ബുന്ദേൽഖണ്ഡിലെയും ബഘേൽഘണ്ട് പ്രദേശങ്ങളിലേയും ജനങ്ങൾ അവരുടെ ഗോതമ്പ്ധാന്യം മൺപാത്രങ്ങളിൽ വെക്കുന്നതിന്ഒമ്പത് ദിവസം മുമ്പ്, വർഷത്തിലൊരിക്കൽ നടക്കുന്ന കജ്ലയാൻഉത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. ആ ധാന്യങ്ങളെ സൂക്ഷ്മതയോടെവളർത്തി, അവ മുളപൊട്ടുമ്പോൾ, ആധാന്യത്തെ ആരാധിക്കുന്നു. മുളപൊട്ടിയഈ ധാന്യം ഖുജ്ലുഎന്ന പേരിലാണ് അറിയപ്പെടുന്നത്. അവയെകൊട്ടയിൽ വെച്ച്, സ്ത്രീകൾതലയിൽ ചുമന്ന്, ക്ഷേത്രത്തിലേക്ക്, പരമ്പരാഗത ഗാനങ്ങൾപാടി എഴുന്നള്ളിക്കുന്നു.
“ഞങ്ങൾകജ്ലയാൻ ആഘോഷിക്കുന്നത് വളരെഉത്സാഹത്തോടെയാണ്,” മംതപറയുന്നു. ഷഹ്ദോൽ ജില്ലയിലെ പച്ച്ഗാംവിലുള്ള അമ്പലത്തിലേക്ക് സ്ത്രീകൾ പോകുമ്പോൾപാട്ട് പാടുകയും ധോലക്ക് വായിക്കുകയുംചെയ്യുന്ന സ്ത്രീയാണ് മംത.
മധ്യ പ്രദേശ് ഉത്തർ പ്രദേശ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച്കിടക്കുന്ന ഈ പ്രദേശത്തെ വിശേഷപ്പെട്ടഉത്സവമാണ് ഇത്. ഒരുമയുടെ ആഘോഷമായിഇതിനെ കാണുന്ന നാട്ടുകാർ, പരസ്പരംക്ഷമിച്ചും പൊറുത്തും ഒരുമിച്ച്മുന്നോട്ട് പോകാനുള്ള ഒരവസരമായിട്ടാണ് ഇവരിതിനെ കാണുന്നത്. ഖുജ്ലു ആർക്കെങ്കിലും സമർപ്പിക്കുന്നത് അംഗീകാരവും, സൌഹാർദ്ദവും ഉറപ്പുവരുത്തുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.
ബ്രാഹ്മണന്മാരും രജപുത്തരുമടങ്ങുന്ന സവർണ്ണജാതിക്കാർ ധ്വജയാത്ര സംഘടിപ്പിക്കുകയും വീടുകളിൽ പൂജകൾ നടത്തുകയും ചെയ്യുന്നു. ഗോണ്ട്, ബൈഗ തുടങ്ങിയ ആദിവാസി ഗോത്രസമുദായക്കാരാകട്ടെ, നാടൻപാട്ടുകളും നൃത്തവുമായിട്ടാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
“ഒരു മേളയുടെ അന്തരീക്ഷമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്,” ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കുന്ന രാമസ്വരൂപ് വിശ്വകർമ്മ പറയുന്നു. “ദൂരെനിന്നുപോലും ആളുകൾ ഇവിടെ വരുകയും ഉത്സവങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. അന്തരീക്ഷം മുഴുവൻ ഭജനുകളും കീർത്തനങ്ങളുംകൊണ്ട് നിറയും. മുഴുവൻ ഗ്രാമവും സജീവമാവും”


