ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ പുകയിലക്കൃഷി ഇന്ന് ലാഭകരമല്ലാതായിരിക്കുന്നു. ഉയർന്ന കൃഷിച്ചിലവ്, മഴയുടെ കുറവ്, താഴുന്ന ഭൂഗർഭജലവിതാനം, വിളകളുടെ വിലയിടിവ്, ഉയരുന്ന കടബാധ്യത തുടങ്ങിയ കാരണങ്ങളാൽ നിസ്സഹായരായ കർഷകർ ഒരുനൂറ്റാണ്ടോളം പഴക്കമുള്ള ഈ കൃഷിസമ്പ്രദായം ഉപേക്ഷിക്കുകയാണ്