ഭയത്തിന്റെ നിഴലിൽ വിളവിറക്കുന്ന ചന്ദ്രാപൂരിലെ കർഷകർ
വനത്തിന് സമീപത്തുള്ള ഭൂമിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് നേരെയുണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും മരണംപോലും സംഭവിക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവും വിളകൾക്ക് ലഭിക്കുന്ന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുമെല്ലാം ഈ പ്രദേശത്തെ കർഷകർക്ക് മുന്നിൽ ഉയർത്തുന്ന ഭീഷണികൾക്ക് പുറമേയാണിത്. തടോബാ-അന്ധാരി ടൈഗർ റിസേർവിന് (ടി.എ.ടി.ആർ) ചുറ്റുമായി അരങ്ങേറുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ രക്തരൂഷിത പ്രത്യാഘാതങ്ങൾ പ്രൊജക്റ്റ് ടൈഗറിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു