at-the-countrys-back-breaking-brick-kilns-ml

Jan 17, 2024

രാജ്യത്തെ നടുവൊടിക്കുന്ന ഇഷ്ടികച്ചൂളകളിൽ

ഇന്ത്യയിലെ തൊഴിൽ‌സ്ഥലങ്ങളിൽ ഏറ്റവുമധികം ചൂഷണവും ക്രൂരതയും നടക്കുന്നത് ഇഷ്ടികച്ചൂളകളിലാണ്. ആദിവാസി സമൂഹത്തിലെ അതിദരിദ്ര വിഭാഗങ്ങളിലെ ധാരാളം കുടുംബങ്ങൾ, വർഷത്തിൽ ആറുമാസത്തോളം ഈ ചൂളകളിലേക്ക് ഉപജീവനമാർഗ്ഗത്തിനായി കുടിയേറുന്നു. അവിടെ അവർ, താത്ക്കാലികമായുണ്ടാക്കിയ കൂരകളിൽ ജീവിച്ച്, എടുത്താൽ പൊങ്ങാത്ത ഭാരവുമേന്തി അദ്ധ്വാനിക്കുന്നു. ഇതിൽനിന്ന് കിട്ടുന്ന മിതമായ വരുമാനംകൊണ്ടാണ് കൊല്ലത്തിലെ ബാക്കിയുള്ള മാസങ്ങൾ അവർ തള്ളിനീക്കുന്നത്. ആ മാസങ്ങളിൽ അവർ ആരുടെയെങ്കിലും പാടത്തും മറ്റും ജോലി ചെയ്യുകയായിരിക്കും. ഇഷ്ടികച്ചൂളകളിലെ തൊഴിലിന് പലപ്പോഴും ഒരു അടിമവേലയുടെ സ്വഭാവമാണുള്ളത്. കരാറുകാരിൽനിന്ന് കൈപ്പറ്റിയ മുൻ‌കൂർ തുക തിരിച്ചടയ്ക്കാൻ, ദിവസവും അവർ കൃത്യമായ എണ്ണം ഇഷ്ടികകൾ നിർമ്മിക്കണം. ആ എണ്ണമാകട്ടെ പലപ്പോഴും വളരെക്കൂടുതലുമായിരിക്കും. മഹാരാഷ്ട്ര, ഒഡിഷ, തെലുങ്കാന എന്നിവിടങ്ങളിൽനിന്നുള്ള ഇഷ്ടികച്ചൂള തൊഴിലാളികളെക്കുറിച്ചുള്ള പാരി കഥകളാണ് താഴെ

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARI Contributors

Translator

PARI Translations, Malayalam