"അലുമീനിയ പാത്രം [അലുമീനിയ പാത്രങ്ങൾ]!
"എന്റെ ശരീരത്തിന് നൽകാൻ കഴിയുന്ന ഏത് ശബ്ദവും ഞാൻ ഉപയോഗിക്കുന്നു. ഞാൻ സ്പീക്കറുകൾ ഉപയോഗിക്കാറില്ല. ഇതെല്ലാം എന്റെ ശ്വാസമാണ്”.
"എന്റെ പേര് ഗണേശൻ. ഞാൻ എന്റെ സൈക്കിളിൽ സാധനങ്ങൾ കൊണ്ടുപോയി വിൽക്കുന്നു. പ്ലാസ്റ്റിക്കുകൊണ്ട് നിർമ്മിച്ച ഈ വീട്ടുപകരണങ്ങളും ലോഹപ്പാത്രങ്ങളും വിറ്റ് ഞാൻ എന്റെ കുട്ടികളെ പോറ്റുന്നു. നമുക്ക് ഇന്ന് ഉണ്ണണമെങ്കിൽ കുറച്ച് [വെള്ളം നിറയ്ക്കാനുള്ള] കലങ്ങൾ വിറ്റേ തീരു. നമുക്ക് നീങ്ങാം!"
കാരൈക്കുടിക്ക് സമീപമുള്ള കാണാടുകാത്താനിലാണ് ഞാൻ ഗണേശനെ കണ്ടുമുട്ടിയത്. ഒരു വ്യക്തിയുടെ കഥ ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അന്ന് ഞാൻ. ഞാൻ അദ്ദേഹത്തെ കണ്ട ദിവസം, 61-കാരനായ അദ്ദേഹം കൊത്തമംഗലം ഗ്രാമത്തിലേക്ക് യാത്ര ചെയ്തിരുന്നു. ഒരു വലിയ പുഞ്ചിരിയോടെ അദ്ദേഹം എന്റെ അഭ്യർത്ഥനയ്ക്ക് ഉടനടി സമ്മതിച്ചു.






















