വെള്ളം സ്വപ്നം കണ്ട്, കടത്തിൽ മുങ്ങുന്നവർ

ആന്ധ്രാ പ്രദേശിലെ അനന്തപുരിൽനിന്നുള്ള ഈ കഥ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്, 20 വർഷം മുമ്പത്തെ ദ് ഹിന്ദു ദിനപ്പത്രത്തിലാണ്. ജലദൌർല്ലഭ്യം രൂക്ഷമായതൊടെ, വെള്ളം കണ്ടെത്തുന്ന ദിവ്യന്മാരും കുഴൽക്കിണറുകളും വീണ്ടും തിരിച്ചുവരുന്നതിനാലാണ് ഞങ്ങൾ ഈ കഥ വീണ്ടും രേഖപ്പെടുത്തുന്നത്

ജൂലായ് 7, 2024 | പി. സായ്നാഥ്

എം.എസ്. സ്വാമിനാഥൻ കർഷകഹൃദയങ്ങളിൽ ജീവിക്കുന്നു

ഡോ. എം.എസ്. സ്വാമിനാഥൻ(1925-2023) ഇന്ത്യയിലെ സമുന്നതനായ കാർഷിക ശാസ്ത്രജ്ഞനായിരുന്നു. കാർഷികഗവേഷണം, നയ-പദ്ധതി രൂപീകരണം എന്നിവയ്ക്ക് നൽകിയ സംഭാവനകളിലൂടെ അദ്ദേഹം നിർദ്ദേശിച്ചത്, കാർഷികോത്പാദനത്തിന്റെ മാനദണ്ഡമുപയോഗിച്ചല്ല, മറിച്ച്, കർഷകരുടെ വരുമാനത്തിലുണ്ടാവുന്ന വളർച്ചയുടെ അടിസ്ഥാനത്തിലാവണം കൃഷിയുടെ വളർച്ചയെ കാണണമെന്നായിരുന്നു

ഒക്ടോബർ 3, 2023 | പി. സായ്നാഥ്

പുരുളിയയിൽ: സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റേയും വിപ്ലവത്തിന്റെയും ഗാനങ്ങൾ

ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പാട്ടുകാരും വാദ്യക്കാരും രംഗത്ത് വന്നതോടെ, സ്വാതന്ത്ര്യപ്പോരാട്ടത്തിൽ നാടോടിപ്പാട്ടുകൾക്ക് പുതിയ അർത്ഥം കൈവന്നു

ഓഗസ്റ്റ് 17, 2023 | പി. സായ്നാഥ്

ഗാന്ധിജിക്കും അംബേദ്ക്കറിനുമിടയിൽ ആരെയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്?

2023 ഓഗസ്റ്റ് 15-ന് ശോഭാറാം ഗേഹേർവാറിന്റെ കഥ, പാരി നിങ്ങൾക്കുവേണ്ടി അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യപ്പോരാട്ടത്തിനിടയിൽ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് പരിക്ക് പറ്റിയ ആളാണ് അദ്ദേഹം. രാജസ്ഥാനിലെ ദളിത സമുദായത്തിൽനിന്നുള്ള 98 വയസ്സുള്ള ഈ സ്വയം പ്രഖ്യാപിത ഗാന്ധിയൻ, അതേസമയം അംബേദ്ക്കറിന്റേയും ഒളിവിലുള്ള വിപ്ലവകാരികളുടേയുംകൂടി ഭാഗമായിരുന്നു. 2022-ൽ പെൻ‌ഗ്വിൻ പ്രസിദ്ധീകരിച്ച പി. സായ്നാഥിന്റെ ‘ദ് ലാസ്റ്റ് ഹീറോസ്, ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യാസ് ഫ്രീഡം’ എന്ന പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗം

ഓഗസ്റ്റ് 15, 2023 | പി. സായ്നാഥ്

സമ്മാനം നൽകുന്ന കരാറുകാരെ സൂക്ഷിക്കുക

ശക്തന്മാരുടെ ആഗ്രഹങ്ങൾക്കെതിരെ ഒരു ചെറിയ ഗ്രാമപഞ്ചായത്തിന്റെ സർപാഞ്ച് നിലയുറപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് തിക്താനുഭവങ്ങളിലൂടെ പഠിക്കാൻ കഴിഞ്ഞു, ജാർഘണ്ഡിലെ ഗും‌ല ജില്ലയിലെ തെത്ര ഗ്രാമത്തിലെ തെരേസ ലക്രയ്ക്ക്

ജൂലായ് 10, 2023 | പി. സായ്നാഥ്

വിദർഭ: മഴയില്ല, ‘മഞ്ഞും ജലോദ്യാനങ്ങളും‘ മാത്രം

2005-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ ഈ ഭാഗം വർഷങ്ങളായി 11-ആം ക്ലാസ്സ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ. യാഥാർത്ഥ്യത്തെ മായ്ച്ചുകളഞ്ഞ് ഇല്ലാതാക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായി, എൻ.സി.ഇ.ആർ.ടി. 2023-2024ലെ പാഠത്തിൽനിന്ന് ഈ ഭാഗം ‘വിവേചനപൂർവ്വം’ ഒഴിവാക്കിയിരിക്കുന്നു. വിചിത്രമെന്ന് പറയട്ടെ, അപ്പോഴും, ഫൺ & ഫൂഡ് വില്ലേജ് ബാഹ്യലോകത്ത് യാഥാർത്ഥ്യമായി നിലനിൽക്കുകയും ചെയ്യുന്നു

ഏപ്രിൽ 11, 2023 | പി. സായ്നാഥ്

തേലു മഹാത്തോ നിർമ്മിച്ച കിണർ

അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാളികളുടെ തലമുറയിലെ അവസാനത്തെ കണ്ണികളിലൊരാൾ 2023 ഏപ്രിൽ 6-ന്, പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ തന്റെ വീട്ടിൽ‌വെച്ച് കഥാവശേഷനായി

ഏപ്രിൽ 10, 2023 | പി. സായ്നാഥ്

വൈജാത്യത്തിൽ ഏകത്വം, വൈവിധ്യത്തിൽ ആനന്ദം

നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ വൈവിധ്യത്തിലേക്ക് സ്വന്തം ഭാഷയിലൂടെയും അതിനുമപ്പുറത്തുള്ള ഭാഷകളിലൂടെയും ഊളിയിട്ട്, പാരിയിലെ പരിഭാഷകർ അന്താരാഷ്ട്ര പരിഭാഷാദിനം ആഘോഷിക്കുന്നു

സെപ്റ്റംബർ 30, 2022 | പി. സായ്നാഥ്

ഭവാനി മഹാതൊ വിപ്ലവത്തെ ഊട്ടിയപ്പോള്‍

101-നും 104-നുമിടയില്‍ പ്രായമുള്ള ഭവാനി മഹാതോ സ്വാതന്ത്ര്യസമരത്തില്‍ താന്‍ ഏതെങ്കിലും തരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുള്ളതിനെ ശക്തമായി നിഷേധിക്കുന്നു. എന്നിരിക്കിലും, പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ അവരുടെ വീട് സന്ദര്‍ശിച്ചതില്‍നിന്നും നേരെ വിപരീതമായ നിഗമനത്തിലാണ് ഞങ്ങള്‍ എത്തിച്ചേർന്നത്. സമരത്തിനുവേണ്ടി അവർ സഹിച്ച ത്യാഗങ്ങൾ അത്ഭുതകരമാണ്

ഏപ്രിൽ 18, 2022 | പി. സായ്നാഥ്

ക്യാപ്റ്റൻ ഭാവുവിനോടൊപ്പം ചരിത്രത്തിലെ ഒരു നിമിഷവും ഇല്ലാതാവുന്നു

'രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ പൊരുതിയത്, വിമോചനത്തിനും സ്വാതന്ത്ര്യത്തിനും – വിമോചനം ഞങ്ങൾ നേടി'

ഫെബ്രുവരി 17, 2022 | പി. സായ്നാഥ്

സ്വദേശ, വിദേശ മദ്യങ്ങൾ തമ്മില്‍

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്‍റെ ‘ഉപഭോഗം’ കഴിഞ്ഞ വർഷം മദ്ധ്യപ്രദേശിൽ 23 ശതമാനം വർദ്ധിച്ചു എന്നുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം 1994-ൽ സർജുഗ ജില്ലയിലൂടെ നടത്തിയ രസകരമായ ഒരു യാത്രയുടെ ഓർമ്മ ഉണർത്തുന്നു

ജനുവരി 3, 2022 | പി. സായ്നാഥ്

ഇന്ത്യയുടെ മുഖ്യന്യായാധിപന് ഒരു തുറന്ന കത്ത്

അന്വേഷണാത്മക പത്രപ്രവർത്തനം ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് രാജ്യത്തിന്‍റെ മുഖ്യന്യായാധിപന്‍ കൃത്യമായി നിരീക്ഷിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പത്ര സ്വാതന്ത്ര്യം അതിന്‍റെ ഏറ്റവും അധഃപതിച്ച അവസ്ഥയിലാണെന്ന യാഥാർത്ഥ്യം നീതിന്യായ വ്യവസ്ഥ പക്ഷെ നേരിടേണ്ടതല്ലേ?

