ടിക്രിയില്‍ നിന്നും കർഷകർ ആത്മാഭിമാനത്തോടെ നാട്ടിലേക്ക്
ഡിസംബർ 11-ന് ടിക്രി സമരസ്ഥലത്ത് കർഷകർ കൂടാരങ്ങൾ നീക്കംചെയ്യുകയും ഗ്രാമങ്ങളിലേക്ക് മടങ്ങി പോകുന്നതിനായി സാധനങ്ങൾ പാക്ക് ചെയ്യുകയും ചെയ്തു - സന്തോഷഭരിതരായി, വിജയികളായി, ഇവിടെയുള്ള ‘വീട്’ വിടുന്നതിൽ ദുഃഖിതരായി, സമരം തുടരുമെന്നുള്ള നിശ്ചയദാർഢ്യത്തോടെ