മംത പരേദ് (1998-2022) പത്രപ്രവർത്തകയും 2018-ലെ പാരി ഇന്റേണുമായിരുന്നു. പുനെയിലെ അബസാഹേബ് ഗാർവാരെ കൊളേജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ മംത, ആദിവാസി ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ചും തന്റെ വൊർളി സമുദായം, അവരുടെ ഉപജീവനം, പോരാട്ടം എന്നിവയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.