ഡിസംബർ 23, 2021 | പി. സായ്നാഥ്

കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചത് പ്രധാനമന്ത്രി ചില കർഷകരെ ബോധിപ്പിക്കാന്‍ പരാജയപ്പെട്ടതുകൊണ്ടല്ല, മറിച്ച് ഭീരുക്കളായ മാദ്ധ്യമങ്ങൾ അവരുടെ സമരത്തെയും ശക്തിയെയും വിലകുറച്ചു കാട്ടാൻ ശ്രമിച്ചിട്ടുപോലും അവര്‍ ശക്തരായി നിലകൊണ്ടതുകൊണ്ടാണ്

നവംബർ 20, 2021 | പി. സായ്നാഥ്

ചികാപാർ ഗ്രാമത്തെ ‘വികസനo’ പിന്തുടർന്നപ്പോൾ

കര, വ്യോമ, നാവിക വിഭാഗങ്ങളെ നേരിടുകയും അവയോട് പരാജയപ്പെടുകയും ചെയ്ത ലോകത്തിലെ ഒരേയൊരു ഗ്രാമം ഒഡീഷയിലെ കോരാപുടിലുള്ള കൊച്ചു ചികാപാർ ആയിരിക്കാനാണ് സദ്ധ്യത

നവംബർ 18, 2021 | പി. സായ്നാഥ്

ഔദ്യോഗിക വായ്പയ്ക്ക് നഹകുല്‍ പണ്ഡൊ നല്‍കിയ വില

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യം വച്ചുകൊണ്ടുള്ള നിരവധി ‘പദ്ധതികൾ’ക്ക് 1990-കൾ സാക്ഷ്യം വഹിക്കുകയും അവ അനവധാനതയോടെ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്‌ഗഢിലെ സർഗുജ ജില്ലയിലെ ഇതുപോലെയുള്ള ഒന്നിന് നഹകുൽ പണ്ഡൊ നൽകിയ വില തന്‍റെ വീടിന്‍റെ മേൽക്കൂരയാണ്

നവംബർ 3, 2021 | പി. സായ്നാഥ്

ആഴക്കടലില്‍ നേരിടുന്ന വലിയ അപകടം, കുറഞ്ഞ പ്രതിഫലം

തമിഴ്‌നാട്ടിലെ രാമനാട് ജില്ലയിലെ മീന്‍പിടുത്തക്കാരോടൊപ്പം കടലിലേക്ക് രണ്ടുദിവസം രാത്രിയാത്ര നടത്തിയതിനെക്കുറിച്ച് - അവര്‍ അദ്ധ്വാനിക്കുന്നു, അവര്‍തന്നെ പറയുന്നതുപോലെ, ‘മറ്റേതോ ഒരാളെ ലക്ഷാധിപതിയാക്കാന്‍’

ഒക്ടോബർ 26, 2021 | പി. സായ്നാഥ്

കിഷന്‍ജിയുടെ തള്ളിമാറ്റപ്പെടുന്ന കൈവണ്ടി

മുറാദാബാദിലെ ഇദ്ദേഹത്തിന്‍റെ കാര്യത്തിലെന്നപോലെ എല്ലായിടത്തുമുള്ള ചെറിയ ഉന്തുവണ്ടിക്കച്ചവടക്കാരേയും വലിയ വാഹനങ്ങള്‍ കുഴപ്പത്തിലാക്കുന്നു

ഒക്ടോബർ 4, 2021 | പി. സായ്നാഥ്

എല്ലാ ഇന്‍ഡ്യന്‍ ഭാഷയും നിങ്ങളുടെ ഭാഷയാണ്‌

ഇന്ന് സെപ്തംബര്‍ 30 അന്താരാഷ്ട്ര പരിഭാഷ ദിനമാണ്. പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യ 13 ഭാഷകളില്‍ പ്രസിദ്ധീകരണം നടത്തുന്നു - അതായത് മറ്റേതൊരു ജേര്‍ണലിസം വെബ്സൈറ്റും ചെയ്യുന്നതിലധികം

സെപ്റ്റംബർ 30, 2021 | പി. സായ്നാഥ്

ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

95 വയസ്സുണ്ടായിരുന്ന ഹൗസാബായ് പാട്ടീല്‍ 1943-46 കാലഘട്ടത്തില്‍ സാത്താര പ്രദേശത്ത് ബ്രിട്ടീഷ് സ്ഥാവരജംഗമവസ്തുക്കള്‍ ആക്രമിച്ച തീപ്പൊരി സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. അവസാനംവരെ പാവങ്ങളുടെ നീതിക്കായുള്ള പോരാളിയായി അവര്‍ നിലകൊണ്ടു

