കുറിപ്പ്: വയോജനങ്ങളെക്കുറിച്ചും അംഗവൈകല്യങ്ങളെക്കുറിച്ചും പാരി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിമുതൽ അവയെ പ്രത്യേക വിഷയങ്ങളായി പരിഗണിക്കുന്നതായിരിക്കും. ഈ പരമ്പരയിലെ ഞങ്ങളുടെ ആദ്യത്തെ ലേഖനമാണിത്.


Sangrur, Punjab
|WED, OCT 01, 2025
പഞ്ചാബിൽ: ഹരിതവിപ്ലവം, ചോരനിറമുള്ള വിളവ്
പഞ്ചാബിന്റെ ഗ്രാമപ്രദേശങ്ങളിൽ, കാർഷികയന്ത്രങ്ങൾമൂലമുണ്ടായ അപകടങ്ങളും അംഗഭംഗങ്ങളും പതിവ് കാഴ്ചയായിട്ടും ദുരന്തബാധിതരുടെ ജീവിതം മാറ്റമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു. ഒക്ടോബർ 1-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജനദിനം ആചരിക്കുന്ന വേളയിൽ, വാർദ്ധക്യത്തെക്കുറിച്ചും വൈകല്യത്തെക്കുറിച്ചും ഒരു ലേഖനം
Author
Editor
Photo Editor
Translator
സുർജിത്ത് സിംഗിന് തന്റെ വലതുകരം നഷ്ടമായിട്ട് ദശാബ്ദങ്ങളായിരിക്കുന്നു; എന്നാൽ തനിക്ക് ഒരു കൈ ഇല്ലെന്ന് അംഗീകരിക്കാൻ ഇന്നും അദ്ദേഹത്തിന് മടിയാണ്.
"പുല്ല് വെട്ടുന്നതൊഴിച്ച് എന്തുജോലിയും എനിക്ക് ചെയ്യാനാകും-അതിനുമാത്രം ഇരുകൈകളും വേണമല്ലോ, ഒരു കൈ പുല്ല് പിടിക്കാനും മറുകൈ അരിവാൾ ഉപയോഗിച്ച് വെട്ടാനും," വൃദ്ധനായ ആ കർഷകൻ പറഞ്ഞു. തുടർന്ന്, സാംഗ്രൂർ ജില്ലയിലെ റാംഗിയാൻ ഗ്രാമത്തിലുള്ള തന്റെ പത്തേക്കർ കൃഷിഭൂമിയിൽ നിത്യേന താൻ ചെയ്യുന്ന ജോലികൾ അദ്ദേഹം എണ്ണിയെണ്ണി പറയാൻ ആരംഭിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ കുൽവന്ത് കൗർ സംഭാഷണത്തിൽ ഇടപ്പെട്ട്, തരിമ്പുപോലും മടിക്കാതെ അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു."അദ്ദേഹത്തിന് സ്വന്തം കീഴ്ക്കുപ്പായത്തിന്റെ വള്ളി കെട്ടാൻ കഴിയില്ല," അവർ പറഞ്ഞു. "രാവിലെ ശൗചാലയത്തിൽ പോയതിനുശേഷം ശരീരം നേരെ വൃത്തിയാക്കാൻപോലും അദ്ദേഹത്തിന് കഴിയാറില്ല. മുതുകിൽ ചൊറിച്ചിൽമൂലം അസ്വസ്ഥതയുണ്ടായാലും കൈ മുതുകിലേയ്ക്ക് എത്തില്ല. ചുവരിലോ മരത്തിന്റെ തടിയിലോ മുതുക് ഉരയ്ക്കുകയാണ് അദ്ദേഹം ചെയ്യാറുള്ളത്."
