ഒരിക്കല്‍ ഉള്‍നാടന്‍ ജലഗതാഗത പാതയായിരുന്ന കൊച്ചിയിലെ തേവര-പേരണ്ടൂര്‍ കനാല്‍ ഇപ്പോള്‍ മലിനജലം കൊണ്ട് നിറഞ്ഞിരിക്കുന്നു. മണ്‍സൂണ്‍ വെള്ളപ്പൊക്കം ഇവിടെ പതിവാണ്. ദിവസവേതന തൊഴിലാളികളും തീരത്തു താമസിക്കുന്ന മറ്റുള്ളവരും വര്‍ഷങ്ങളായി പുനരധിവാസത്തിനായി കാത്തിരിക്കുന്നു.