പാരി കഥകൾ റിപ്പോർട്ട് ചെയ്യുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ അവ പരിഭാഷപ്പെടുത്തുന്നതിനുമായി സഹായിക്കുന്ന ഞങ്ങളുടെ തനത് ഇന്ത്യൻ ഭാഷാ പ്രോഗ്രാമാണ് പാരിഭാഷ. പാരിയിലെ ഓരോ കഥയുടേയും സഞ്ചാരത്തിൽ പരിഭാഷകൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. എഡിറ്റർമാരും, പരിഭാഷകരും, സന്നദ്ധപ്രവർത്തകരുമടങ്ങുന്ന ഞങ്ങളുടെ സംഘം ഈ രാജ്യത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ ഭാഷാ, സാംസ്കാരിക ഭൂവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുകയും, ഈ കഥകൾ, ആരിൽനിന്ന് ഉത്ഭവിക്കുന്നുവോ, ആ ജനതയിലേക്ക് അവ എത്തുകയും അവർക്കവകാശപ്പെടുകയും ചെയ്യുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.