54 വയസ്സുള്ള കിരൺ ഗഹാലയ്ക്കും അദ്ദേഹത്തെപ്പോലുള്ള മറ്റ് ആദിവാസി കർഷകർക്കും വളരെ പരിചിതമായ അനുഭവമാണ് ഇത്.
2026 ജനുവരി 19-ന്, ചുവന്ന ടീഷർട്ടും സ്കാർഫും ധരിച്ച്, പാൽഘർ ജില്ലയിലെ ദോളാരി ബദ്രൂക്ക് ഗ്രാമത്തിലെ തൻ്റെ ചെറിയ വീട്ടിൽനിന്ന് അദ്ദേഹം പുറത്തിറങ്ങി. ഒരു കൂട്ടം ആദിവാസി കർഷകരോടൊപ്പം അദ്ദേഹം, കാത്തുനിനിരുന്ന ടെമ്പോ ട്രക്കിൽ കയറി ചരോട്ടി ഗ്രാമത്തിലേക്ക് തിരിച്ചു. മഹാരാഷ്ട്രയ്ലെ ഓൾ ഇന്ത്യാ കിസാൻ സഭ സംഘടിപ്പിച്ച മറ്റൊരു അതിഗംഭീര പ്രകടനത്തിൻ്റെ ആരംഭബിന്ദുവായിരുന്നു അത്.
മാധ്യമങ്ങളുടേയും എ.ഐ.കെ.എസ്സിൻ്റേയും കണക്കുപ്രകാരം, പതിനായിരക്കണക്കിന് കർഷകർ അതിൽ പങ്കെടുക്കുന്നുണ്ട്. പാൽഘർ ജില്ലയിലെ ഗോത്രവിഭാഗങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗവും. ഭൂമിയിലുള്ള അവകാശം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുക, എം.ജി.എൻ.ആർ.ഇ.ജി.എ പുനസ്ഥാപിക്കുക, വാധവാൻ തുറമുഖം റദ്ദാക്കുക, കുടിക്കാനും ജലസേചനത്തിനുമുള്ള ജലം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.











