ലിംഗപരമായ സ്വത്വം, ലിംഗപരമായ ആവിഷ്കാരം, ലൈംഗികത, ലിംഗപരമായ അനുഭാവം എന്നിവകൊണ്ടാണ് ക്വിയർ ജനത സ്വയം തിരിച്ചറിയുന്നത്. പൊതുവെ അവർ എൽ.ജി.ബി.ടി.ക്യു.ഐ.എ + സമൂഹം എന്ന നിലയ്ക്കും, സ്ത്രീസ്വവർഗ്ഗാനുരാഗികൾ (ലെസ്ബിയൻ), പുരുഷസ്വവർഗ്ഗാനുരാഗികൾ (ഗേ), ഇരുലിംഗർ (ബൈസെക്ഷ്വൽ), ഭിന്നലിംഗർ (ട്രാൻസ്‌ജെൻഡർ), അപൂർവ്വലൈംഗികർ (ക്വസ്റ്റനിംഗ്/ക്വിയർ), അന്തർലിംഗർ (ഇന്റർസെക്സ്), അലൈംഗികർ (അസെക്ഷ്വൽ) തുടങ്ങിയ വിഭാഗങ്ങളായും അടയാളപ്പെടുന്നു. സാമൂഹികവും നിയമപരവുമായ മേഖലകളിൽ പൂർണ്ണമായും അംഗീകരിക്കപ്പെടാനുള്ള അവരുടെ യാത്ര പോരാട്ടങ്ങൾ നിറഞ്ഞതാണ്. അടിസ്ഥാന അവകാശങ്ങൾപോലും ക്വിയർ സമുദായത്തിന് പ്രാപ്യമല്ല എന്ന് അടിവരയിടുന്നതാണ് ഈ വിഭാഗത്തിൽ ചേർത്തിരിക്കുന്ന കഥകൾ. വ്യക്തിപരവും തൊഴിൽപരവുമായ ഇടങ്ങളിൽ, സാമൂഹികമായ അംഗീകാരത്തിനും, നീതിക്കും, സ്വത്വത്തിനും, ഉറപ്പുള്ള ഒരു ഭാവിക്കും വേണ്ടി അവർക്ക് പോരാടേണ്ടിവരുന്നു. സ്വന്തം അസ്തിത്വം കണ്ടെത്താനുള്ള യാത്രയ്ക്കിടയിൽ ഒറ്റയ്ക്കും കൂട്ടായും ആനന്ദങ്ങൾ ആഘോഷിക്കുന്ന ക്വിയർ ജനതയുടെ ശബ്ദങ്ങൾ പുറത്ത് കൊണ്ടുവരികയാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള ഈ കഥകൾ