രാജ്യത്തിലെ ബാക്കി പ്രദേശങ്ങളെല്ലാം 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, തെലുങ്കാനയിലെ മല്ലു സ്വരാജ്യവും അവരുടെ സഹ സഖാക്കളും ഹൈദരബാദിലെ നൈസാമിന്റെ കൂലിപ്പട്ടാളവും പൊലീസുമായി യുദ്ധം ചെയ്യുകയായിരുനു. 1946-ൽ, 16 വയസ്സിൽ, അവരുടെ തലയ്ക്ക് 10,000 രൂപയാണ് നൈസാം പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ആ ധീരവനിതയുടെ ജീവിതത്തിലേക്കൊരു എത്തിനോട്ടമാണ് ഈ വീഡിയോ. അന്ന്, ആ പണംകൊണ്ട്, നിങ്ങൾക്ക് 83,000 കിലോഗ്രാം അരി മേടിക്കാൻ സാധിക്കുമായിരുന്നു.

ഈ വീഡിയോയിൽ അവരുടെ 84 വയസ്സിലെയും പിന്നീട്, 92 വയസ്സിലെയും ചില കാഴ്ചകൾ നിങ്ങൾക്ക് കാണാം. 2022 മാർച്ച് 19-ന് അന്തരിച്ച ആ ധീരയായ സ്വാതന്ത്ര്യസമരവനിതയെ ആദരിക്കാൻ, ഇന്ന്, 2022 ഓഗസ്റ്റ് 15-ന് ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നു. പാരി സ്ഥാപക-പത്രാധിപർ പി.സായ്നാഥ് എഴുതിയ ‘ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം’ (അവസാനത്തെ നായകർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ കാലാൾസൈനികർ) എന്ന, നവംബറിൽ പെൻ‌ഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിൽ മല്ലു സ്വരാജ്യത്തിന്റെ പൂർണ്ണ ജീവിതകഥ നിങ്ങൾക്ക് വായിക്കാം.

വീഡിയോ കാണുക : സ്വാതന്ത്ര്യസമര പോരാളി മല്ലു സ്വരാജ്യം: ‘പൊലീസ് ഭയന്ന് ഓടിക്കളഞ്ഞു’

പരിഭാഷ: രാജീവ് ചേലനാട്ട്

PARI Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat