അറസ്റ്റ് ചെയ്യപ്പെട്ട്, ചങ്ങലയിക്കിട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിൽനിന്ന് അമൃത്സറിലേക്കുള്ള സി-17 വിമാനത്തിൽ വരാനുള്ളഭാഗ്യമുണ്ടായില്ല രൺദീപ് സിംഗിന്. 264 ദിവസം ഒരു അന്യനാട്ടിൽ കഷ്ടപ്പെട്ട്, ഈ വർഷം ഫെബ്രുവരി 21-ന് യു.എസ്സിലേക്കുള്ള ഒരു ഡങ്കി യാത്രയ്ക്കിടയിൽ (കഴുതപ്പുറത്തുള്ള യാത്ര) കംബോഡിയയിൽവെച്ച് അയാൾമരിച്ചു.
അതുനോക്കുമ്പോൾ, പർഗത് സിംഗിനെ ഭാഗ്യവാനാണ്. വിദേശസ്വപ്നത്തെ പിന്തുടർന്ന്, കുടുംബത്തിനുണ്ടായിരുന്ന 3 ഏക്കർ ഭൂമിവിറ്റ് കിട്ടിയ തുകയുടെ പകുതിയുംഅമ്മയുടെ ആഭരണവും വിറ്റ്, യു.എസ്സിലേക്ക് പോയതായിരുന്നുഅയാൾ. അതവസാനിച്ചത്, നാട്ടിലേക്കുള്ള നാടുകടത്തിലിലും. ചങ്ങലയിൽ ബന്ധിതനായി തിരിച്ചെത്തിയെങ്കിലും, കഥകൾ പറയാൻ അയാൾ ബാക്കിയായിഎന്നെങ്കിലും ആശ്വസിക്കാം.
കുടുംബത്തിൽ ആരെങ്കിലുംമരിച്ചാൽ, എല്ലാവരും നിലത്തിരിക്കുന്ന ഒരുചടങ്ങുണ്ട്. പഞ്ചാബിലെ മൊഹാലിജിലയിലെ ഷെയ്ഖ്പുര കലാൻഗ്രാമത്തിലെ രൺദീപിന്റെ വീട്ടിൽ, നിലത്തിരിക്കുമ്പോൾ, അയാളനുഭവിച്ച പ്രാരാബ്ധങ്ങളുടെ പ്രത്യക്ഷമായതെളിവുകൾ കാണുന്നുണ്ടായിരുന്നു. അനുശോചനം അറിയിക്കാൻവന്നവരെ എല്ലാം ഉൾക്കൊള്ളാനുള്ള വലിപ്പമുണ്ടായിരുന്നില്ല ആ ഇരുമുറി വീടിന്. രൺദീപിന്റെഭൌതികാവശിഷ്ടം വരാൻ കാത്തിരിക്കുകയായിരുന്നു ആളുകൾ. പക്ഷേഅത്രത്ര വേഗത്തിലൊന്നും ഉണ്ടാവില്ലെന്ന് മനസ്സിലായി. മൃതദേഹം നാട്ടിലേക്കയയ്ക്കാനുള്ള ചിലവിലേക്ക് കംബോഡിയയിലെഇന്ത്യൻ എംബസി മുൻകൂറായി ആവശ്യപ്പെട്ടത് 7,100 അമേരിക്കൻ ഡോളറായിരുന്നു (ഏകദേശം 6,21,000 ഇന്ത്യൻ രൂപ).
ആ ആറക്കസംഖ്യ രൺദീപിന്റെ, 55 വയസ്സുള്ള അച്ഛൻബൽവീന്ദർ സിംഗിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ജോലി കിട്ടാൻഭാഗ്യമുള്ള ദിവസങ്ങളിൽ വെറും500 രൂപസമ്പാദിക്കുന്ന ദിവസക്കൂലിക്കാരനായിരുന്നു ആ മനുഷ്യൻ. പരിചയക്കാരുടേയും അപരിചിതരുടേയും കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി, പ്രതീക്ഷയോടെ ഒരേയൊരുവാചകം മാത്രം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു ആ മനുഷ്യൻ. “അവന്റെ ദേഹംകൊണ്ടുവരാൻ എന്തെങ്കിലും ചെയ്യൂ” എന്ന്.
തൊഴിലില്ലായ്മയും കാർഷികപ്രതിസന്ധിയും ഉൾനാടുകളിൽ വ്യാപിച്ചതോടെ, പഞ്ചാബിൽനിന്ന് രക്ഷപ്പെടാൻആഗ്രഹിച്ചവരിൽ 24 വയസ്സുള്ള രൺദീപ്മാത്രമല്ല ഉണ്ടായിരുന്നത്. ഒരു ദളിത്, ഭൂരഹിതകുടുംബത്തിൽ ജനിച്ച അവൻ വളർന്നുവന്നത്, ഗ്രാമീണ പഞ്ചാബിൽ നടമാടിയിരുന്ന തുടർച്ചയായവിളനാശത്തിന്റേയും, തൊഴിൽദൌർല്ലഭ്യത്തിന്റേയും ആത്മഹത്യാപരമ്പരകളുടേയും ഇടയിലായിരുന്നു.










