അവൾ അതിവേഗത്തിൽ ഒരു പുതപ്പ് തുന്നുകയായിരുന്നു. തന്റെ ദേഷ്യം മുഴുവൻ തീർക്കുന്നതുപോലെ. അമ്മമ്മയിൽനിന്നാണ് അവർ ആ കല പഠിച്ചത്. ചുക്കിച്ചുളിഞ്ഞ വിരലുകൾകൊണ്ട്, പഴയ മുണ്ടുകളുടേയും കോട്ടൺ സാരികളുടേയും പിഞ്ഞിപ്പഴകിയ കമ്മീസുകളുടേയും കൊച്ചുകൊച്ചുകഷണങ്ങൾ തുന്നിച്ചേർത്ത അത്ഭുതകരമായ പുതപ്പ് അമ്മമ്മ തീർക്കുന്ന മാന്ത്രികവിദ്യ കുട്ടികാലത്ത് അവൾ നോക്കിനിന്നിട്ടുണ്ട്. വിവാഹസമയത്ത്, സ്ത്രീധനത്തിന്റെ കൂട്ടത്തിൽ അമ്മമ്മ നിർമ്മിച്ച അത്തരത്തിലൊരു പുതപ്പും അവളുടെ കൈയ്യിലുണ്ടായിരുന്നു. സങ്കടകരമായ തണുത്ത രാത്രികളിൽ, അവൾ ആ പുതപ്പിനെ നെഞ്ചോട് ചേർത്തുവെച്ച് കിടന്നു. എന്നാൽ, സ്വന്തമായി അത്തരമൊരു പുതപ്പ് ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് അമ്മമ്മയുമായി കൂടുതൽ ഹൃദയബന്ധമുണ്ടാ‍യതായി അവൾക്ക് അനുഭവപ്പെട്ടത്. തന്റെ സ്വന്തം ഭാഷ സംസാരിക്കാൻ പഠിച്ചതുപോലെ ഒരു തോന്നലുണ്ടായി അവൾക്കപ്പോൾ. ആ തയ്യൽ‌സൂചിയെ നയിച്ചിരുന്നത് ഭാവനയോ, മതനിന്ദയോ വിപ്ലവമോ ഒന്നും ആയിരുന്നില്ല. അതിന്റെ കൂർത്ത മുനകളിൽ അവൾ ജീവിതം കണ്ടെത്തി. ആ നൂലുകളെ അവൾ സ്നേഹിക്കുകയും അതിനോട് സംസാരിക്കുകയും ചെയ്തു, അത് സൃഷ്ടിച്ച രൂപമാതൃകകളിൽ അവൾ ജീവിച്ചു. തുന്നലുകളുടേയും അലങ്കാരപ്പണികളിലൂടെയും സ്വതന്ത്രമായി വിഹരിച്ചു. അവൾ സ്വപ്നം കണ്ടപ്പോൾ, ആകാശത്തിന്റെ വെള്ളനിറത്തിൻ കീഴിൽ തത്തകൾ പറന്നുനടന്നു. അവയുടെ ചുമപ്പും ഓറഞ്ചും പച്ചയും നിറമുള്ള മനോഹരമായ ചിറകുകൾ പൂക്കളുടെ വള്ളികൾക്ക് നിറം കൊടുത്തു. ഇലകളുടെ കൂർത്ത അരികുകളിൽ അവളുടെ ദേഷ്യം മുഴുവൻ തെളിഞ്ഞുനിന്നു. പൂക്കളുടെ നടുഭാഗത്തെ തുന്നലുകളിൽ അവളുടെ അസന്തുഷ്ടികൾ കെട്ടിക്കിടന്നു. മത്സ്യങ്ങൾ, കുതിരകൾ, ആനകൾ, തേനീച്ചകൾ, എല്ലാം എല്ലാം അവളുടെ പറയാത്ത കഥകൾക്കനുസരിച്ച് താളത്തോടെ നടന്നുനീങ്ങി.

