കറൻസി പ്രതിസന്ധിയും നാസിക്കിലെ തകരുന്ന തക്കാളി പാടങ്ങളും
രാജ്യത്ത് ലഭ്യമാകുന്ന നാല് തക്കാളികളില്‍ മൂന്നെണ്ണവും വരുന്നത് മഹാരാഷ്ട്രയിലെ നാസിക്ക് പ്രദേശത്തെ കർഷകരിൽ നിന്നുമാണ്. സമീപകാലം വരെ ലാഭകരമായിരുന്ന തക്കാളി കൃഷിയില്‍ നിന്നും അവിടത്തെ കർഷകർ കറൻസി പ്രതിസന്ധി വന്നതിനു ശേഷം തിരിഞ്ഞോടുകയാണ്. വാങ്ങാന്‍ ജനങ്ങളുടെ കയ്യില്‍ പണമില്ല എന്നതിനാല്‍ വിലകള്‍ കുത്തനെ ഇടിഞ്ഞു. വേറെ വഴിയില്ലാതെ കർഷകർ തക്കാളി ചെടികള്‍ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു