ട്രാക്ടർ റാലിയിലെ ഭിന്നത: ‘അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല’
ഇതുവരെയുണ്ടാകാത്ത വിധത്തിൽ പൗരന്മാർ അച്ചടക്കത്തോടെ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരേഡിനെ കർഷക ട്രാക്ടര്‍ സംഘത്തിൽ നിന്നും പിളർന്നുമാറിയ ഒരു ചെറുസംഘം നാംഗ്ലോയ് ചൗക്കിൽ വച്ച് അലങ്കോലപ്പെടുത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തപ്പോൾ ടിക്രിയിൽ പ്രസ്തുത കർഷക ട്രാക്ടര്‍ സംഘം സമാധാനപരമായി നീങ്ങുകയായിരുന്നു.