ഗാന്ധിജിക്കും അംബേദ്ക്കറിനുമിടയിൽ ആരെയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്?
2023 ഓഗസ്റ്റ് 15-ന് ശോഭാറാം ഗേഹേർവാറിന്റെ കഥ, പാരി നിങ്ങൾക്കുവേണ്ടി അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യപ്പോരാട്ടത്തിനിടയിൽ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് പരിക്ക് പറ്റിയ ആളാണ് അദ്ദേഹം. രാജസ്ഥാനിലെ ദളിത സമുദായത്തിൽനിന്നുള്ള 98 വയസ്സുള്ള ഈ സ്വയം പ്രഖ്യാപിത ഗാന്ധിയൻ, അതേസമയം അംബേദ്ക്കറിന്റേയും ഒളിവിലുള്ള വിപ്ലവകാരികളുടേയുംകൂടി ഭാഗമായിരുന്നു. 2022-ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച പി. സായ്നാഥിന്റെ ‘ദ് ലാസ്റ്റ് ഹീറോസ്, ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യാസ് ഫ്രീഡം’ എന്ന പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗം
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.