"ഏക് മിനിറ്റ് ഭി ലേറ്റ് നഹി ഹോ സക്തെ വർണ ഹുമാരി ക്ലാസ്സ് ലഗ് ജായേഗി [എനിക്ക് ലേറ്റ് ആകാൻ കഴിയില്ല, ഒരു മിനിറ്റ് പോലും, അല്ലെങ്കിൽ ഞാൻ കുഴപ്പത്തിലാകും]”, ലഖ്നൗവിലെ കന്റോൺമെന്റ് അസ്സംബ്ലി നിയോജക മണ്ഡലത്തിലെ മഹാനഗർ പബ്ലിക് ഇന്റർ കോളേജിലേക്ക് തിടുക്കത്തിൽ നടക്കുമ്പോൾ റീത്ത ബാജ്പയ് പറഞ്ഞു. അതായിരുന്നു അവർക്ക് ചുമതല നൽകിയ പോളിംഗ് സ്റ്റേഷൻ - അവർ വോട്ട് ചെയ്യുന്നത് അവിടെ അല്ലെങ്കിലും.
അവരുടെ വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കോളേജ്. ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ കുപ്പികൾ, സ്ഥലത്ത് വിതരണം ചെയ്യാനുള്ള നിരവധി താൽക്കാലിക കൈയുറകൾ, മുഖാവരണങ്ങൾ എന്നിവയൊക്കെ അടങ്ങിയ വലിയ ബാഗും വഹിച്ചുകൊണ്ട് അവർ രാവിലെ 5:30 ന് അത്രയും ദൂരം നടക്കുകയായിരുന്നു. ഒൻപത് ജില്ലകളിലായി മറ്റ് 58 നിയോജകമണ്ഡലങ്ങളോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ നാലാം ഘട്ടത്തിൽ ഫെബ്രുവരി 23-നാണ് ലഖ്നൗ വോട്ടെടുപ്പ് എന്നതിനാൽ അവർക്ക് പ്രത്യേകിച്ച് തിരക്കുള്ള ദിവസമായിരുന്നു അത്.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു (ഫലങ്ങളും പുറത്തുവന്നു – പക്ഷെ വലിയൊരു കൂട്ടം സ്ത്രീകൾക്ക് ഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ). അതവർക്ക് വളരെ ക്ലേശകരമായിരുന്നു, ജീവാപായം ഉണ്ടാക്കാൻ മാത്രം സാദ്ധ്യതയുള്ളവ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനായി അവര് വഹിക്കാന് നിർബന്ധിതരായ അപകടങ്ങളിൽ നിന്നുണ്ടാകുന്ന ഫലങ്ങൾ.
ഔപചാരികമായി എഴുതപ്പെട്ട ഉത്തരവുകൾ ഒന്നുമില്ലാതെ പോളിംഗ് ബൂത്തുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരായ 163,407 ആശാപ്രവർത്തകരാണ് (ASHAs - Accredited Social Health Activists) അവർ. വിരോധാഭാസമെന്നു പറയട്ടെ (പോളിംഗ് കേന്ദ്രങ്ങളിൽ വൃത്തിയും ശുചിത്വവും നിലനിർത്തുക എന്നതായിരുന്നു അവരുടെ ദൗത്യം എന്നതിനാൽ) അവർക്കുവേണ്ടിയുള്ള വ്യക്തിപരമായ സംരക്ഷണങ്ങൾ പരിമിതമായിരുന്നു. കോവിഡ് 19-മായി ബന്ധപ്പെട്ട് 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ടായിരത്തോളം സ്ക്കൂൾ അദ്ധ്യാപകരുടെ മരണങ്ങൾ കണ്ട ഒരു സംസ്ഥാനത്താണിത്. ആ വർഷം ഏപ്രിലിൽ മഹാമാരി അതിന്റെ ഉന്നതിയിൽ എത്തി നിന്ന സമയത്ത് അദ്ധ്യാപകരോട് അവരുടെ താൽപര്യത്തിനെതിരെ പോളിംഗ് ഉദ്യോഗസ്ഥരായി ജോലി ചെയ്യാൻ ഉത്തരവിട്ടു










