സർക്കാർ ബഹാദൂർ അയാൾക്ക് അന്നദാതാവ് എന്ന് പേരിട്ടതിൽപ്പിന്നെ, അയാൾ ആ പേരിനകത്ത് കുടുങ്ങിപ്പോയി. ‘വിത്ത് പാകൂ‘ എന്ന് സർക്കാർ ബഹാദൂർ പറയുമ്പോൾ അയാൾ പാടത്ത് വിത്ത് പാകുന്നു. ‘വളം ഇടൂ’ എന്ന് സർക്കാർ ബഹാദൂർ പറയുമ്പോൾ അയാൾ മണ്ണിന് വളം നൽകുന്നു. വിളവ് തയ്യാറായാൽ സർക്കാർ ബഹാദൂർ പറയുന്ന വിലയ്ക്ക് അയാളത് വിൽക്കും. പിന്നെ, മണ്ണിന്റെ ഗുണഗണത്തെക്കുറിച്ച് സർക്കാർ ബഹാദൂർ ലോകം മുഴുവൻ പൊങ്ങച്ചം പറഞ്ഞുനടക്കുകയും, താൻ നട്ടുവളർത്തിയ ഭക്ഷണം പണംകൊടുത്ത് കമ്പോളത്തിൽനിന്ന് വാങ്ങി ഭക്ഷിച്ച് അന്നദാതാവിന് വിശപ്പടക്കേണ്ടിയുംവരും. കൊല്ലം മുഴുവൻ ഇതാണ് നടന്നുവരുന്നത്. അയാൾക്ക് മറ്റൊരു മാർഗ്ഗമില്ല. ഒരുദിവസം, ഈ വഴി പിന്തുടർന്ന് അയാൾ കടക്കെണിയിൽപ്പെട്ടു. കാൽക്കീഴിലെ ഭൂമി ഇടിഞ്ഞുതാഴുകയും അയാൾ അകപ്പെട്ടിരുന്ന തടവുമുറി വലുതാവുകയും ചെയ്തു. തടവിൽനിന്ന് പുറത്ത് കടക്കാൻ ഒരു വഴി കണ്ടെത്താനാവുമെന്ന് അയാൾ കരുതി. എന്നാൽ അയാളുടെ ആത്മാവും സർക്കാർ ബഹാദൂറിന്റെ അടിമയായിരുനു. സമ്മാൻ നിധി പദ്ധതിയിൽനിന്ന് അനുവദിച്ചുകിട്ടിയ തുച്ഛമായ വെള്ളിത്തുട്ടുകൾക്കടിയിൽ അയാളുടെ അസ്തിത്വം എന്നേ കുഴിച്ചുമൂടപ്പെട്ടിരുന്നു.
मौत के बाद उन्हें कौन गिनता
ख़ुद के खेत में
ख़ुद का आलू
फिर भी सोचूं
क्या मैं खालूं
कौन सुनेगा
किसे मना लूं
फ़सल के बदले
नकदी पा लूं
अपने मन की
किसे बता लूं
अपना रोना
किधर को गा लूं
ज़मीन पट्टे पर थी
हज़ारों ख़र्च किए थे बीज पर
खाद जब मिला
बुआई का टाइम निकल गया था
लेकिन, खेती की.
खेती की और फ़सल काटी
फ़सल के बदले मिला चेक इतना हल्का था
कि साहूकार ने भरे बाज़ार गिरेबान थाम लिया.
इस गुंडई को रोकने
कोई बुलडोज़र नहीं आया
रपट में पुलिस ने आत्महत्या का कारण
बीवी से झगड़े को बताया.
उसका होना
खेतों में निराई का होना था
उसका होना
बैलों सी जुताई का होना था
उसके होने से
मिट्टी में बीज फूटते थे
कर्जे की रोटी में बच्चे पलते थे
उसका होना
खेतों में मेड़ का होना था
शहराती दुनिया में पेड़ का होना था
पर जब उसकी बारी आई
हैसियत इतनी नहीं थी
कि किसान कही जाती.
जिनकी गिनती न रैलियों में थी
न मुफ़्त की थैलियों में
न होर्डिंगों में
न बिल्डिंगों में
न विज्ञापनों के ठेलों में
न मॉल में लगी सेलों में
न संसद की सीढ़ियों पर
न गाड़ियों में
न काग़ज़ी पेड़ों में
न रुपए के ढेरों में
न आसमान के तारों में
न साहेब के कुमारों में
मौत के बाद
उन्हें कौन गिनता
हे नाथ!
श्लोक पढूं या निर्गुण सुनाऊं
सुंदरकांड का पाठ करूं
तुलसी की चौपाई गाऊं
या फिर मैं हठ योग करूं
गोरख के दर पर खिचड़ी चढ़ाऊं
हिन्दी बोलूं या भोजपुरी
कैसे कहूं
जो आपको सुनाई दे महाराज…
मैं इसी सूबे का किसान हूं
जिसके आप महंत हैं
और मेरे बाप ने फांसी लगाकर जान दे दी है.
