ലോക്ക്ഡൗൺ സമയത്ത് ജോലി ചെയ്യുന്നതിനായി ചെന്നൈയിലെ ശുചീകരണ തൊഴിലാളികൾ വളരെ ദൂരം നടന്നോ അല്ലെങ്കിൽ മാലിന്യങ്ങൾ നീക്കുന്ന ലോറികളിൽ യാത്ര ചെയ്തോ ആയിരുന്നു എത്തിയിരുന്നത്. ഈ സമയത്ത് ഒരു ദിവസം അവധി എടുക്കുന്നതു പോലും ജോലിയിൽ നിന്നു പുറത്താക്കപ്പെടുന്നതുൾപ്പെടെയുള്ള ശിക്ഷകൾക്കു കാരണമായിരുന്നു.
എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്.
2021-ൽ പളനിക്ക് ആംപ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സമ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.