മുംബൈയുടെ പ്രാന്തപ്രദേശമായ മുംബ്രയിലുള്ള രെഹ്‌നുമ സെന്റർ ചെറുപ്പക്കാരികളായ മുസ്ലിം സ്ത്രീകൾക്ക് – ഭൂരിഭാഗവും കുടിയേറ്റ കുടുംബങ്ങളിൽനിന്നുള്ളവർ - ഒത്തുചേരാനുള്ള ഒരു ഇടമാണ്. പരസ്പരം സംസാരിക്കാനും പുസ്തകങ്ങൾ വായിച്ചുല്ലസിക്കാനും ഇംഗ്ളീഷ് പഠിക്കാനും ഗ്രാമത്തിലുള്ള തങ്ങളുടെ വീടുകൾ സ്വപ്നം കാണാനുമെല്ലാം അവസരമൊരുക്കുന്ന ഒരു ഇടം