ഭാഷ സിംഗ് ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും 2017-ലെ പാരി ഫെലോയുമാണ്. തോട്ടിവേലയെക്കുറിച്ച് 2012-ല്‍ അവര്‍ പ്രസിദ്ധീകരിച്ച ‘അദൃശ്യ ഭാരത്’ (ഹിന്ദി) എന്ന പുസ്തകം 2014-ല്‍ ‘Unseen’ എന്ന പേരില്‍ പെന്‍ഗ്വിന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. വടക്കേ ഇന്ത്യയിലെ കാര്‍ഷിക ദുരിതം, ആണവനിലയങ്ങളുടെ രാഷ്ട്രീയവും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും, ദളിത്, ലിംഗ, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് അവരുടെ പത്രപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.