സബിക അബ്ബാസ് ഉറുദുഭാഷയിൽ കവിത ചൊല്ലുന്നത് കേൾക്കാം

കവിതയുടെ ഇംഗ്ലീഷ് പരിഭാഷ പ്രതിഷ്ത പാണ്ഡ്യ ചൊല്ലുന്നത് കേൾക്കാം

مادری زبانیں

شاید نہ میری
اور نہ  ہماری ماں کی کوئی زبان تھی
زبان تو مردوں کوملتی ہے
مردانیت کی وراثت میں
جس کو وہ جیسے چاہیں استعمال کر سکتے ہیں،
گالیاں ایجاد کرکے
غصہ کر،
قانون بنا کر،
چلاّ کر
کھوکھلے عشق کے خطوں میں،
دیواریں گود کر،
تاریخیں گڑھ کر

مردوں کی زبانیں ملتی ہیں
دفتی کی لغتوں میں
اس کو چھاپنے کے لیے
مشینوں کا ایجاد ہوا ہے
ماں کی زبانوں میں لکھی
کویتاؤں کےنیچے
خود کا نام گُدا ہے
بڑے بڑے کتاب گھروں میں
ان کی زبانوں کی ہی کتابیں اور میگزینوں کی
لمبی دھول بھری، جالا لگی الماریاں موجود ہیں
پارلیامنٹوں میں، ریلیوں میں
مردوں کی زبانیں ہی
بولی گئی ہیں
سنی گئی ہیں
لکھی گئی ہیں
سمجھی گئی ہیں
اشتہاروں میں چھاپی گئی ہیں

ہماری ماؤں کی زبانوں کی
تصویر و تاثیر الگ
انداز الگ
تاریخ الگ
بھاؤ الگ
باریک الگ

ڈبو کے عشق میں
بھگو کے لوبان کی دھونیوں میں
جہد کے دریا میں نہلا کر
مٹی کے قلم تیار کیے گئے ہیں
پھر چھپا کر انہیں رکھا گیا ہے
ساڑیوں کی پرتوں میں
ٹرنک میں دبا کر
انوکول موقعوں پر نکال کر
خون کی سیاہی سے ہتھیلیوں پر
مٹی کے قلم نے لکھی ہیں
ہماری مادری زبانیں

جب جب قلم بنا نہ سکیں
تو، بند کمروں کے کونوں میں
رانیوں نے، داسیوں نے
پھسپھسائی ہیں ہماری مادری زبانیں

جنہیں کمرے اور محل نہیں ملے
انہوں نے کھیتوں
اور جھونپڑیوں کی کچی زمینوں پر
ہنسیے اور کھرپیوں سے گودی ہیں
ہماری مادری زبانیں

جن کے ہاتھوں میں فن تھا انہوں نے
برقعوں اور ساڑیوں پر  کاڑھی ہیں
آری، زردوزی و مقیش کی
مادری زبانیں

قبروں کی اینٹوں پر گدی
مادری زبانیں
چتاؤں کی راکھ میں بجھی
مادری زبانیں
خوابیدہ پلکوں سےکھلے لال آسمان پر لکھی
مادری زبانیں
آندولنوں کی گلابی پکار
مادری زبانیں
دلوں کی دھڑک، عشق کی جھنکار
مادری زبانیں
تمنا کی طلب گار
مادری زبانیں

مردوں کی زبانوں کا
رنگ ایک
طریقہ ایک
آواز ایک
مگر رنگ برنگی اٹھلاتی
رس دار، نانا پرکار
مادری زبانیں
اختری کے حلق سے گرے الفاظ
فاطمہ کا انداز
عشق میں سرفراز
مادری زبانیں

ان ساری زبانوں کو چن کر
لفظوں کو سمیٹ کر
ہم لکھ رہے ہیں
نئے سرے سے
ہماری خود کی
مزیدار، جرار، تیز طرار، لمبی
مادری زبانیں

