‘ഡല്‍ഹി യാത്രയില്‍ ഞങ്ങള്‍ താര്‍പാ വായിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും’
മഹാരാഷ്ട്രയിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നും ഏകദേശം 1,000 കര്‍ഷകര്‍ - അവരില്‍ നിരവധിപേര്‍ ആദിവാസികളാണ് - വാന്‍, ടെമ്പോ, ജീപ്പ്, കാര്‍ എന്നിങ്ങനെ വിവിധ വാഹനങ്ങളില്‍ യാത്ര ചെയ്ത് ഡല്‍ഹിയിലെ സമരക്കാരോടൊപ്പം എത്താന്‍ ശ്രമിക്കുന്നു. ഇത് വര്‍ണ്ണശബളവും സുദൃഢവുമായ ഒരു സാര്‍ത്ഥവാഹക സംഘമാണ്.