻ സെറ്റ് മാത്രമായിരുന്നു അവളുടെ വീട്ടിലുണ്ടായിരുന്ന ഒരേയൊരു ഇലക്ട്രോണിക് ഉപകരണം. ലോക്ക്ഡൗൺ സമയത്ത് അവൾക്കും അവളുടെ 5 വയസ്സുകാരിയ സഹോദരി പുരോബിക്കും - പഠന ത്തിനുള്ള മാർഗ്ഗങ്ങളൊന്നും ഇല്ല. വലത് : ഗോസാബ ബ്ലോക്കിലെ അംതലി ഗ്രാമത്തിലെ അമൃത നഗർ ഹൈസ്ക്കൂളിലെ 8-ാം വിദ്യാർത്ഥിനി സുപർണ ഹസ്രയും (14) അവളുടെ സഹോദരൻ 3-ാം വിദ്യാർത്ഥിയായ രാജുവും


PHOTO • Sovan Daniary

ഉം പു ൻ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന തന്‍റെ വീടിന് മുൻപിൽ ബുരാ ബുരിർ ടാട് ജൂനിയർ ഹൈസ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ കൃഷ്ണേന്ദു ബേര. അവന് തന്‍റെ പുസ്തകങ്ങളും എഴുത്തു സാമഗ്രികളും മറ്റ് സാധനങ്ങളുമൊക്കെ നഷ്ടപ്പെട്ടു. ഈ ചിത്രം എടുത്ത സമയത്ത് വൈക്കോൽ ഉപയോഗിച്ച് മേൽക്കൂര മേയുന്ന മൺവീട് ഉണ്ടാക്കാൻ അവൻ തന്‍റെ അച്ഛൻ സ്വപൻ ബേരയെ സഹായിക്കുയായിരുന്നു


PHOTO • Sovan Daniary

ഗോസാബ ബ്ലോക്കിലെ അമൃതനഗർ ഹൈസ്ക്കൂളിലെ 6-ാം വിദ്യാർത്ഥിനി റൂമി മോണ്ഡൽ (11) . ഉംപുൻ ചുഴലിക്കാറ്റ് അടിച്ച് അധികം കഴിയുന്നതിനു മുൻപ് എൻ.ജി.ഓകളിൽ നിന്നും മറ്റു സംഘടനകളിൽ നിന്നുമുള്ള സഹായം സ്വീകരിക്കാൻ അമ്മയെ സഹായിക്കുന്ന സമയത്ത് എടുത്ത ചിത്രമാണിത്. ഇവിടെ നദി ഞങ്ങളുടെ ഭൂമിയും വീടുകളും തട്ടിയെടുക്കുന്നു , കൊടുങ്കാറ്റുകൾ ഞങ്ങളുടെ കുട്ടികളെയും [ എടുക്കുന്നു ]’, ഒരു അദ്ധ്യാപിക പറഞ്ഞു


PHOTO • Sovan Daniary

ഗോസാബ ബ്ലോക്കിലെ പൂയിഞ്ജലി ഗ്രാമത്തിൽ ഉംപുൻ ചുഴലിക്കാറ്റ് അടിച്ചതിനെ തുടർന്ന് തകർന്ന തന്‍റെ വീടിനു മുൻപിൽ രേ ബതി മോണ്ഡൽ . വീടും വസ്തുവകകളും നഷ്ടപ്പെട്ടതിനാൽ അവരുടെ മക്കൾക്ക് പ്രണോയ് മോണ്ഡൽ (16, 1 0 -ാം ക്ലാസ്സ് ), പൂജ മോണ്ഡൽ (11, 6-ാം ക്ലാസ്സ് ) - വിദ്യാഭ്യാസം തുടരുക എന്നത് ബുദ്ധിമുട്ടായി തീരും


Left: Anjuman Bibi of Ghoramara island cradles her nine-month-old son Aynur Molla. Her elder son Mofizur Rahman dropped out of school in Class 8 to support the family. Right: Asmina Khatun, 18, has made it to Class 12 in Baliara village in Mousuni Island, Namkhana block. Her brother, 20-year-old Yesmin Shah, dropped out of school in Class 9 and migrated to Kerala to work as a mason
PHOTO • Sovan Daniary
Left: Anjuman Bibi of Ghoramara island cradles her nine-month-old son Aynur Molla. Her elder son Mofizur Rahman dropped out of school in Class 8 to support the family. Right: Asmina Khatun, 18, has made it to Class 12 in Baliara village in Mousuni Island, Namkhana block. Her brother, 20-year-old Yesmin Shah, dropped out of school in Class 9 and migrated to Kerala to work as a mason
PHOTO • Sovan Daniary

