കേരളത്തിന് വേണ്ടിയുള്ള ഈ ഗാനം കേൾക്കൂ. യൂ ട്യൂബ് ലിങ്ക് ഇവിടെ:

'പ്രളയ താളം' അഥവാ 'റിഥം ഓഫ് ദി കലാമിറ്റി' എന്ന ഈ ഗാനം പ്രസിദ്ധ ഗായിക ഉഷ ഉതുപ്പ് കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിഞ്ഞവരുടെയും ദുരന്തം വരുത്തിവെച്ച വ്യാപക നഷ്ടത്തിന്റെയും സ്മരണാർത്ഥം സമർപ്പിച്ചിരുന്നു. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ വൻ പ്രളയത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും ആയിരങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുകയും ചെയ്തിരുന്നു.

'എന്റെ കേരളം' എന്ന പേരിൽ 2012ൽ പുറത്തിറങ്ങിയ ഈ പാട്ടിലെ 'എന്റെ കേരളം എത്ര സുന്ദരം' എന്ന ഹൃദയഹാരിയായ ഈരടികൾ ആഹ്ലാദപൂർവ്വമായ ഇന്നലെകളെ പറ്റിയായിരുന്നു. പ്രളയദുരന്തത്തിൽ ദുഃഖിതയായ  ഉതുപ്പ്‌ ‘ഗാനരചയിതാവായ ചിറ്റൂർ ഗോപിയോട് സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി മാറ്റിയെഴുതാൻ അഭ്യർത്ഥിച്ചു’, അവരുടെ മകൾ അഞ്ജലി കുര്യൻ 'പാരി'യോട് പറഞ്ഞു. പുനരാവിഷ്കാരം ചെയ്ത ഗാനത്തിൽ 'എന്റെ കേരളം, എത്ര സങ്കടം' എന്നാണ് വരികൾ.

വെള്ളം കയറിയ വീടുകൾ, ഉരുൾപൊട്ടൽ, കടപുഴകിയ മരങ്ങൾ, ഭീതിയുണർത്തുന്ന ജലാശയങ്ങൾ തുടങ്ങി ദുരിതവ്യാപ്തിയെ കുറിക്കുന്ന ദൃശ്യങ്ങൾ ഗാനത്തിനൊപ്പം മിന്നിമറയുന്നു. തിരുവോണദിനമായ ഓഗസ്റ്റ് 24നാണ് ഉഷ ഉതുപ്പിന്റെ യൂ ട്യൂബ് ചാനലിൽ ‘സ്റ്റുഡിയോ വൈബ്രേഷൻസി’ലെ എഡിറ്റർമാർ തയ്യാറാക്കിയ ഈ ഗാനം പ്രക്ഷേപണം ചെയ്തത്.

ഈ ദുരന്തത്തിൽ നിന്നും കേരളം കര കയറാൻ വർഷങ്ങളുടെ പ്രയത്നവും വൻ തോതിലുള്ള വിഭവ സമാഹരണവും വേണ്ടി വരും. സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലേക്കുള്ള നിങ്ങളുടെ വിഹിതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവിടെ സംഭാവന ചെയ്യാം.


പരിഭാഷ: ഗ്രീഷ്മ ജസ്റ്റിൻ ജോൺ

Translator : Greeshma Justin John

Greeshma Justin John is a research student at the Centre for Regional Studies, University of Hyderabad.

Other stories by Greeshma Justin John