അമ്മയുടെ ഭാഷകൾ

എനിക്കോ, എന്റെ അമ്മയ്ക്കോ,
ഒരുപക്ഷേ ഒരിക്കലും ഭാഷകളുണ്ടായിരുന്നിട്ടുണ്ടാവില്ല
പുരുഷന്മാർക്ക് ആ ഭാഗ്യമുണ്ട്
പൌരുഷത്തിന്റെ പൈതൃകം
തെറികൾ കണ്ടെത്താനോ
ദേഷ്യം തുപ്പാനോ
നിയമങ്ങൾ ആജ്ഞാപിക്കാനോ
ഒച്ചയിടാനോ
പൊള്ളയായ പ്രണയലേഖനങ്ങൾ എഴുതാനോ
ചുമരുകളിൽ കൊത്തിവെക്കാനോ
ചരിത്രം കെട്ടിച്ചമയ്ക്കാനോ
ഇഷ്ടപ്രകാരം എടുത്തുപയോഗിക്കാവുന്ന പൈതൃകം

കട്ടിക്കടലാസുകൊണ്ട് പൊതിഞ്ഞ നിഘണ്ടുവാണ്
പുരുഷന്മാരുടെ ഭാഷ
അത് അച്ചടിക്കാനാണ് യന്ത്രങ്ങൾ കണ്ടുപിടിച്ചത്
ഞങ്ങളുടെ അമ്മമാർ എഴുതിയ
കവിതകൾക്ക് താഴെ കൊത്തിവെച്ചിരുന്നത്
അവരുടെ പേരുകളായിരുന്നു
അവർ അവരുടെ ഭാഷയിൽ എഴുതിയ പുസ്തകങ്ങൾ
മാറാല പിടിച്ച് വലിയ ഗ്രന്ഥപ്പുരകളുടെ
പൊടി പിടിച്ച കള്ളികളിൽ കിടന്നു
പാർലമെന്റായാലും ഘോഷയാത്രയായാലും
സംസാരിച്ചതും, കേട്ടതും, രേഖപ്പെടുത്തിയതും
എഴുതപ്പെട്ടതും, മനസ്സിലാക്കപ്പെട്ടതും
പരസ്യം ചെയ്യപ്പെട്ടതുമൊക്കെ
അവരുടെ ഭാഷയായിരുന്നു.

ഞങ്ങളുടെ അമ്മമാരുടെ ഭാഷകൾ വ്യത്യസ്തമായിരുന്നു
അതിന്റെ രൂപവും, സ്വാധീനവും,
ശൈലിയും, ചരിത്രവും
അവതരണവുമൊക്കെ മറ്റൊന്നായിരുന്നു

ഭൂമിയിൽനിന്ന് വെട്ടിയെടുത്തതാണ്
അവരുടെ തൂലികകൾ
സ്നേഹത്തിൽ മുക്കി,
സാമ്പ്രാണിയുടെ നിഗൂഢമായ പുകയിൽ പൊതിഞ്ഞ്,
വിയർപ്പിന്റെ സമുദ്രത്തിൽ കഴുകി,
പഴയ സാരികളുടെ മടക്കുകൾക്കുള്ളിലും
പഴയ പെട്ടികളുടെ അടിയിലും
അവയെ ഒളിച്ചുവെച്ചു.
ആ മണ്ണിന്റെ തൂലികകളാണ്
ഏതോ പാകമായ ഒരു മുഹൂർത്തത്തിൽ
ഞങ്ങളുടെ കൈവെള്ളകളിൽ,
ചുവന്ന മഷിയിൽ
ഞങ്ങളുടെ മാതൃഭാഷ എഴുതിത്തന്നത്

അടച്ചിട്ട മുറിക്കുള്ളിൽ
തൂലികകളുണ്ടാക്കാൻ കഴിയാതിരുന്നപ്പോൾ അവർ
ആ അമ്മമൊഴികൾ ചെവികളിൽ മന്ത്രിച്ചുതന്നു
രാജ്ഞിമാരും, അടിമപ്പെണ്ണുങ്ങളും

സ്വന്തമായി ഒരു മുറിയോ കൊട്ടാരമോ
ഇല്ലാതിരുന്നവരാകട്ടെ
അരിവാളുകൊണ്ടും കരണ്ടികൊണ്ടും
പാടത്തെ ചെളിപുരണ്ട മണ്ണിലും
അവരുടെ കുടിലുകളുടെ തറയിലും
ആ അമ്മമൊഴികൾ കൊത്തിവെച്ചുതന്നു