ഇടത് : ഘോരമാര ദ്വീപിലെ അഞ്ജുമൻ ബിബി തന്‍റെ 9 മാസം പ്രായമുള്ള മകൻ അയ്നൂർ മൊല്ലയെ തൊട്ടിലാട്ടുന്നു. അവരുടെ മൂത്തമകൻ മൊസിഫുർ റഹ്‌മാൻ കുടുംബത്തെ സഹായിക്കാനായി 8-ാം ക്ലസ്സിൽ പഠനം അവസാനിപ്പിച്ചു . വലത്: നാംഖാന ബ്ലോക്കിലെ മൗസുനി ദ്വീപിലെ ബലിയാര ഗ്രാമത്തില്‍ നിന്നുള്ള അസ്മിന ഖാത്തൂന്‍  (18) 12-ാം ക്ലാസ്സ് വരെ പഠിച്ചു. അവളുടെ സഹോദരന്‍ 20-കാരനായ യെസ്മിന്‍ ഷാ 9-ാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കുകയും കല്‍പ്പണിക്കാരനായി ജോലി ചെയ്യാന്‍ കേരളത്തിലേക്ക് കുടിയേറുകയും ചെയ്തു


PHOTO • Sovan Daniary

എന്‍റെ കൊച്ചുമക്കൾക്ക് പഠിക്കാൻ കഴിഞ്ഞില്ല ’, ശാസ്തിയുടെയും ജാഞ്ജലിയുടെയും മുത്തശ്ശിയായ 88- കാരി മഹാറാണി പറഞ്ഞു. ഇപ്പോൾ കോവിഡ് -19 ലോക്ക്ഡൗൺ മൂലം സ്ക്കൂളുകൾ അടച്ചിരിക്കുന്നതിനാൽ എന്‍റെ കൊച്ചുമകന് [ സുബ്രത ] പറ്റുമോയെന്നും എനിക്കറിയില്ല എന്ന് അവർ പറയുന്നു


PHOTO • Sovan Daniary

ദക്ഷിണ 24 പർഗനായിലെ പാഥര്‍പ്രതിമ ബ്ലോക്കിലെ ശിബ്നഗർ ഗ്രാമത്തിലെ സ്ത്രീകൾ . അവരിൽ മിക്കവരും ഭർത്താക്കന്മാരുടെ കൂടെ മീൻ പിടുത്തത്തിലും , ഞണ്ട് പിടുത്തത്തിലും ഏർപ്പെടുന്നു. അവരുടെ നിരവധി കുടുംബങ്ങളിൽ നിന്നുള്ള പുത്രന്മാർ കൽപ്പണികളിലോ നിർമ്മാണ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നതിനായി കേരളത്തിലേക്കോ തമിഴ്‌നാ ട്ടിലേക്കോ കുടിയേറിയിരിക്കുന്നു


PHOTO • Sovan Daniary

നയാചർ ദ്വീപിലെ തങ്ങളുടെ താൽക്കാലിക കുടിലുകളിലേക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുന്നു. അവിടെ അവരുടെ മാതാപിതാക്കൾ ഉപജീവനത്തിനായി മീനും ഞണ്ടും പിടിക്കുന്നു


Left: Trying to make a living by catching fish in Bidya river in Amtali village. Right: Dhananjoy Bhuniya returning home to Sitarampur from Nayachar island
PHOTO • Sovan Daniary
Left: Trying to make a living by catching fish in Bidya river in Amtali village. Right: Dhananjoy Bhuniya returning home to Sitarampur from Nayachar island
PHOTO • Sovan Daniary

ഇടത്: അം തലി ഗ്രാമത്തിലെ ബിദ്യ നദിയിൽ ഉപജീവനത്തിനായി മീൻ പിടിക്കാൻ ശ്രമിക്കുമ്പോൾ . വലത്: ധനഞ്ജയ് ഭുനിയ നയാചർ ദ്വീപിൽ നിന്നും സീതാറാംപൂരിലെ വീട്ടിലേക്ക് വരുന്നു


PHOTO • Sovan Daniary

നേരത്തെതന്നെ അനിശ്ചിതാവസ്ഥയിലായ വിദ്യാഭ്യാസത്തെ ലോക്ക് ഡൗൺ കൂടുതലായി ബാധിക്കുന്നതിന് മുമ്പുള്ള കാലത്ത് സിതാറാംപുർ ഹൈസ്ക്കൂളിൽ നിന്നും വീട്ടിലേക്കു തിരിക്കുന്ന കുട്ടികൾ

മുകളിലെ കവർ ചിത്രം : 2018-ൽ പഠനം ഉപേക്ഷിച്ച റോബിൻ റായ് (14) . കോൽക്കത്തയിലെ ഒരു റെസ്റ്റോറന്‍റിൽ വെയ്റ്ററായി ജോലി ചെയ്യാൻ തുടങ്ങിയ റോബിൻ റായ് ലോക്ക് ഡൗ ണിനെ തുടർന്ന് നൂതൻ ത്യാംഗ്‌രാ ചർ ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തി. അവന്‍റെ സഹോദരി 12 വയസ്സുള്ള പ്രിയ കുൽപി ബ്ലോക്കിലെ ഹരിൻഖോല ധ്രുബ് ആദിസ്വർ ഹൈസ്ക്കൂളിൽ 6-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sovan Daniary

सोवन दानियारी, सुंदरबन में शिक्षा को लाकर काम करते हैं. वह इस क्षेत्र में शिक्षा, जलवायु परिवर्तन के हालात और दोनों के बीच के संबंध को दर्ज करने में रुचि रखने वाले फ़ोटोग्राफ़र हैं.

की अन्य स्टोरी Sovan Daniary
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

की अन्य स्टोरी Rennymon K. C.