സ്ത്രീകൾ കർഷക പ്രശ്നങ്ങളിൽ: ‘ഞങ്ങൾ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നു’
ഇൻഡ്യയിൽ സ്ത്രീകൾക്കു കാര്‍ഷിക രംഗത്ത് ഒരു പ്രമുഖ സ്ഥാനമുണ്ട്. ധാരാളം സ്ത്രീകള്‍ - കർഷകരും കർഷകേതരരും, ചെറുപ്പക്കാരും പ്രായമുള്ളവരും, എല്ലാ ജാതി വർഗ്ഗങ്ങളിൽ പെട്ടവരും - ഡൽഹിയുടെ പരിസരങ്ങളിലുള്ള കർഷകപ്രക്ഷോഭ വേദികളിലെ ശക്തമായ സാന്നിദ്ധ്യമാണ്.