എന്നിട്ടും ശാരീരികവൈകല്യങ്ങളുള്ള ഒരു പൗരന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാൻ സുർജിത്തിന് 'യോഗ്യത' മതിയാകാതെ വന്നു. ഈ ആവശ്യവുമായി അദ്ദേഹം പട്വാരിയെ (ഭൂരേഖകൾ സൂക്ഷിക്കുന്ന, ഗ്രാമതലത്തിലുള്ള സർക്കാരുദ്യോഗസ്ഥൻ) സമീപിച്ചിരുന്നു. "പക്ഷെ, 'സ്വന്തമായി ഭൂമിയുള്ളതിനാൽ നിങ്ങൾ ആനുകൂല്യങ്ങൾക്ക് അർഹനല്ല' എന്നാണ് അയാൾ എന്നോട് പറഞ്ഞത്. അതുകൊണ്ട് ഞാൻ വീട്ടിലേയ്ക്ക് മടങ്ങിപ്പോന്നു." നിയമപ്രകാരം, സ്വന്തമായി ഭൂമി ഉള്ളവരും ഭൂരഹിതരും ഒരുപോലെ പ്രസ്തുത ആനുകൂല്യങ്ങൾക്ക് അർഹരാണെന്നിരിക്കെ സുർജിത്തിന് ലഭിച്ച മറുപടി വിചിത്രമാണ്. അപകടശേഷം അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാത്രമല്ല, നിലവിൽ വികലാംഗ പെൻഷനും ലഭിക്കുന്നില്ല. (പഞ്ചാബിൽ പ്രതിമാസം 1,500 രൂപ). 60-69 വയസുള്ളവർക്ക് 1,500 രൂപ, 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 2,000 രൂപ എന്ന തോതിൽ ലഭിക്കുന്ന വാർദ്ധക്യപെൻഷൻ പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല.

Vishav Bharti

Vishav Bharti
ഒരു കൈ മാത്രം അവശേഷിച്ചിട്ടും ക്ഷീണമറിയാതെ ജോലി ചെയ്യാനുള്ള തന്റെ അപാരമായ ശേഷിയിൽ അഭിമാനം കൊള്ളുകയാണ് മിതഭാഷിയായ ആ 72-കാരൻ. എങ്ങനെയാണ് സുർജിത്തിന് തന്റെ മറ്റേ കൈ നഷ്ടമായത്? 1990-കളുടെ മധ്യത്തിലാണ് അത് സംഭവിച്ചതെന്ന് സുർജിത്ത് പറയുന്നു. "ഇടയ്ക്കിടെ എനിക്ക് ശ്രദ്ധ നഷ്ടപ്പെടുമെന്നത് കൊണ്ടുതന്നെ പുല്ലുവെട്ട് യന്ത്രം ഉപയോഗിക്കുന്നതിൽനിന്ന് എന്റെ സഹോദരൻ എപ്പോഴും എന്നെ വിലക്കുമായിരുന്നു. ആ ദിവസം, കേടുതീർത്ത് നേരെയാക്കി കൊണ്ടുവന്ന ടോക്കാ (പുല്ലുവെട്ട്) യന്ത്രങ്ങളുപയോഗിച്ച് കരിമ്പിൻ ചെടി വെട്ടുകയായിരുന്നു ഞാൻ. യന്ത്രത്തിന്റെ റോളറുകൾക്കിടയിൽ ആദ്യം എന്റെ വിരലുകൾ കുടുങ്ങുകയും പിന്നീട് എന്റെ കൈപ്പത്തിയും പിന്നെ കൈ ഒന്നാകെയും അതിലേയ്ക്ക് കയറിപ്പോകുകയുമായിരുന്നു, "തനിക്ക് സംഭവിച്ച അപകടം വിവരിക്കവേ സുർജിത്തിന്റെ ചുവന്ന് കലങ്ങിയ കണ്ണുകളിൽ നിർവികാരത പടർന്നു.
