അവശ്യ സേവനങ്ങൾ ചെയ്യുമ്പോഴും ജീവിതത്തിനു പ്രാധാന്യം ലഭിക്കാത്തവര്‍
കോവിഡ്-19-നെതിരെ പൊരുതുന്നതിൽ മുന്നിട്ടുനിൽക്കുന്ന മുംബൈയിലെ സഫായ് കർമചാരികളുടെ (ശുചീകരണ തൊഴിലാളികള്‍) കഥയാണിത്. സമയത്ത് വേതനങ്ങൾ ലഭിക്കാതെയും കാര്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയും ഇപ്പോഴും മാഹൂൽ പ്രദേശത്തെ വിഷാംശങ്ങൾ നിറഞ്ഞ അന്തരീക്ഷത്തില്‍ അവർ മാലിന്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നു.