സെപ്റ്റംബർ 24 2021 | പി. സായ്നാഥ്

മല്‍കാന്‍ഗിരിയിൽ - ഗ്രാമച്ചന്തകളിൽനിന്ന് ഗ്രാമച്ചന്തകളിലേക്ക്

തങ്ങൾ നിർമ്മിച്ച ഉത്പന്നങ്ങൾ വിൽക്കാൻ ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ ആദിവാസികൾ ആശ്രയിക്കുന്നത് ഹാട്, അഥവാ, ഗ്രാമച്ചന്തകളെയാണ്. എന്നാൽ പലപ്പോഴും, അവർക്കവിടേക്ക് എത്താൻ കഴിയാറില്ല

ഓഗസ്റ്റ് 19, 2021 | പി. സായ്നാഥ്

നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം

ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായ പഞ്ചാബിലെ ഹോശിയാര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ഭഗത് സിംഗ് ജുഗ്ഗിയാൻ ബ്രിട്ടീഷുകാര്‍ പോയതോടെ പോരാട്ടം അവസാനിപ്പിച്ചില്ല. ഇപ്പോഴും - 93-ാം വയസ്സിലും - അദ്ദേഹം കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പൊരുതുന്നു

ഓഗസ്റ്റ് 15, 2021 | പി. സായ്നാഥ്

‘പക്ഷെ എന്‍റെ വണ്ടിയില്‍ സ്റ്റീരിയോ ഉണ്ട് സര്‍’

കോരാപുടിലെ ഗ്രാമപ്രദേശങ്ങളിലെ ഒരുപാട് ലോറി ഡ്രൈവര്‍മാരും, ഈ വണ്ടി ഓടിക്കുന്ന ആളെപ്പോല, ഉടമ ശ്രദ്ധിക്കാത്തപ്പോള്‍ സ്വതന്ത്രമായ രീതിയില്‍ വണ്ടിക്കാരായി പ്രവര്‍ത്തിക്കുന്നു

ഓഗസ്റ്റ് 5, 2021 | പി. സായ്നാഥ്

യു.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പ്: അദ്ധ്യാപരുടെ മരണസംഖ്യ 1,621 ആയിരിക്കുന്നു

എന്തുകൊണ്ടായിരുന്നു യു.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്? ഈ തിരഞ്ഞെടുപ്പ് വലിയ ദുരന്തം വരുത്തി വയ്ക്കുകയും ഇപ്പോഴും അതു തുടരുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങള്‍ പാരി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു

മേയ് 18, 2021 | പി. സായ്നാഥ്

നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി

കിഴക്കൻ മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് സ്ത്രീകൾ അടുത്തുള്ള പട്ടണങ്ങളിൽനിന്ന് സമീപത്തുള്ള ഗ്രാമങ്ങളിലേക്ക് നിത്യവൃത്തിക്കായി യാത്ര ചെയ്യുന്നു. അധികം പഠനവിധേയമായിട്ടില്ലാത്ത ഒരു കുടിയേറ്റ മാതൃകയാണ് ഇത് – പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക്

മേയ് 1, 2021 | പി. സായ്നാഥ്

ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു

101 വയസ്സുകാരനായിരുന്ന അദ്ദേഹം ഇന്ത്യയിലെ അവസാന സ്വാതന്ത്ര്യ സമര പോരാളികളില്‍ ഒരാളായിരുന്നു. സാംഗ്ലി ജില്ലയിലെ 1943-ലെ തൂഫാന്‍ സേനയിലെ ഒളി വിപ്ലവകാരികളുടെ സന്ദേശവാഹകനായിരുന്നു അദ്ദേഹം. ജീവിതത്തിന്‍റെ അവസാന മാസങ്ങള്‍ വരെ അദ്ദേഹം സൈക്കിള്‍ സവാരി നടത്തിയിരുന്നു

ഏപ്രിൽ 20, 2021 | പി. സായ്നാഥ്

ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും

ഒരു വർഷത്തിനുള്ളിൽ ജി.ഡി.പി. 7.7 ശതമാനമായി ചുരുങ്ങിയപ്പോള്‍, നമ്മൾ മറ്റൊരു ഘട്ടത്തില്‍ 'വിപരീത’ കുടിയേറ്റത്തിനു സാക്ഷ്യം വഹിച്ചപ്പോള്‍, കർഷകർ ഡൽഹിയുടെ കവാടങ്ങളിൽ അവഗണിക്കപ്പെട്ട് കാത്തുകിടന്നപ്പോള്‍ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് റെക്കോര്‍ഡ് നിലയിലെത്തി