സുർജിത്ത് പറഞ്ഞുനിർത്തിയിടത്തുനിന്ന് അദ്ദേഹത്തിന്റെ ഭാര്യ, 65 വയസ്സുകാരിയായ കുൽവന്ത് കൗർ പറഞ്ഞുതുടങ്ങി. "വൈക്കോൽ നുറുങ്ങുന്നതുപോലെ അദ്ദേഹത്തിന്റെ കൈ നുറുങ്ങി. ചെറിയ കഷണങ്ങളായി, ചുറ്റും ചോരപ്രളയമായി. ആ കാഴ്ച കണ്ട് ഞാൻ ബോധരഹിതയായി." 20 ദിവസത്തോളം സുർജിത്ത് ആശുപത്രിയിലായിരുന്നു. എന്നാൽ എല്ലാം നിർത്തിവച്ച്, അപകടത്തെയോർത്ത് ദുഖിച്ചിരിക്കാൻ അദ്ദേഹത്തിന് സാവകാശമുണ്ടായിരുന്നില്ല. എന്തുതന്നെ സംഭവിച്ചാലും ജീവിക്കാനുള്ള വരുമാനം കണ്ടെത്താതെ തരമില്ലല്ലോ. ഏതാണ്ട് ഒന്നര മാസത്തിന് ശേഷം അദ്ദേഹം വീണ്ടും പാടത്ത് പണിക്കിറങ്ങി. "കേടുവന്ന കുഴൽക്കിണർ നേരെയാക്കാൻ ഒറ്റക്കൈവെച്ച് അദ്ദേഹം അതിൽ ഇറങ്ങിയെന്ന് ഞങ്ങളുടെ അയൽക്കാരിലൊരാൾ പറഞ്ഞാണ് ഞങ്ങളറിഞ്ഞത്; അയൽക്കാരൻ വിലക്കിയിട്ടും സുർജിത്ത് അത് കൂട്ടാക്കാതെ കിണറിൽ ഇറങ്ങുകയായിരുന്നു. കൈ നഷ്ടപ്പെട്ടതോർത്ത് ഒരിക്കൽപ്പോലും അദ്ദേഹം ദുഖിക്കുന്നത് ഞാൻ കണ്ടിട്ടില്ല," കുൽവന്ത് പറയുന്നു.
"ഇരുകൈകളും ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഈ ചുവരുകളിൽ തനിത്തങ്കം പൂശുമായിരുന്നു. അദ്ദേഹം എല്ലായ്പ്പോഴും അത്രയ്ക്ക് കഠിനാധ്വാനിയായിരുന്നു," അവർ പറഞ്ഞു.
1970-കളിൽ ശക്തിയാർജ്ജിച്ച ഹരിതവിപ്ലവവും, അതിനനുബന്ധമായി, പ്രബലമായ സാങ്കേതികവിദ്യയും യന്ത്രവത്ക്കരണവും സാധ്യമാക്കിയ മറ്റൊരു തരം 'വിളവിന്റെ' ബാക്കിപത്രങ്ങളാണ് സുർജിത്തും അദ്ദേഹത്തെപ്പോലെയുള്ള മറ്റു പലരും. സുർജിത്തിന് സംഭവിച്ചതിന് സമാനമായ അനുഭവങ്ങളുള്ള ഒട്ടേറെയാളുകളെ പഞ്ചാബിലെ ഗ്രാമങ്ങളിൽ കാണാമെങ്കിലും അവരുടെ കഥകൾ നിശബ്ദതയിൽ മറഞ്ഞുകിടക്കുകയാണ്.

Vishav Bharti
1975-നും 1978-നുമിടയിൽ, ഈയൊരു സംസ്ഥാനത്ത് മാത്രം കാർഷിക യന്ത്രങ്ങളുമായി ബന്ധപ്പെട്ട് 841 അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
2007-12 കാലയളവിൽ മാത്രം, കൃഷിയിടങ്ങളിൽ ആകെ 6,196 അപകടങ്ങൾ ഉണ്ടായതായി പഞ്ചാബ് കാർഷിക വിപണന ബോർഡ് ശേഖരിച്ച കണക്കുകൾ കാണിക്കുന്നു. അതിൽ 4,218 എണ്ണം, അതായത് 68.08 ശതമാനം പുല്ലുവെട്ട് യന്ത്രങ്ങൾ മൂലമുണ്ടായതാണ്. മറ്റൊരു 1395 എണ്ണം, അഥവാ 22.51 ശതമാനം കൊയ്ത്ത്, മെതി യന്ത്രങ്ങളുടെ ഉപയോഗത്തിനിടെ സംഭവിച്ചതാണ്. പിന്നെയൊരു 583 എണ്ണം, അതായത്, 9.41 ശതമാനം, ട്രാക്ടറുകളും അനുബന്ധ യന്ത്രങ്ങളും മൂലവും.
കൃഷിയിടങ്ങളിലെ അപകടങ്ങൾ സംബന്ധിച്ച് വിപണന ബോർഡ് ശേഖരിച്ച കണക്കുകൾ - യഥാർത്ഥ സംഖ്യ രേഖകളിലുള്ളതിനേക്കാൾ പല മടങ്ങാകുമെന്ന് അനുമാനിക്കേണ്ടതുണ്ട് - വിലയിരുത്തി നടത്തിയ മറ്റൊരു പഠനത്തിൽ, പുല്ലുവെട്ട്, മെതി യന്ത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന അപകടങ്ങളിൽ 67.5 ശതമാനത്തിലും ഇരകളുടെ കൈവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നെയും 18.2 ശതമാനം അപകടങ്ങളിൽ കൈപ്പത്തിയും 10.5 ശതമാനം അപകടങ്ങളിൽ ഇരകളുടെ കൈ ഒന്നാകെയും മുറിച്ചുമാറ്റേണ്ടിവന്നു. കാർഷികമേഖലയിലെ അപകടങ്ങളുടെ ഇരകൾക്ക് ലഭ്യമാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് 2017-ൽ പഠനം നടത്തിയത് ലുധിയാനയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫാം മെഷീനറി ആൻഡ് പവർ എഞ്ചിനീയറിങാണ്.
കാർഷിക സർവ്വകലാശാല നടത്തിയ പഠനത്തിൽ വിപണന ബോർഡ് സമാഹരിച്ച കണക്കുകൾ സംബന്ധിച്ച് ചോദ്യം ഉന്നയിക്കുന്നുണ്ട്; 2017-12 കാലയളവിനിടയിലെ വെറും മൂന്നുവർഷത്തിൽ മാത്രം, കാർഷിക മേഖലയിൽ 9,188 അപകടങ്ങൾ നടന്നിട്ടുണ്ടെന്നാണ് സർവകലാശാല ശേഖരിച്ച വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അപകടശേഷം കൈമാറിയ മൊത്തം നഷ്ടപരിഹാരത്തുകയായ 250 ദശലക്ഷം രൂപയാകട്ടെ വെറും 5,492 പേർക്കായിട്ടാണ് നൽകിയത്-അതായത് ഓരോരുത്തർക്കും ശരാശരി 50,000 രൂപയിൽ കുറവ്. കുറഞ്ഞത് 3,696 പേർക്ക്, അതായത് അപകടം സംഭവിച്ച 9,188 പേരിൽ 40 ശതമാനത്തിലധികം ആളുകൾക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഈ കണക്കുകളിൽനിന്ന് അനുമാനിക്കാവുന്നത്.
ഹരിതവിപ്ലവത്തിന്റെ ഭാഗമായി പുതിയ തരം യന്ത്രങ്ങൾ കൃഷിയിടങ്ങളിൽ ഉപയോഗിച്ച് തുടങ്ങിയ മുറയ്ക്കാണ് ഇത്തരം അപകടങ്ങളും സംഭവിച്ചുതുടങ്ങിയത്. കൃഷിസംബന്ധമായ അപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ച ഒരാളെങ്കിലും ഇല്ലാത്ത ഒരു ഗ്രാമംപോലും പഞ്ചാബിലുണ്ടാകില്ല. നിർഭാഗ്യവശാൽ, അപകടത്തിനുശേഷമുള്ള അവരുടെ ജീവിതം പലപ്പോഴും ദുരിതമയമാണ് എന്നതാണ് വാസ്തവം. "വാർഷിക വരുമാനത്തിൽ വരുന്ന ഭീമമായ കുറവും സ്ഥിരമായ ശാരീരിക വൈകല്യവുമാണ് ഇക്കൂട്ടർ നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളികൾ ," ചണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. "ഇതുമൂലം നിത്യജീവിതത്തിന്റെ ഭാഗമായ ജോലികൾക്കുപോലും മറ്റുള്ളവരെ ആശ്രയിക്കാൻ അവർ നിർബന്ധിതരാകുന്നു."
കാർഷികമേഖലയിലെ അപകടങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നയം രൂപീകരിച്ച ആദ്യത്തെ സംസ്ഥാനങ്ങളിലൊന്ന് പഞ്ചാബായിരുന്നു. 1983-ൽ ഇന്ത്യൻ പാർലമെന്റ് അപകടകരമായ യന്ത്രങ്ങളുടെ (നിയന്ത്രണ) നിയമം പാസ്സാക്കി. അടുത്തവർഷംതന്നെ കൃഷിയിടങ്ങളിൽ അപകടങ്ങൾക്ക് ഇരയാവുന്നവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള നടപടികളും പഞ്ചാബ് സർക്കാർ സ്വീകരിച്ചു. എന്നാൽ, 1984-ൽ നയം രൂപീകരിച്ചത് മുതൽക്കിങ്ങോട്ട് തീർത്തും നാമമാത്രമായാണ് അത് നടപ്പിലാക്കുന്നത്. ഈയൊരു ദുരവസ്ഥയുടെ ജീവിക്കുന്ന ഉദാഹരണമാണ് സുർജിത്ത്.
പട്യാല നാട്ടുരാജ്യത്തിന്റെ നാടുവാഴി ദുർഭരണത്തിനെതിരേ പടപൊരുതിയ ചരിത്രമുള്ള, സുർജിത്തിന്റെ ജന്മദേശമായ റാംഗിയാൻ ഗ്രാമത്തിൽത്തന്നെ കാർഷികയന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടായ അപകടങ്ങളിൽ വൈകല്യം സംഭവിച്ച ഒട്ടനേകം ആളുകളുണ്ടായിരുന്നു. സുർജിത്തും മറ്റ് രണ്ടു പേരുമൊഴിച്ച് ബാക്കി മിക്കവരും കഴിഞ്ഞ കാലത്തിനിടയ്ക്ക് മരണപ്പെട്ടു.
73 വയസ്സുകാരനായ കർഷകൻ പാൽ സിംഗിന് 1982-ലാണ് മെതിയന്ത്രത്തിൽ കുടുങ്ങി വലത് കൈപ്പത്തിയും കൈയ്യിന്റെ ഒരു ഭാഗവും നഷ്ടമായത്; നാല് ദശാബ്ദം മുൻപ് നടന്ന ആ അപകടത്തിന്റെ രംഗങ്ങൾ മനസ്സിൽ തെളിയുമ്പോൾ ഇന്നും അദ്ദേഹം നടുങ്ങിവിറയ്ക്കുന്നു. "അക്കാലത്ത് ഞാൻ കയ്യിൽ ഒരു കഡ (സിഖ് സമുദായക്കാർ അണിയുന്ന കൈവള) അണിഞ്ഞിരുന്നു. എനിക്ക് വെറുതെയിരിക്കാൻ മടിയായതുകൊണ്ട് ഞാൻ സമീപത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന മെതിയന്ത്രത്തിന് എണ്ണ കൊടുക്കാൻ തുടങ്ങി. പൊടുന്നനെയാണ് യന്ത്രത്തിന്റെ ഫീഡറിലുള്ള വലിയ ബോൾട്ടുകളിലൊന്നിൽ എന്റെ കഡ കുടുങ്ങിയത്. പെട്ടെന്ന് യന്ത്രം വലിയ ശക്തിയോടെ എന്റെ കൈ അകത്തേയ്ക്ക് വലിക്കുകയും എന്റെ കയ്യിലെ എല്ല് മുറിയുകയും ചെയ്തു. അടുത്ത നിമിഷം കൈത്തണ്ടയുടെ ഒരു ഭാഗം ഉൾപ്പെടെ എന്റെ കൈപ്പത്തി നിലത്ത് കിടക്കുന്നതാണ് ഞാൻ കണ്ടത്. കട്ടിയേറിയ, വൃത്താകൃതിയിലുള്ള കഡ ചതുരാകൃതിയിലായി മാറിയിരുന്നു. അപ്പോൾ ഞാൻ അനുഭവിച്ച വേദന നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. പുല്ലുവെട്ട് യന്ത്രത്തിൽ കുടുങ്ങി എന്റെ കൈയാണ് നഷ്ടപ്പെട്ടിരുന്നതെങ്കിലെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്; അങ്ങനെയെങ്കിൽ ഇത്രത്തോളം വേദന അനുഭവിക്കേണ്ടിവരില്ലായിരുന്നു," അദ്ദേഹം പറയുന്നു.
