'ഹൂൻ ജാനോ ഹൂൻ ഖബർ?' (പ്രാദേശിക വാഗ്റി ഭാഷയിൽ 'എനിക്കെങ്ങനെ അറിയാം അത് എന്താണെന്ന്?')

രാജസ്ഥാനിലെ ബോറി, ഖർവേദ, സെമാലിയ ഗ്രാമങ്ങളിലെ വനിതകളുടെ കൂടെ ഇടപഴകുമ്പോൾ അവരിൽ മിക്കവരും തറയിൽ ഒരു പായിലോ അതില്ലാതെയോ ആണ് ഇരിക്കുന്നത് എന്നു ഞാൻ ശ്രദ്ധിച്ചു. ആണുങ്ങളും മുതിർന്നവരും എപ്പോഴും കസേരകളിലോ കട്ടിലുകളിലോ ആണ് ഇരിക്കുക. എന്നാൽ പുരുഷന്മാരുടെ സാന്നിധ്യത്തിൽ മുതിർന്ന വനിതകൾ നിലത്തിരിക്കും, അവർ അവശരാണെങ്കിൽക്കൂടി. ഇതു കുട്ടികൾക്കും ബാധകമാണ് - ആൺകുട്ടികൾ മുകളിൽ ഇരിക്കും, പെൺകുട്ടികൾ മുകളിൽ ഇരിക്കാറേയില്ല. 

ഖർവേദയിലെയും സെമാലിയയിലെയും മിക്ക ജനങ്ങളും കർഷകരാണ്. പരമ്പരാഗതമായി നെയ്ത്തുകാരായിരുന്ന അവർ കുറച്ചു തലമുറകൾക്കു മുൻപ് നെയ്‌ത്ത്‌ നിറുത്തി. ബോറിയിലെ വനിതകളിൽ ചിലർ ക്ഷീരകർഷകരാണ്.

ചോദിച്ചപ്പോൾ അവരെല്ലാവരും പറഞ്ഞതു നിലത്തിരിക്കുക എന്നത് വനിതകളുടെ ഒരു ആചാരം ആണ് എന്നാണ്. കുടുംബത്തിലെ കല്യാണംകഴിഞ്ഞ പെൺമക്കൾക്ക് സ്വഗൃഹം സന്ദർശിക്കുമ്പോൾ മുകളിൽ ഇരിക്കാം. എന്നാൽ മരുമകൾ നിലത്ത്‌ തന്നെ ഇരിക്കണം. 

പുരുഷൻമാരുടെയും ഗ്രാമത്തിലെ മുതിർന്നവരുടെയും സാന്നിധ്യത്തിൽ മാത്രമല്ല വനിതകൾ നിലത്തിരിക്കുന്നത്. എന്നെപ്പോലുള്ള അതിഥികൾ ഉള്ളപ്പോഴും അങ്ങനെയാണ് - അതായത് അവരെക്കാൾ ഏതെങ്കിലും തരത്തിൽ പ്രബലരും വിശേഷപെട്ടവരും ആയ ആരെങ്കിലുമാണ് എന്ന് അവർക്കു തോന്നിയാൽ അവർ നിലത്തേയിരിക്കു.

ഒരു സ്വയംസഹായ സംഘത്തിൽ ഞങ്ങൾ ഇതിനെക്കുറിച്ച് പതുക്കെ ചർച്ചചെയ്തു തുടങ്ങി. തങ്ങളുടെ മുതിർന്നവരെയും ശ്വശ്രുതരെയും അവഹേളിക്കാതിരിക്കുക എന്ന ചിന്തയായിരുന്നു അവർക്ക്. ചിലർക്ക് ഈ ആചാരം മാറണമെന്നും ചിലർക്ക് അതു തുടരണമെന്നും ആയിരുന്നു.

ക്രമേണ അവരെല്ലാവരും ഒരു കസേരയിലോ ഒരു കട്ടിലിലോ അല്ലെങ്കിൽ ഒരു ഉയർന്ന തിണ്ണയിലോ ഇരുന്നു ചിത്രമെടുക്കാൻ സമ്മതിച്ചു. വീടിനകത്തോ അല്ലെങ്കിൽ പിന്നാമ്പുറത്തോ അല്ലെങ്കിൽ പുത്രന്മാരെ തങ്ങളുടെ മടിയിലിരുത്തിയോ ഉള്ള അവരുടെ ചിത്രങ്ങളെടുക്കാൻ പലപ്പോഴും അവർ എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു.

കുറച്ചുപേർ ഇതിനെ നിസ്സാരമായി കണ്ടെങ്കിലും കുറേപേർക്ക് ഈ താത്ക്കാലിക പ്രതീകാത്മകമായ ഉന്നതി തങ്ങൾക്ക് അനുവദിക്കാൻ വളരെ അധികം ഒരുങ്ങേണ്ടിവന്നു.

PHOTO • Nilanjana Nandy

ഇടത്‌ : ഭുരി ബങ്കർ, ഖർവേദ ഗ്രാമം ; വലത്: രത്തൻ പടിദർ, ബോറി ഗ്രാമം 

PHOTO • Nilanjana Nandy

ഇടത്‌ : റമില പടിദർ, ബോറി ഗ്രാമം; വലത്: ലക്ഷ്മി ബങ്കർ, ഖർവേദ ഗ്രാമം 

PHOTO • Nilanjana Nandy

ഇടത്‌ : കച്ചറി യാദവ്, സെമാലിയ ഗ്രാമം; വലത്: വിമല പടിദർ, ബോറി ഗ്രാമം

PHOTO • Nilanjana Nandy

ഇടത്‌ : ബാബ്ലി ദേവി, ഖർവേദ ഗ്രാമം; വലത്: സംഗീത ബങ്കർ, ഖർവേദ ഗ്രാമം 

PHOTO • Nilanjana Nandy

ഇടത്‌ : ലക്ഷ്മി ബങ്കർ, ഖർവേദ ഗ്രാമം ; വലത്: ലക്ഷ്മി ബങ്കർ, സെമാലിയ ഗ്രാമം

PHOTO • Nilanjana Nandy

ഇടത്‌ : അനിത യാദവ്, സെമാലിയ ഗ്രാമം ; വലത്: മണി ബങ്കർ, ഖർവേദ ഗ്രാമം

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്. ഒരു അന്താരാഷ്ട്ര ന്യൂസ് വയറിൽ സാമ്പത്തിക വാർത്തകൾ കൈകാര്യം ചെയ്യുന്നു.

Nilanjana Nandy

നിലാഞ്ജന നന്തി ഡൽഹിയിലുള്ള ഒരു ദൃശ്യ കലാകാരിയും പരിശീലകയും ആണ്. നിരവധി കലാപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഫ്രാൻസിലെ പൂന്ഥ്-അവെൻ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും സ്കോളർഷിപ്പും മറ്റു പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്തര ബിരുദവും ഉണ്ട്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ രാജസ്ഥാനിൽ കലാകാരികൾക്കുള്ള റെസിഡൻസി പരിപാടിയായ 'ഇക്വിലിബ്രിയ'ത്തിൻറെ ഭാഗമായി എടുത്തതാണ്.

Other stories by Nilanjana Nandy