അവർ ആരുമായിരുന്നില്ല – ആ മരിച്ചവർ
കൃഷിയിടം എന്റെ സ്വന്തമായിരുന്നു
ഉരുളക്കിഴങ്ങുകൾ വീട്ടിൽ കൃഷിചെയ്തവയായിരുന്നു
എന്നാലും എന്ത് കഴിക്കണമെന്ന്
എനിക്കറിയില്ലായിരുന്നു.
ആരാണ് കേൾക്കുക?
ആരാണ് വിശ്വസിക്കുക?
എന്റെ വിളവിൽനിന്ന്
എങ്ങിനെ സ്വർണ്ണം കൊയ്യാനാകും?
എന്റെ ഈ ദുരന്തകഥ
ആരാണ് പങ്കിടുക?
എവിടെപ്പോയാണ്
ഒന്നുറക്കെ കരയാനാവുക?
പാട്ടത്തിനെടുത്ത നിലമാണ്
വിത്തിനും വളത്തിനുമായി
വിതച്ചത് ലക്ഷങ്ങളാണ്
വളങ്ങളെത്തിച്ചേർന്നു
വിതയ്ക്കാനുള്ള സമയം
കഴിഞ്ഞു
കലപ്പയൂന്നിയും, വിതച്ചും
വിളവെടുത്തും
വിളകൾ വിറ്റും
ഞങ്ങൾ വിയർപ്പൊഴുക്കി
തുച്ഛമായ വിലയ്ക്ക്
കമ്പോളമാകട്ടെ ഷൈലോക്കുകളുടെ
കയ്യിലായിരുന്നു
ആത്മഹത്യയെക്കുറിച്ചുള്ള
പത്രവാർത്തയിൽ
പൊലീസ് എഴുതി
‘കുടുംബകലഹം’
ആരും ആ
നുണ പൊളിച്ചില്ല
പാടത്ത് കള
പറിച്ചതും
മണ്ണിനെ പാകമാക്കിയതും
വിത്തുകളെ മുളപ്പിച്ചതും
അവളായിരുന്നു
കുട്ടികളെ ഊട്ടിയതും
കടത്തിൽ മുങ്ങിയപ്പോഴും
പാടവരമ്പായി നിന്നതും
അവളായിരുന്നു
നഗരമധ്യത്തിലെ
പച്ചപ്പ്, തണൽമരം
അവളായിരുന്നു
എന്നാൽ ഊഴം
വന്നപ്പോൾ
ആരും അവളെ
കർഷകയായി
കണക്കാക്കിയതേയില്ല
പ്രകടനങ്ങളിൽ അവരെ
എണ്ണിയില്ല,
സൌജന്യ റേഷൻ
ബാഗുകളിലും
പരസ്യപ്പലകകളിലും
കെട്ടിടങ്ങളിലും
പരസ്യ സ്റ്റാളുകളിലും
കൂറ്റൻ മാളുകളിലെ
വില്പനശാലകളിലും
പാർലമെന്റിലെ ചവിട്ടുപടികളിലും
കാറുകളിലും
കടലാസ്സുമരങ്ങളിലും
ഉറുപ്പികകളിലും
ആകാശത്തെ നക്ഷത്രങ്ങളിലും
സാഹിബുമാരുടെ മക്കളിലും
ഇനി ആരാണവരെ
എണ്ണുക?
അവരെല്ലാവരും മരിച്ചുകഴിഞ്ഞു
അല്ലയോ നാഥാ,
എന്റെ നാഥാ,
ഞാൻ ശ്ലോകങ്ങൾ
വായിക്കട്ടെ
നിർഗ്ഗുണനെ ആരാധിക്കട്ടെ?
സുന്ദരകാണ്ഡം ചൊല്ലട്ടെ?
തുളസിദാസന്റെ ചൌപ്പായി
പാടട്ടേ?
ഹഠയോഗം കാണിക്കട്ടേ?
ഗോരഖിന്റെ കാൽക്കൽ
കിച്ചഡി സമർപ്പിക്കട്ടേ?
ഹിന്ദിയിലാണോ, ഭോജ്പ്പുരിയിലാണോ
ഞാൻ സംസാരിക്കേണ്ടത്?
മഹാരാജ്, എന്റെ
ശബ്ദം അങ്ങയ്ക്ക് കേൾക്കാൻ
എങ്ങിനെയാണ് ഞാൻ
പറയേണ്ടത്?
ഞാനും ഒരു
കർഷകനാണ്
നീ മഹന്തായി
വാഴുന്ന നാട്ടിൽ
എന്റെ അച്ഛൻ
തൂങ്ങിമരിച്ച അതേ നാട്ടിൽ
നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്‌ലൈൻ നമ്പരായ 1800-599-0019-ൽ (24/7 ടോൾ ഫ്രീ) വിളിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ
ഹെൽപ്‌ലൈനുകളിൽ
എതിലെങ്കിലും വിളിക്കുക. മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത്
എസ്.പി.ഐ.എഫിന്‍റെ മാനസികാരോഗ്യ ഡയറക്ടറി
സന്ദർശിക്കുക.
പരിഭാഷ: രാജീവ് ചേലനാട്ട്