വിരൽത്തുമ്പിൽ വിരുതുള്ളവർ
ഉടുപ്പുകളിലും സാരികളിലും
ആരിയും മുകൈഷും സർദോസിയും
അമ്മമൊഴികളാക്കി തയ്ച്ചുതന്നു

സ്മാരകശിലകളിൽ
കൊത്തിവെച്ച ഞങ്ങളുടെ മാതൃഭാഷകൾ
ചിതയിലെ തീനാളങ്ങളിൽ ചാരങ്ങളായി
ചുവന്ന ആകാശത്തിൽ എഴുതപ്പെട്ടു
സ്വപ്നം നിറഞ്ഞ, ഉറക്കച്ചടവുള്ള കണ്ണുകൾക്കകത്ത്
അവ തുറന്നു
ഞങ്ങളുടെ മാതൃഭാഷകൾ -
വിപ്ലവത്തിന്റെ ചുവന്ന ആഹ്വാനം
ഞങ്ങളുടെ ഹൃദയഭേരി
സ്നേഹസംഗീതം
വിശ്രമമില്ലാത്ത അഭിനിവേശങ്ങൾ
ഞങ്ങളുടെ മാതൃഭാഷകൾ!

പുരുഷന്മാരുടെ ഭാഷകളെല്ലാം ഒന്നുതന്നെ
അമ്മമാരുടെ മധുരമുള്ള, നിറമുള്ള
വൈവിധ്യമുള്ള ഭാഷകളിൽനിന്ന്
വേറിട്ട്, അവയ്ക്കെല്ലാം
ഒരേ നിറം
ഒരേ ആകൃതി
ഒരേ ശബ്ദം
ഞങ്ങളുടെ മാതൃഭാഷകൾ,
അഖ്തരിയുടെ കണ്ഠത്തിൽനിന്ന് വന്ന
വാക്കുകൾപോലെ
ഫാത്തിമയിൽനിന്ന് പഠിച്ചതുപോലെ
സ്നേഹത്തിന്റെ കൊടുമുടികൾപോലെ.

അവയോരോന്നും പറിച്ചെടുത്ത്
എല്ലാ വാക്കുകളും പെറുക്കിയെടുത്ത്
ഒരു പുതിയ തുടക്കം
ഞങ്ങളിപ്പോൾ എഴുതാൻ തുടങ്ങുന്നു
ഞങ്ങളുടെതന്നെ, ആവേശകരവും
ധീരവും, മൂർച്ചയേറിയതും
യുക്തിസഹവുമായ
നീളമുള്ള മാതൃമൊഴികളിൽ


പരിഭാഷ: രാജീവ് ചേലനാട്ട്

Poem : Sabika Abbas

साबिका एक कवि, आयोजक और क़िस्सागो हैं. वह एसएएजी एंथोलॉजी के लिए बतौर सीनियर एडिटर काम करती हैं, और फियरलेस कलेक्टिव के साथ सामुदायिक कार्यों और अभियानों का संचालन करती हैं.

की अन्य स्टोरी Sabika Abbas
Editor : Pratishtha Pandya

प्रतिष्ठा पांड्या, पारी में बतौर वरिष्ठ संपादक कार्यरत हैं, और पारी के रचनात्मक लेखन अनुभाग का नेतृत्व करती हैं. वह पारी’भाषा टीम की सदस्य हैं और गुजराती में कहानियों का अनुवाद व संपादन करती हैं. प्रतिष्ठा गुजराती और अंग्रेज़ी भाषा की कवि भी हैं.

की अन्य स्टोरी Pratishtha Pandya
Painting : Labani Jangi

लाबनी जंगी साल 2020 की पारी फ़ेलो हैं. वह पश्चिम बंगाल के नदिया ज़िले की एक कुशल पेंटर हैं, और उन्होंने इसकी कोई औपचारिक शिक्षा नहीं हासिल की है. लाबनी, कोलकाता के 'सेंटर फ़ॉर स्टडीज़ इन सोशल साइंसेज़' से मज़दूरों के पलायन के मुद्दे पर पीएचडी लिख रही हैं.

की अन्य स्टोरी Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat