പുതിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങളാണ് ദില്ലി-ഹരിയാന പ്രക്ഷോഭങ്ങളിൽ കർഷകർ ഉന്നയിക്കുന്നത് - മുൾവേലികളും, ബാരിക്കേഡുകളും, തങ്ങൾക്കു വന്നുചേരുന്ന നഷ്ടങ്ങളും, അപമാനവും, പിന്നെ നമ്മളറിയാനിരിക്കുന്ന മറ്റു ക്ലേശങ്ങളും നേരിടാൻ ഉള്ള നിശ്ചയദാർഢ്യത്തോടെ.