മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ തമാശ ഇപ്പോഴും ജനപ്രിയമാണ്. ലാഭം കുറവും, കഠിനമായ തൊഴിൽസമയങ്ങളുമാണെങ്കിൽക്കൂടി, ധാരാളം ഗ്രാമീണർ ഈ കലാരൂപത്തെ കൃഷിപ്പണിയേക്കാൾ സ്ഥിരതയുള്ള ഒരു ഉപജീവനമായാണ് കാണുന്നത്. ഒക്ടോബർ 9-ന് സർഗ്ഗാത്മക കലകളിൽ ദേശീയപുരസ്‌കാരം നേടിയ മംഗള ബൻസോഡേയുടേതാണ് വമ്പൻ തമാശസംഘങ്ങളിൽ ഒരെണ്ണം