ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ്. 2024 ഏപ്രിൽ 19-നും ജൂൺ 1-നുമിടയിലുമായിട്ടാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഗ്രാമീണ ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന പാരി വിവിധ മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യുകയും, നാട്ടിൻപുറങ്ങളിലെ വോട്ടർമാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, വനങ്ങളിൽ താമസിക്കുന്നവർ, കുടിയേറ്റക്കാർ, അങ്ങിനെ സമൂഹത്തിന്റെ പാർശ്വഭാഗങ്ങളിലുള്ളവർ ഞങ്ങളോട് അവരുടെ അത്യാവശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വീട്ടിലും കൃഷിയിടങ്ങളിലും വെള്ളം, വൈദ്യുതി, കുട്ടികൾക്കുള്ള തൊഴിലവസരങ്ങൾ എന്നിവയൊക്കെയാണവ. മറ്റൊരു കൂട്ടരുമുണ്ട്. വളരുന്ന സാമുദായിക സംഘർഷങ്ങളിലും രാഷ്ട്രീയ വൈരാഗ്യങ്ങളിലും പെട്ട്, ജീവനും സ്വത്തിനും ഭീഷണി നേരിടുന്നവർ. ഞങ്ങളുടെ പൂർണ്ണമായ റിപ്പോർട്ടുകൾ ഇവിടെ വായിക്കാം