ഏപ്രിൽ 16, 2021 | പി. സായ്നാഥ്

സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത

ഡൽഹിയുടെ കവാടങ്ങളിൽ സമരം ചെയ്യുന്ന കർഷകരെ പിരിച്ചു വിടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സമരങ്ങളെ പ്രാദേശികമായി അടിച്ചമർത്തുന്നതിനെ നീതീകരിക്കുന്ന അന്തർദേശീയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പെരുകുകയാണ്. അടുത്തതായി ഇവ ഭൂമിക്കു പുറത്തേക്കുള്ള മാനങ്ങളും കൈ വരുമോ?

ഫെബ്രുവരി 6, 2021 | പി. സായ്നാഥ്

ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

പുതിയ കാര്‍ഷിക നിയമങ്ങള്‍ 1975-77 കാലഘട്ടത്തിലെ അടിയന്തിരാവസ്ഥയ്ക്കു ശേഷം കണ്ടിട്ടില്ലാത്ത തരത്തില്‍ നിയമ സഹായം തേടാനുള്ള എല്ലാ പൗരന്മാരുടെയും, കര്‍ഷകരുടേതു മാത്രമല്ല, അവകാശത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകര്‍ നമ്മുടെയെല്ലാം അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നു

ഡിസംബർ 10, 2020 | പി. സായ്നാഥ്

'ഇനിയുമൂറ്റാനേറെ രക്തം’

ഈ കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രധാന പ്രശ്നം എത്ര വേഗത്തിൽ സാധാരണഗതിയിലേക്ക് പോകാം എന്നതല്ല. ലക്ഷോപലക്ഷം ദരിദ്ര ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഈ 'സാധാരണത' തന്നെയായിരുന്നു പ്രശ്നം. ഇനി വരുന്ന പുതിയ സാമാന്യക്രമം ഉത്തേജകമരുന്ന് കുത്തിവെച്ച പഴയ സാധാരണത്വം തന്നെയാണ്

ഓഗസ്റ്റ് 10, 2020 | പി. സായ്നാഥ്

ശങ്കരയ്യ: ഒൻപത് ദശാബ്ദത്തോളം ഒരു വിപ്ലവകാരി

ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ് എൻ. ശങ്കരയ്യ. ബ്രിട്ടീഷ് ഭരണത്തിനെതിരെ - പൊതുസമൂഹത്തിലും, ജയിലിലും, ഒളിവിലും, നടത്തിയ പോരാട്ടങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥ അദ്ദേഹം ചെന്നൈയിൽ പാരിയോട് [PARI] പറഞ്ഞു

ജൂലായ് 15, 2020 | പി. സായ്നാഥ്

കുടിയേറ്റക്കാരനും ഉപരിവർഗ്ഗക്കാരന്റെ ധാർമ്മികദാരിദ്ര്യവും

കുടിയേറ്റത്തൊഴിലാളിയുടെ അവകാശങ്ങളൊടുള്ള ക്രൂരമായ അവഗണനയെ വെളിവാക്കിയ ഒന്നായിരുന്നു അടച്ചുപൂട്ടൽ; അവർക്കാവശ്യം നമ്മുടെ കേവലമായ സഹതാപമല്ല, പൂർണ്ണമായ നീതിയാണെന്ന് ഇന്ത്യ ടുഡേയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം സൂചിപ്പിക്കുന്നു

ജൂൺ 8, 2020 | പി. സായ്നാഥ്

കോവിഡ്-19-ന്‍റെ കാര്യത്തില്‍ നമ്മള്‍ എന്തുചെയ്യണം?

പ്രതിസന്ധിയോടു പ്രതികരിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുവച്ച ‘പാക്കേജ്’ ധാരണയില്ലായ്മയും നിര്‍ദ്ദയത്വവും ഒന്നിച്ചു ചേര്‍ന്നതാണ്

മാർച്ച് 27, 2020 | പി. സായ്നാഥ്

ഒരു ഇന്ത്യൻ വൈക്കോൽ ഇന്ദ്രജാലം

ഇന്ത്യൻ ഗ്രാമവഴികളിലൂടെയുള്ള യാത്രയിൽ ചിലപ്പോൾ മനോഹരമായ വിചിത്രകാഴ്ചകൾ നിങ്ങളെ കാത്തിരിപ്പുണ്ടാവും

മാർച്ച് 19, 2020 | പി. സായ്നാഥ്

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : PARI Translations, Malayalam