വഴി അവസാനിക്കുന്നതിന് മുമ്പേ ജി.പി.എസിൻ്റെ പ്രവർത്തനം അവസാനിച്ചു.
നാഗ്പുരിൽനിന്ന് ഒരു മണിക്കൂർ ദൂരത്തുള്ള ഭൻസോലി (സാവംഗി) ഗ്രാമത്തിൻ്റെ പുറത്തുള്ള ടാർ ചെയ്ത റോഡ് ചെന്നെത്തുന്നത് പൊടി നിറഞ്ഞ ഒരു റോഡിലാണ്. അതിനിരുവശത്തായി പരുത്തി, തുവരപ്പരിപ്പ് പാടങ്ങളാണ്.
കിർസൻ ജഗമാൽ റാബറി, ഒരു മോട്ടോബൈക്കിൽ ഞങ്ങളെ കാത്തുനിൽക്കുകയാണ്. ഞങ്ങളുടെ വണ്ടി ഇനി അവിടെ ഒതുക്കിയിടണമെന്ന് ആ 45-കാരൻ പറഞ്ഞു. 2,500 ചെമ്മരിയാടുകളും ആടുകളുമടങ്ങുന്ന അദ്ദേഹത്തിൻ്റെ കാരവൻ ആ പാതയിലെ ഒരു ചെറിയ അരുവിയെ മുറിച്ചുകടന്നിരുന്നു. ഞങ്ങളുടെ വണ്ടിയിൽ അവിടെ എത്താൻ കഴിയുമായിരുന്നില്ല.
മറുഭാഗത്ത്, നാല് കുടുംബങ്ങൾ - കിർസണിൻ്റെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യാത്രാസംഘം – നടക്കുന്നുണ്ടായിരുന്നു. ബലിഷ്ടരായ രണ്ട് കാളകൾ വലിക്കുന്ന രണ്ട് വണ്ടികളിലായി ആ കുടുംബങ്ങളുടെ സാധനങ്ങൾ - കിടക്കകൾ, സ്റ്റീൽ പാത്രങ്ങൾ, തുണിക്കെട്ടുകൾ, കയറുകൾ, വലകൾ, പെട്ടികൾ - കുത്തിനിറച്ചിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള മൂന്ന് ഭാഗങ്ങളുള്ള വസ്ത്രം – ബ്ലൗസ്, ഉടുപ്പ്, മൂടുപടം എന്നിവ – ധരിച്ച സ്ത്രീകളാണ് കാളവണ്ടി ഒടിക്കുന്നത്. ചെമ്മരിയാടുകളുടേയും ആടുകളുടേയും കുട്ടികൾ നിലവിളിക്കുന്നുണ്ട്. ഒരു നായക്കുട്ടി അതിൻ്റെ ചങ്ങലയിൽനിന്ന് കുതറാൻ നോക്കുന്നു. അതിൻ്റെ പരാക്രമം കണ്ടാൽ, ഭാവിയിൽ സംഘത്തെ നയിക്കാനുള്ള പരിശീലനത്തിലാണ് അതെന്ന് തോന്നും.
കാരവൻ യാത്രയായി