പാൽ സിംഗിന് 20-25 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. എന്നാൽ, സുർജിത്തിനെപ്പോലെ അദ്ദേഹത്തിനും അപകടം സംഭവിച്ചതോർത്ത് വിഷമിക്കാനുള്ള സമയമുണ്ടായിരുന്നില്ല. "അപകടം നടന്ന് രണ്ടുമാസത്തിനുള്ളിൽത്തന്നെ ഞാൻ ട്രാക്ടർ ഓടിക്കാൻ തുടങ്ങി. നേരത്തെ ചെയ്തിരുന്നതുപോലെ നിലമുഴാനും വിതയ്ക്കാനും അധികം പ്രയാസം നേരിട്ടില്ല. പക്ഷെ പണ്ട് ഞാൻ നിലം നിരപ്പാക്കുന്ന ജോലിയും ചെയ്തിരുന്നു. പുലർച്ചെ 4 മണിക്ക് തുടങ്ങി 16 മണിക്കൂർവരെ നിലം നിരപ്പാക്കുന്ന ജോലി ഞാൻ ചെയ്തിട്ടുണ്ട്; പക്ഷെ അതിന് പലപ്പോഴും ഇരുകൈകളും ആവശ്യം വരുമായിരുന്നു"
അപകടത്തിനുശേഷവും തന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. "കാര്യമായ മാറ്റമൊന്നുമില്ല. എല്ലായ്പ്പോഴും മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുകയാണെന്നും എത്രതന്നെ ശ്രമിച്ചാലും അത് തുറക്കാൻ കഴിയുന്നില്ലെന്നും തോന്നാറുണ്ട് എന്നതൊഴിച്ചാൽ, മുൻപ് വലംകൈ ഉപയോഗിച്ച് എന്തെങ്കിലും ചെയ്തിരുന്നു എന്നുപോലും ഓർക്കാതെ, എല്ലാം ഇടതുകൈകൊണ്ട് ചെയ്യാൻ ഞാൻ സ്വയം പരിശീലിച്ചുകഴിഞ്ഞു."

Vishav Bharti

Vishav Bharti
പാൽ സിംഗിന്റെ അതേ ഗ്രാമത്തിലെ, ഏകദേശം 70 വയസ്സ് പ്രായമുള്ള നസീബ് കൗറിന് മറിച്ചാണ് അനുഭവം; തനിക്ക് നഷ്ടപ്പെട്ട ഇടംകൈയ്യുടെ ഓർമ്മകൾ പേറിയാണ് അവർ ജീവിതം തള്ളിനീക്കുന്നത്. ഏതാണ്ട് ഒരു ദശാബ്ദം മുൻപാണ് പുല്ലുവെട്ട് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ നസീബിന്റെ കൈ മുറിഞ്ഞുപോയത്. "കുട്ടിക്കാലംതൊട്ടേ ഞാൻ നിത്യേനയെന്നോണം പുല്ല് വെട്ടാറുണ്ട്. അന്ന് വൈകീട്ട് 7 മണിയോടടുപ്പിച്ചാണ് അപകടമുണ്ടായത്. ആദ്യം എന്റെ തള്ളവിരൽ റോളറുകളിൽ കുടുങ്ങി, പിന്നെ ആ യന്ത്രമെന്റെ കൈയ്യും വിഴുങ്ങി. ഞാൻ അലറിവിളിച്ചെങ്കിലും എന്റെ മരുമകൾക്ക് പരിഭ്രമത്തിൽ യന്ത്രം ഓഫാക്കാൻ സാധിച്ചില്ല. പിന്നെ എന്റെ നിലവിളി കേട്ട് വീട്ടിലേക്കോടിയെത്തിയ അയൽക്കാരാണ് എഞ്ചിൻ ഓഫ് ചെയ്ത് എന്റെ കൈ യന്ത്രത്തിൽനിന്ന് പുറത്തെടുത്തത്.
