songs-of-the-rann-archive-of-kutchi-folk-songs-ml

Jul 20, 2023

റാനിലെ പാട്ടുകൾ; കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം

പാരിയും കച്ച് മഹിളാ വികാസ് സംഘടനുമായി (കെ.എം.വി.എസ്) ചേർന്ന് സമ്പന്നമായ കച്ച് നാടോടിപ്പാട്ടുകളുടെ ശേഖരമാണ് ഈ മൾട്ടിമീഡിയ ആർക്കൈവിൽ ഒരുക്കിയിട്ടുള്ളത്. പ്രണയം, വിരഹം, നഷ്ടം, വിവാഹം, ഭക്തി, മാതൃഭൂമി, ലിംഗബോധം, ജനാധിപത്യാവകാശങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന 341 ഗാനങ്ങൾ ആ പ്രദേശത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ, അവിടുത്തെ ബിംബങ്ങൾ, ഭാഷ, സംഗീതം എന്നിവയിലൂടെ അവതരിപ്പിക്കുന്നു. ഗായകരും, സംഗീതോപകരണവിദഗ്ദ്ധരും വാദ്യക്കാരുമടങ്ങുന്ന ഗുജറാത്തിൽനിന്നുള്ള 305 കലാകാരന്മാരുടെ അനൌപചാരികമായ ഒരു സംഘം വൈവിദ്ധ്യമാർന്ന സംഗീതരൂപങ്ങൾ അവതരിപ്പിക്കുകയും, ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുന്ന കച്ചിലെ വാമൊഴി പാരമ്പര്യത്തിന് ജീവൻ നൽകുകയും ചെയ്യുന്നു. മണലാരണ്യത്തിൽ അവരുടെ ശബ്ദം പതുക്കെപ്പതുക്കെ ഇല്ലാതാവുന്ന ഈ കാലത്ത്, അവയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായിത്തീരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARI Contributors

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.