അഞ്ച് നൂറ്റാണ്ടുകളായി കൈകൊണ്ടുള്ള വില്ല് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് 80 വയസ്സ് കഴിഞ്ഞ ഷെറിങ് ദോര്‍ജീ ഭുട്ടിയ. തൊഴിൽപരമായി മരപ്പണിക്കാരനായ ദോർജി വീട്ടാവശ്യത്തിനുള്ള മരസ്സാമാനങ്ങളുടെ കേടുപാടുകൾ തീർത്താണ് ഉപജീവനം നേടുന്നതെങ്കിലും, സ്വദേശമായ സിക്കിമിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരുള്ള അമ്പെയ്ത്തിൽനിന്നാണ് പ്രചോദനം തേടുന്നത്.
സിക്കിമിലെ പാക്യോംഗ് ജില്ലയിലെ കാർഥോക്ക് ഗ്രാമത്തിൽ ഒരുകാലത്ത് ധാരാളം വില്ല് നിർമ്മാതാക്കൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇന്ന് ആകെയുള്ളത് ഷെറിംഗ് മാത്രമാണ്. മുളകൊണ്ടാണ് അദ്ദേഹം വില്ല് നിർമ്മിക്കുന്നത്. ബൌദ്ധരുടെ ഉത്സവമായ ലൊസൂംഗിന്റെ കാലത്താണ് അവ കൂടുതലും വിറ്റഴിക്കപ്പെടുന്നത്.
ഇദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ വായിക്കുക
പരിഭാഷ: രാജീവ് ചേലനാട്ട്