മുകളിൽ പരാമർശിച്ച മൂന്നുപേരിൽ, നസീബിന് മാത്രമാണ് മാസം 1,500 രൂപ വാർദ്ധക്യ പെൻഷൻ ലഭിക്കുന്നത്. എന്നാൽ അവർക്ക് അപകടശേഷം കിട്ടേണ്ട നഷ്ടപരിഹാരമോ വികലാംഗ പെൻഷനോ ലഭിച്ചിട്ടില്ല. മൂന്നുപേരിൽ പാൽ സിംഗിന് മാത്രമാണ് മാസം 1,500 രൂപ വികലാംഗ പെൻഷൻ ലഭിക്കുന്നത്, സുർജിത്തിന് ഇവയൊന്നും കിട്ടുന്നുമില്ല. മുതിർന്ന പൗരന്മാർക്ക് അർഹതയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്നത് സാധാരണഗതിയിൽത്തന്നെ പ്രയാസമാണ്. മുതിർന്നവരും അംഗവൈകല്യം സംഭവിച്ചവരുമായ ആളുകൾക്ക് അത്തരം നടപടിക്രമങ്ങൾ ഒരു ദുസ്വപ്നമാണ്. ഉദ്യോഗസ്ഥർ പലപ്പോഴും തെറ്റായ വിശദീകരണങ്ങൾ നൽകിയോ ചിലപ്പോൾ യാതൊരു വിശദീകരണവും നൽകാതെയോ അവരുടെ അപേക്ഷകൾ തള്ളിക്കളയുകയാണ് പതിവ്.
മുടി ചീകാനും മെടയാനും അടുക്കളയിലെ ജോലികൾ ചെയ്യാനും കന്നുകാലികളെ പെട്ടെന്ന് കറക്കാനുമെല്ലാം തനിക്ക് കഴിഞ്ഞിരുന്ന നാളുകൾ ഓർത്തെടുത്ത നസീബ് പൊടുന്നനെ ചിന്താമഗ്നയായി. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവർ പറഞ്ഞു, "ഇപ്പോൾ എനിക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല."

Vishav Bharti
നസീബിന് റൊട്ടി പരത്താൻ സാധിക്കുമോ? "കഴിയും, അല്ലാതെ വേറെ വഴിയില്ല. റൊട്ടികൾ പല ആകൃതിയിലാകും ലഭിക്കുക, പക്ഷെ ഞാൻ വേറെന്ത് ചെയ്യും? എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെയൊരു ഗതി വന്നത്?" നിറഞ്ഞുതുളുമ്പിയ കണ്ണീർ വെള്ള ദുപ്പട്ടകൊണ്ട് തുടച്ച് അവർ പറയുന്നു. "ജീവിതത്തിലെ ദുഷ്കരമായ നിമിഷങ്ങൾ എളുപ്പം മനസ്സിൽനിന്ന് മായില്ല," സുർജിത്തിന്റെ ഭാര്യ കുൽവന്ത് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവർ പറഞ്ഞു.
ഇതെല്ലാം കേട്ട് സുർജിത്ത് നിശബ്ദനായി എഴുന്നേറ്റ് തന്റെ കാളയെ കെട്ടിയിരിക്കുന്ന കുറ്റിയുടെ സമീപത്തെത്തി, വലംകൈയ്യിന്റെ അഗ്രംകൊണ്ട് കയറിന്റെ കെട്ടുകൾ അഴിക്കാൻ തുടങ്ങി. നഷ്ടമായ നസീബിന് റൊട്ടി പരത്താൻ സാധിക്കുമോ? "കഴിയും, അല്ലാതെ വേറെ വഴിയില്ല. റൊട്ടികൾ പല ആകൃതിയിലാകും ലഭിക്കുക, പക്ഷെ ഞാൻ വേറെന്ത് ചെയ്യും? എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെയൊരു ഗതി വന്നത്?" നിറഞ്ഞുതുളുമ്പിയ കണ്ണീർ വെള്ള ദുപ്പട്ടകൊണ്ട് തുടച്ച് അവർ പറയുന്നു. "ജീവിതത്തിലെ ദുഷ്കരമായ നിമിഷങ്ങൾ എളുപ്പം മനസ്സിൽനിന്ന് മായില്ല," സുർജിത്തിന്റെ ഭാര്യ കുൽവന്ത് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവർ പറഞ്ഞു. തോന്നിപ്പോകും അദ്ദേഹത്തിൻ്റെ വലംകൈ ഇപ്പോഴും പ്രവർത്തനനിരതമാണെന്ന് തോന്നിപ്പോകും - ഒന്നും മിണ്ടാതെ, ആരുടേയും കണ്ണിൽപ്പെടാതെ, എന്നാൽ മുഴുവനായും മറഞ്ഞുപോകാതെ.
2025-ലെപാരീ സീനിയർ ഫെലോഷിപ്പിന്റെ കീഴിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്.
പരിഭാഷ: പ്രതിഭ ആര്. കെ.
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/in-punjab-green-revolution-red-harvest-ml

