വടക്കു-പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്പുര മലനിരകള്‍ക്കു നടുവിലുള്ള ഫലയി ഗ്രാമത്തിലെ കുടിലിനുള്ളില്‍ എട്ടു വയസ്സുകാരിയായ ശര്‍മിള പാവ്ര തന്റെ ‘പഠനമേശ’യില്‍ വലിയ കത്രികകളും തുണിയും സൂചികളും നൂലുമായി ഇരിക്കുന്നു.
തലേദിവസം അവളുടെ അച്ഛന് തയ്ച്ചുപൂര്ത്തിയാക്കാതെ വച്ചിരുന്ന തുണിയോടു കൂടിയ പഴയൊരു തയ്യല്‍ മെഷീൻ മേശപ്പുറത്തുണ്ടായിരുന്നു. അവളതെടുത്ത് ഓരോ തുന്നലും പരിശോധിച്ച്, തയ്യല്‍പ്പണിയില്‍ തനിക്കുള്ള വൈദഗ്ദ്യം പ്രകടിപ്പിച്ചുകൊണ്ട്, പെഡല്‍ ചവിട്ടാന്‍ തുടങ്ങി.
കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം 2020 മാര്‍ച്ചില്‍ അവളുടെ റെസിഡന്‍ഷ്യല്‍ സ്ക്കൂള് അടച്ചതുമുതല്‍ നന്ദുര്‍ബാര്‍ ജില്ലയിലെ, തോരണ്മാല് പ്രദേശത്തുള്ള തന്റെ വിദൂരഗ്രാമത്തില്‍ ഈ മേശയാണ് അവളുടെ പഠനയിടം. “അച്ഛനും അമ്മയും തയിക്കുന്നത് കണ്ട്, ഈ മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ സ്വന്തമായാണ് ഞാന്‍ പഠിച്ചത്”, അവള് പറഞ്ഞു.
എന്നിരിക്കിലും താന്‍ സ്ക്കൂളില്‍ പഠിച്ച കാര്യങ്ങള്‍ 18 മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ശര്‍മിള കഷ്ടിച്ചേ ഓര്‍ക്കുന്നുള്ളൂ.
ഫലയിയില് സ്ക്കൂളില്ല. വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം കുട്ടികള്ക്കുണ്ടാകണമെന്ന പ്രതീക്ഷയില്‍ ശര്‍മിളയുടെ രക്ഷിതാക്കള്‍ അവളെ 2019 ജൂണില്‍, തങ്ങളുടെ ഗ്രാമത്തില്‍നിന്നും ഏകദേശം 140 കിലോമീറ്റര്‍ അകലെയുള്ള, നന്ദുര്‍ബാര്‍ പട്ടണത്തിലെ അടല്‍ ബിഹാരി വാജ്പേയി ഇന്റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്ക്കൂളില്‍ ചേര്‍ത്തു. മഹാരാഷ്ട്ര അന്താരാഷ്ട്ര വിദ്യാഭ്യാസ ബോര്‍ഡിനോട് ബന്ധിപ്പിച്ച് സില്ല പരിഷദ് നടത്തുന്ന അറുപതോളം വരുന്ന ആശ്രമശാലകളില്‍ (പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കുവേണ്ടി മഹാരാഷ്ട്രയിലുടനീളമുള്ള പ്രത്യേക സ്ക്കൂളുകള്‍) ഒന്നാണിത്. ‘അന്തര്‍ദേശീയ നിലവാര’ത്തിലുള്ള വിദ്യാഭ്യാസം പ്രാദേശികമായി രൂപപ്പെടുത്തി, മറാത്തി മാദ്ധ്യമത്തിലൂടെ നല്‍കുമെന്നാണ് 2018-ല്‍ സ്ഥാപിച്ച ബോര്‍ഡ് അവകാശപ്പെട്ടത്. (ബോര്‍ഡ് പിരിച്ചുവിട്ടതിനു ശേഷം സ്ക്കൂളുകള്‍ സംസ്ഥാന ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.)
















