ഇന്ത്യയിലെ കാർഷികമേഖലയുടെ കേന്ദ്രസ്ഥാനത്താണ് സ്ത്രീകൾ ഉള്ളതെങ്കിലും അപൂർവമായേ അവര്‍ കർഷകരായി അംഗീകരിക്കപ്പെടുന്നുള്ളൂ. പുതിയ കാർഷിക നിയമങ്ങൾ എടുത്തുകളയാനുള്ള ആഹ്വാനത്തെ പിന്തുണച്ചും മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തിയും അവരിൽ പലരും കഴിഞ്ഞ ആഴ്ച പൂനെയിൽ ഒത്തുകൂടി.