സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പര
സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി പാരിയിൽ പ്രസിദ്ധീകരിച്ചതും ഇപ്പോഴും തുടരുന്നതുമായ ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനങ്ങൾ. വന്ധ്യതയുമായി ബന്ധപ്പെട്ടു നേരിടുന്ന അപമാനം, സ്ത്രീ വന്ധ്യംകരണത്തിനു നല്‍കുന്ന പ്രാധാന്യം, കുടുംബാസൂത്രണത്തിൽ ‘പുരുഷ പങ്കാളിത്ത’ത്തിന്‍റെ അഭാവം, അപര്യാപ്തവും ഇപ്പോഴും നിരവധിപേര്‍ക്ക് അപ്രാപ്യവുമായ ഗ്രാമീണ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍, യോഗ്യതയില്ലാത്ത മെഡിക്കല്‍ പ്രവര്‍ത്തകരും അപകടകരങ്ങളായ പ്രസവങ്ങളും, ആര്‍ത്തവം മൂലം നേരിടുന്ന വിവേചനങ്ങള്‍, പുത്രന്മാര്‍ക്ക് നല്‍കുന്ന മുന്‍ഗണന എന്നിവയാണ് ഈ പരമ്പര കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളിൽ പെടുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാപകമായ മുന്‍വിധികൾ, പ്രവൃത്തികൾ; ആളുകൾ, സമൂഹങ്ങൾ; ലിംഗഭേദം, അവകാശങ്ങൾ; ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന സമരങ്ങൾ, ചിലപ്പോഴുണ്ടാകുന്ന ചെറു വിജയങ്ങൾ എന്നിവയെക്കുറിച്ചും ഈ ലേഖനങ്ങള്‍ സംസാരിക്കുന്നു