ഒരു പനിനീർപ്പൂവിന്റെ ഇതളുകൾ, ഒരു ഇലയുടെ ഞരമ്പുകൾ. ഇർഷാദ് ഹുസ്സൈന്‍ ഇവയെല്ലാം ലോഹത്തിൽവരയ്ക്കാനാവും. അദ്ദേഹമൊരു കലാകാരനാണ്. ആ കലയുടെ പേരാണ് സിയാകലം. ഉത്തർ പ്രദേശിലെ പീതൾനഗരി (പിച്ചളനഗരം) എന്നറിയപ്പെടുന്ന, മൊറാദാബാദിലാണ് ഇത്ചെയ്യപ്പെടുന്നത്.
പീർസാദയിലുള്ള പണിശാലയിൽ, അദ്ദേഹത്തിന്റെ ചുറ്റുമായി ചിതറിക്കിടക്കുകയാണ് അന്നേ ദിവസം അദ്ദേഹംചെയ്ത വസ്തുക്കൾ. മയിലുകൾ, എണ്ണവിളക്കുകൾ, സ്വസ്തിക ആലേഖനംചെയ്ത കപ്പുകൾ, പ്രാർത്ഥനാമണികൾ, വാളിന്റെ പിടിയിൽകൊത്തിവെച്ച സിംഹത്തല, തുടങ്ങിയവ.
സിയകലാം കലാകാരന്മരുടെ ഒരുവലിയ ശ്രേണിയിൽനിന്നാണ് ഹുസ്സൈൻവരുന്നത്. 10 വയസ്സിൽ തുടങ്ങിയതാണ് ഈതൊഴിൽ. മരത്തിന്റെ ഒരു ടീപ്പോയിൽസ്ഥാപിച്ച രണ്ട് കല്ലുകൾക്കിടയിൽ ഒതുക്കിവെച്ചിരിക്കുന്ന എണ്ണവിളക്കിലാണ് അദ്ദേഹംകൊത്തിക്കൊണ്ടിരുന്നത്. ആ വിളക്കിൽ കെട്ടിയഒരു നൂൽ, ടീപ്പോയിയുടെ അടിയിലേക്ക്നീളുന്നുണ്ട്. വലത്തേക്കാലുകൊണ്ട് ആനൂൽ പിടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. മരത്തിന്റെഒരു കോലുകൊണ്ട്, പെന്നിന്റെ ആകൃതിയിലുള്ളഉളിയിൽ അദ്ദേഹം അടിച്ചപ്പോൾ, ലോഹത്തിൽ ഒരുനല്ല ഡിസൈൻ പ്രത്യക്ഷമായി.
“ആളുകൾ, അവർ കൊടുക്കുന്നസമ്മാനങ്ങളിൽ ചിലപ്പോൾ ചില പ്രത്യേകരൂപകല്പനകൾ ആവശ്യപ്പെടും. ഹിന്ദിയിലും ഉറുദുവിലുംഇംഗ്ലീഷിലും ദമ്പതികളുടെ പേരെഴുതണമെന്നോ, ഖുർആൻസൂക്തങ്ങളോ, ചുവരിൽ തൂക്കാനുള്ള രൂപങ്ങളോഒക്കെ. ഞാനത് പൂക്കൾകൊണ്ട് അലങ്കരിക്കും. അതവർക്ക് ഇഷ്ടമാണ്. പനിനീർപ്പൂക്കളുടെ ചിത്രങ്ങളാണ്എനിക്കേറ്റവുമിഷ്ടം” പാരിയോട് ഹുസൈൻ പറയുന്നു.
10 ചതുരശ്രയടി വലിപ്പമുള്ളതും, മറ്റുള്ള കരവേലക്കാരുമായി പങ്കിടുന്നതുമായ മുറിയുടെ വാതിൽക്കൽ ഇരിക്കുകയായിരുന്നു ഉസ്താദ്. “പഠിക്കുന്ന കാലത്ത് ഇതൊരു കലാരൂപം പോലെ തോന്നിയിരുന്നു. ഇപ്പോൾ ഇതൊരു തൊഴിൽ മാത്രം,” പഴയതും പുതിയതുമായ കാലത്തെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.




















